ഞങ്ങള്‍ നെപോ കിഡ്‌സ്, ആദ്യ ചിത്രം മാത്രമേ ആ പേരില്‍ കിട്ടൂ, ഇല്ലെങ്കില്‍ ജനം പുറന്തള്ളും; പൃഥ്വിരാജ്

ആടുജീവിതം എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ തിരക്കിലാണ് നടന്‍ പൃഥ്വിരാജ്. ആടുജീവിതത്തിന്റെ തിരക്കുകള്‍ കഴിയുമ്പോഴേക്കും താന്‍ ഒരു ഇടവേളയ്ക്ക് ശേഷം ബോളിവുഡില്‍ തിരിച്ചെത്തുന്ന ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് പൃഥ്വിരാജ്.

അക്ഷയ് കുമാറിനൊപ്പമാണ് ചിത്രം. നജീബിന്റെ കഥ പറയുന്ന ആടുജീവിതം ഹിറ്റായതിനൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു അതുമായി ബന്ധപ്പെട്ട അഭിമുഖങ്ങളും. ഇപ്പോഴിതാ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാനുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച് പൃഥ്വിരാജ് പറയുന്ന വാക്കുകളാണ് വൈറല്‍ ആകുന്നത്.

Prithviraj

മാഷബിള്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ദുല്‍ഖറിനെക്കുറിച്ച് പറയുന്നത്. തങ്ങള്‍ കേരളത്തില്‍ അടുത്തടുത്താണ് താമസിക്കുന്നതെന്നും മാത്രമല്ല, രണ്ട് പേരും നെപോ കിഡ്‌സ് ആണെന്നും പൃഥ്വിരാജ് പറഞ്ഞു.

നെപോട്ടിസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ബോളിവുഡില്‍ മാത്രമല്ല എല്ലാ സിനിമാ ഇന്‍ഡസ്ട്രിയിലും ചര്‍ച്ചയാകുന്ന കാലത്താണ് ഞങ്ങള്‍ ഒക്കെ നെപോ കിഡ്‌സ് ആണെന്ന് പൃഥ്വിരാജ് തുറന്നു പറയുന്നത്. ' എനിക്ക് സിനിമയില്‍ വരാന്‍ എളുപ്പമായിരുന്നു. എനിക്ക് ആദ്യ ചിത്രത്തില്‍ അവസരം ലഭിച്ചത് എന്റെ സര്‍നെയിം കൊണ്ട് മാത്രമാണ്,' എന്ന് പൃഥ്വിരാജ് അഭിമുഖത്തില്‍ പറഞ്ഞു.

ഞാന്‍ ഈ വ്യക്തിയുടെ മകനായതുകൊണ്ട് എന്നെ നിര്‍ദേശിച്ച ആള്‍ വിചാരിച്ചു കാണും ഞാന്‍ ഒരു നടന്‍ ആകുമെന്ന്. എനിക്ക് സ്‌ക്രീന്‍ ടെസ്റ്റ് പോലുമുണ്ടായിരുന്നില്ല. എന്റെ അച്ഛന്റെ പേരുകൊണ്ടല്ലാതെ മറ്റൊന്നും കൊണ്ടല്ല എനിക്ക് ആ അവസരം ലഭിച്ചത് എന്നും പൃഥ്വിരാജ് പറഞ്ഞു.

'പക്ഷെ ഞാന്‍ എന്റെ ആദ്യത്തിന്റെ കാര്യം മാത്രമേ അത്തരത്തില്‍ പറയുകയുള്ളു. കാരണം ആദ്യം കിട്ടിയ ചിത്രത്തില്‍ നിങ്ങള്‍ എങ്ങനെ അഭിനയിക്കുന്നു എന്നത് പോലിരിക്കും നിങ്ങളുടെ ഭാവി. ഇല്ലെങ്കില്‍ അടുത്ത വെള്ളിയാഴ്ച നിങ്ങളെ തിയേറ്ററില്‍ നിന്ന് ജനം പുറന്തള്ളും. നിങ്ങള്‍ക്ക് നന്നായി അഭിനയിക്കാന്‍ അറിഞ്ഞാല്‍ മാത്രമേ കാര്യമുള്ളു. അതിനപ്പുറത്തേക്ക് നിങ്ങളെ ആര്‍ക്കും സംരക്ഷിച്ച് നിര്‍ത്താന്‍ കഴിയില്ല. ആളുകള്‍ക്ക് നിങ്ങളെ തള്ളിക്കളയാന്‍ സാധിക്കും,' പൃഥ്വിരാജ് പറഞ്ഞു.

Prithviraj

നേരത്തെ ഒരു അഭിമുഖത്തില്‍ ഫഹദ് ഫാസിലിനെയും പൃഥ്വിരാജ് ഇത്തരത്തില്‍ പറഞ്ഞിരുന്നു. താനും ദുല്‍ഖറും ഷാനു (ഫഹദ്) നെപോ കിഡ്‌സ് ആണ്. കാരണം ദുല്‍ഖറിന്റെ പിതാവ് മലയാളത്തിലെ മികച്ച നടനാണ്. ഫഹദിന്റെ പിതാവ് സംവിധായകനാണ്. തന്റെ അച്ഛനും മലയാളത്തില്‍ ഒരു കാലത്ത് തിളങ്ങിയിരുന്ന നടനാണെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

നടന്‍ എന്ന രീതിയില്‍ മാത്രമല്ല, സംവിധാന രംഗത്തും തന്റെ കഴിവ് തെളിയിച്ച നടനാണ് പൃഥ്വിരാജ്. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ ആയിരുന്നു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗമായ എംബുരാനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. അതേസമയം അതിനിടയില്‍ മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്ന് അഭിനയിച്ച് പൃഥ്വി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്രോ ഡാഡി.

Read more about: prithviraj sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X