ലൂസിഫറിലെ ലാലേട്ടന്റെ മാസ് രംഗത്തിന് പിന്നിലെ മറ്റൊരു രഹസ്യം!!ഷിഫ്റ്റ് ഫോക്കസ് റ്റു ഹാന്‍ഡ് വാടാ..

ദിവസങ്ങൾ കഴിയുന്തോറും സിനിമ പ്രേമികളുടെ നെഞ്ചിടുപ്പും കൂടുകയാണ്. ഈ അടുത്ത കാലത്ത് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് പൃഥ്വിരാജിന്റെ കന്നി സംരംഭമായ ലൂസിഫറിനു വേണ്ടി. സിനിമാ അഭിനയത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് പൃഥ്വി. കഥാപാത്രം എന്ത് ആയിക്കൊളളട്ടെ. പൃഥ്വി വയ്കതിയായി സിനിമയിൽ ജീവിക്കുകയായിരിക്കും. അത്രത്തോളം സിനിമയെ സീരിയസ്സ് ആയി കാണുന്ന ഒരു വ്യക്തയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ പൃഥ്വി സംവിധായകന്റെ കുപ്പായമണിയുന്ന ആദ്യ ചിത്രത്തിനു വേണ്ടി കാത്തിരിക്കുകയാണ്. പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്ന് നൂറ് ശതമാനം ഉറപ്പാണ്.

ലൂസിഫറിൽ നിരവധി സർപ്രൈസുകളാണ് പൃഥ്വി ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. ഒരോ ദിവസം അവ ഓരോന്ന് പുറത്തു വിടുകയാണ്. മൾട്ടിസ്റ്റാർ ചിത്രങ്ങൾക്ക് പ്രേക്ഷകർക്കിടയിൽ എന്നം നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇത്തരം ചിത്രങ്ങൾക്ക് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലൂസിഫറിൽ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് അണിനിരക്കുന്നത്. സൂപ്പർസ്റ്റാർ മോഹൻലാലിനോടൊപ്പം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ചിത്രത്തിലെ മാസ് രംഗത്തിലെ ക്യാമറ മൂവ്മെന്റാണ്. ഇതിനൊരു പ്രത്യേകതയുണ്ട്. അത് പൃഥ്വി തന്നെയാണ് തുറന്നു പറയുന്നത്.

ലൂസിഫറിന്റെ ട്രെയിലർ

ലൂസിഫറിന്റെ ട്രെയിലർ

ഇത്രയധികം പ്രേക്ഷക ശ്രദ്ധ ലഭിച്ച ഒരു ട്രെയിലർ ഈ അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. 3.21 മിനിറ്റ് ദൈർഘ്യമളള ട്രെിലറിന് മൂന്ന് ദിവസം കൊണ്ട് 48 ലക്ഷം കാഴ്ചക്കാരെയാണ് നോടിയത്. ഇത് മലയാള സിനിമയിൽ അധികം കാണാൻ സാധിക്കാത്ത ഒരു കാഴ്ചയാണ്. ഇതുവരെ പുറത്തു വന്നതിൽ നിന്ന് വ്യത്യസ്തമായ രീതിയിലായിരുന്നു ട്രെയിലറിന്റെ മോക്കിങ്. ട്രെയിലറിന്റെ ഓരേ സീനുകൾ കഴിയുമ്പോൾ ഇനി അടുത്തതെന്ത് എന്നുള്ള ആകാംക്ഷ കാഴ്ചക്കാരിൽ സൃഷ്ടിക്കുന്നുണ്ട്. കൂടാതെ ഒരുപാട് ചോദ്യങ്ങളാണ് കാണികളുടെ മനസ്സിൽ എത്തുന്നത്.

മാസ് രംഗം

മാസ് രംഗം

ട്രെയിലറിൽ ഏറ്റവും എടുത്തു പറയേണ്ടത് താരങ്ങളുടെ എൻട്രിയാണ്. ഓവർ എക്സ്പോഷനില്ലെങ്കിൽ കൂടിയും കഥാപാത്രങ്ങളെ മികച്ച രീതിയിലാണ് പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തിയിരിക്കുന്നത്. ഒരു പൂർണ്ണമായ ലാലേട്ടൻ സിനിമയാണെങ്കിൽ കൂടിയും ഓരോ കഥാപാത്രങ്ങൾക്കും ചിത്രത്തിൽ തങ്ങളുടേതായ വ്യക്തിത്വമുണ്ട്. അത് ട്രെയിലറിൽ നിന്ന് തന്നെ വ്യക്തമാണ്.

മോഹൻലാലിന്റെ  ആ മാസ് രംഗം

മോഹൻലാലിന്റെ ആ മാസ് രംഗം

ട്രെയിലർ പുറത്തുവന്നപ്പോൾ ഏറ്റവും കതൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ലാലേട്ടൻ ആ രംഗമായിരുന്നു. ട്രെയിലറിന്റെ മധ്യഭാഗത്തായിട്ടാണ് ലാലേട്ടന്റെ എൻട്രി. ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന്റെ വോയിസ്ഓവറിന് ഇടയിലാണ് താരത്തിനെ കാണിക്കുന്നത്. ആരയോ നേരിടാൻ പോകുന്ന തരത്തിൽ ലോങ് ഷോർട്ടിലാണ് ലാലേട്ടന്റെ എൻട്രി. ഈ മാസ് രംഗത്തിന് പൃഥ്വിരാജ് കുറിച്ചിരുന്ന ക്യാമറ മൂവ്മെന്റ് ഇങ്ങനെയാണ്. ട്രാക്ക് ബാക്ക്.. ഷിഫ്റ്റ് ലെഫ്റ്റ് ഹാൻഡ് എൻട്രീസ് ഫോർഗ്രൗഡ് ഷിഫ്റ്റ് ഫോക്കസ് റ്റു ഹാൻഡ് വാടാ...(.. 'Track back..shift..left hand enters foreground..shift focus to hand.. 'VAADA..!')

 എല്ലാ സൂക്ഷിച്ച്

എല്ലാ സൂക്ഷിച്ച്

ലൂസിഫറിന്റെ ചിത്രീകരണ സമയത്ത് സിനിമയെ കുറിച്ചുള്ള ഒരു പ്രതികരണങ്ങളും അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. പല ചോദ്യങ്ങൾക്കും സംവിധായകൻ പൃഥ്വി ഉൾപ്പെടെയുള്ളവർ വളരെ സൂക്ഷിച്ചാണ് മറുപടി നൽകിയിരുന്നത്. അവസാനം നിമിഷം വരെ അത് കാത്ത് സൂക്ഷിച്ചിരുന്നു. സിനിമ റലീസ് ചെയ്യാൻ കേവലം ഒരാഴ്ച മുൻപാണ് ട്രെയിലർ പുറത്തു വിട്ടത്. അതു പോലെ തന്നെ ക്യാരക്ടർ പോസ്റ്റേഴ്സും അങ്ങനെ തന്നെയായിരുന്നു. എറ്റവും ഒടുവിൽ പുറത്തു വന്ന 27 മത്തെ ക്യാരകട്ർ പോസ്റ്റർ പോലും ജനങ്ങൾക്കിടയിൽ ആകാംക്ഷ സൃഷ്ടിച്ചിരുന്നു. തങ്ങൾ ഇതുവരെ പ്രതീക്ഷിച്ചതൊന്നുമല്ല ലൂസിഫറെന്ന് ഏറ്റവും ഒടുവിൽ പുറത്തുവന്ന ക്യാരക്ടർ പോസ്റ്ററിൽ നിന്ന് വ്യക്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X