For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് നമ്പര്‍ വണ്‍ ആകേണ്ട! താരമൂല്യം ലക്ഷ്യമിട്ടല്ല സിനിമ ചെയ്യാറുളളത്! തുറന്നുപറഞ്ഞ് പൃഥ്വിരാജ്

  |

  മലയാളത്തില്‍ ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടനായകനായി മാറിയ നടനാണ് പൃഥ്വിരാജ്. നടന്‍,ഗായകന്‍,നിര്‍മ്മാതാവ് തുടങ്ങി സിനിമയയുടെ വിവിധ മേഖലകളിലും തിളങ്ങിയാണ് പൃഥ്വി മുന്നേറികൊണ്ടിരിക്കുന്നത്. മികച്ച പ്രമേയം പറയുന്ന സിനിമകളുമായാണ് പൃഥ്വി എപ്പോഴും എത്താറുളളത്. പ്രേക്ഷകന് മിനിമം ഗ്യാരണ്ടി നല്‍കുന്ന പടങ്ങള്‍ പൃഥ്വിയുടെതായി മലയാളത്തില്‍ എപ്പോഴും പുറത്തിറങ്ങാറുണ്ടായിരുന്നു. അടുത്തിടെ ലൂസിഫര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധാന രംഗത്തേക്കുളള ആദ്യ ചുവടുവെയ്പ്പ് പൃഥ്വി നടത്തിയിരുന്നത്.

  മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറുമായി തലയുടെ വരവ്! വൈറലായി വിശ്വാസം ലൊക്കേഷന്‍ ചിത്രങ്ങള്‍! കാണൂ

  മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വമ്പന്‍ താരനിരയോടെയാണ് ചിത്രം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ആരാധകരില്‍ ഒരാള്‍ ചോദിച്ച ചോദ്യത്തിന് പൃഥ്വി നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. എളുപ്പമുളള വഴിയേക്കാള്‍ പ്രയാസമുളള വഴി തിരഞ്ഞെടുക്കാനുളള കാരണമെന്തെന്നായിരുന്നു സിനിമാ രംഗത്തെ മുന്‍നിര്‍ത്തി ആരാധകന്‍ പൃഥ്വിയോട് ചോദിച്ചത്. ഇതിന് പൃഥ്വി പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു.

  പൃഥ്വി പറഞ്ഞത്

  പൃഥ്വി പറഞ്ഞത്

  എന്റെ ഹൃദയം എന്നോട് പറയുന്നത് പരീക്ഷണങ്ങള്‍ നടത്തി പരിശ്രമിക്കാനാണെന്ന് പൃഥ്വി പറയുന്നു. അതില്‍ കൂടെ പോലുളള ചില സിനിമകള്‍ വിജയമാകും. രണം പോലുളള സിനിമകള്‍ വിജയിക്കില്ല, എനിക്ക് അറിയാം. പക്ഷേ പരിശ്രമിക്കാന്‍ തയ്യാറാകണം. പത്ത് വര്‍ഷം കഴിഞ്ഞ് അന്ന് അത് പരീക്ഷിച്ചു നോക്കിയിലല്ലോ എന്ന് ഓര്‍ത്താല്‍ വിഷമമാകും. ഇതാണ് നിങ്ങള്‍ ഉദ്ദേശിച്ച പ്രയാസപ്പെട്ട വഴിയെങ്കില്‍ അതില്‍ പ്രയാസമില്ല. പൃഥ്വി പറയുന്നു. ഞാനൊരു മല്‍സരത്തിന്റെയും ഭാഗമല്ലെന്നും തനിക്ക് മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്നും പൃഥ്വി പറയുന്നു

  ഇഷ്ടമുളള സിനിമകള്‍ ചെയ്യണം

  ഇഷ്ടമുളള സിനിമകള്‍ ചെയ്യണം

  സിനിമയുടെ മല്‍സരത്തില്‍ നിന്ന് ഞാന്‍ എന്നെതന്നെ മാറ്റിനിര്ത്തിയിരിക്കുകയാണ്. സിനിമയില്‍ നമ്പര്‍ വണ്‍ ആകണമെന്നും കൂടുതല്‍ പ്രതിഫലം വാങ്ങമെന്നതും ഒന്നും എന്റെ ലക്ഷ്യമല്ല. ഇഷ്ടപ്പെട്ട സിനിമകള്‍ ഇഷ്ടപ്പെട്ട രീതിയില്‍ ചെയ്യാന്‍ സാധിക്കണം. അത്തരം സിനിമകള്‍ ചെയ്യണമെങ്കില്‍ ഒരു താരമെന്ന നിലയില്‍ എന്താണ് ഇന്‍ഡസ്ട്രിയില്‍ ചെയ്യേണ്ടതെന്ന് തനിക്കറിയാമെന്നും പൃഥ്വി പറയുന്നു. അതിന് അതിന്റെ പ്രയാസങ്ങളുണ്ട്. അതെനിക്ക് പ്രശ്‌നമില്ല. കാരണം എളുപ്പത്തില്‍ സിനിമയില്‍ വന്ന ആളല്ലേ ഞാന്‍.പൃഥ്വി പറയുന്നു.

  കഴിവുളള ഒരുപാട് പേര്‍

  കഴിവുളള ഒരുപാട് പേര്‍

  താരമൂല്യമായിരുന്നു എന്റെ ലക്ഷ്യമെങ്കില്‍ അതിന് എത്തരം സിനിമകള്‍ പ്ലാന്‍ ചെയ്യണമെന്ന് തനിക്കറിയാമെന്നും പൃഥ്വി ആരാധകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. അതു മനസിലാക്കാനുളള പ്രായവും പക്വതയും അനുഭവവും തനിക്കുണ്ടെന്നും പൃഥ്വി പറയുന്നു. ഒട്ടും കഷ്ടപ്പെടാതെ സിനിമയില്‍ വന്ന ആളാണ് താനെന്നും കഴിവുളള ഒരുപാട് പേര്‍ ഇനിയും അവസരം കിട്ടാതെ വെളിയിലുണ്ടെന്നും പൃഥ്വി പറഞ്ഞു.

  പുതിയ സിനിമ

  പുതിയ സിനിമ

  കൈനിറയെ ചിത്രങ്ങളാണ് പൃഥ്വിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. 100 ഡേയ്‌സ് ഓഫ് ലവിനു ശേഷം ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നയനില്‍ പൃഥ്വി തന്നെയാണ് നായക വേഷത്തില്‍ എത്തുന്നത്. നയനു പുറമെ കാളിയന്‍, ആടു ജീവിതം തുടങ്ങിയ സിനിമകളും പൃഥ്വിയുടെതായി പ്രഖ്യാപിച്ചിട്ടുളള സിനികകളാണ്. നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്ത രണം എന്ന ചിത്രമായിരുന്നു താരത്തിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.

   ലൂസിഫര്‍ പുരോഗമിക്കുന്നു

  ലൂസിഫര്‍ പുരോഗമിക്കുന്നു

  അതേസമയം പൃഥ്വിയുടെ ആദ്യ സംവിധാന സംരഭമായ ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പളളിയായുളള ലാലേട്ടന്റെ വരവിനായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്. ഏറെ നാളുകള്‍ക്ക് ശേഷം ഒരു രാഷ്ട്രീയപ്രവര്‍ത്തകന്റെ റോളില്‍ താരമെത്തുന്ന ചിത്രമാണ് ലൂസിഫര്‍. ലാലേട്ടന്റെ അഭിനയത്തിനൊപ്പം പൃഥ്വിയുടെ മേക്കിങ്ങും ലൂസിഫറിന്റെ മുഖ്യ ആകര്‍ഷണമായിരിക്കും. മഞ്ജു വാര്യര്‍,മംമ്ത മോഹന്‍ദാസ് തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

  22 എഫ്‌കെയ്ക്കു ശേഷം ആഷിഖ് അബു ചിത്രത്തില്‍ ഫഹദും? വൈറസില്‍ താരമെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍!!

  ടൈം ട്രാവല്‍ സിനിമയുമായി പേളിയുടെ വരവ്! ഹൂവിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്! കാണൂ

  English summary
  prithviraj says about cinema field
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X