പൃഥ്വിരാജിനും ലോണുണ്ടെന്ന് കരുതി ആശ്വസിക്കണോ? പണമില്ലാഞ്ഞിട്ടല്ല, സമ്പന്നരുടെ മറ്റൊരു വഴി

എമ്പുരാന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പൃഥ്വിരാജ്. മലയാള സിനിമാ ലോകത്തിന്റെ ചരിത്രത്തിൽ ഇടം പിടിക്കുന്ന സിനിമയായിരിക്കും എമ്പുരാനെന്ന് ആരാധകർ ഉറപ്പിച്ച് കഴിഞ്ഞു. റിലീസ് ദിവസം സിനിമ കാണാൻ കോളേജുകൾ ഉൾപ്പെടെ ലീവ് അനുവദിച്ചത് അടുത്തൊന്നും കേരളത്തിൽ കേൾക്കാത്ത സംഭവമാണ്. തമിഴ്, തെലുങ്ക്, കന്നഡ സിനിമാ ലോകം പോലെ കൊമേഴ്ഷ്യൽ സിനിമയുടെ പണിപ്പുരയായി മലയാള സിനിമാ ലോകം അറിയപ്പെടാൻ എമ്പുരാൻ നിമിത്തമായേക്കും.

ഇത്രയും വലിയൊരു പ്രൊജക്ട് ആയതിനാൽ തന്നെ പ്രൊമോഷനിൽ ഒരു വിട്ടുവീഴ്ചയും എമ്പുരാൻ ടീം കാണിക്കുന്നില്ല. റിലീസുള്ള ഭാഷകളിലെല്ലാം പൃഥ്വിരാജ് അഭിമുഖം നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് നടത്തിയ പരാമർശം ചർച്ചയായി. സംവിധാനം ചെയ്യുന്നത് സാമ്പത്തികമായി തനിക്ക് ഉചിത തീരുമാനമല്ല, കാരണം രണ്ട് വർഷത്തോളം ഈ പ്രൊജക്ടിന് വേണ്ടി ചെലവഴിച്ചു.

Prithviraj

ഒരുപാട് ആക്ടിം​ഗ് കമ്മിറ്റ്മെന്റുകൾ നിരസിക്കേണ്ടി വന്നു. ആക്ടറെന്ന നിലയിൽ കൂടുതൽ പണമുണ്ടാക്കാം. ഒരു സംവിധായകനായി എത്ര വലിയ ശമ്പളം വാങ്ങിയാലും അതുമായി ബാലൻസ് ചെയ്യാൻ പറ്റില്ല. കുറേക്കാലം ആക്ടറായതിനാൽ ഒരു ലെെഫ്സ്റ്റെെൽ ശീലിച്ചിട്ടുണ്ട്. അതിന് പണം വേണം. തന്റെ കാറും വീടും ഇഎംഐയിലാണെന്നും പൃഥ്വിരാജ് പറഞ്ഞു. ഇത് കേട്ട് പല സാധാരണക്കാരും കമന്റുകൾ പങ്കുവെച്ചു.

നമ്മൾ മാത്രമല്ല ഇഎംഐയും പ്രശ്നങ്ങളും ഉള്ളവരെന്ന് അഭിപ്രായങ്ങൾ വന്നു. എന്നാൽ പൃഥ്വിരാജിന്റെ ഇഎംഐ സാധാരണക്കാരുടേത് പോലെയായിരിക്കില്ല. പണക്കാർക്ക് കടമെടുക്കുന്നത് ഇഷ്ടമാണ്. സാധാരണക്കാരെ പോലെ സാമ്പത്തിക പ്രശ്നം കൊണ്ടല്ല ഇവർ കടമെടുക്കുന്നത്. 50 കോടിയുടെ സ്ഥലമോ ഫ്ലാറ്റോ വാങ്ങാൻ സമ്പന്നർ തീരുമാനിച്ചാൽ മിക്കപ്പോഴും ആദ്യം തന്നെ 50 കോടി ഇവർ നൽകില്ല. പകരം 10 കോടി ഡൗൺപേയ്മെന്റ് നൽകും.

Prithviraj

ബാക്കി ലോൺ ആക്കും. വലിയ സമ്പത്തുള്ളതിനാൽ ലോൺ ലഭിക്കാൻ പ്രയാസമില്ല. ബാങ്കുകൾ ഇങ്ങോട്ട് സമീപിക്കും. ചെറിയ പലിശ നിരക്കിൽ ലോൺ നൽകും. ലോൺ അടയ്ക്കാനുള്ള ബാക്കിയുള്ള നാൽപത് കോടി സമ്പന്നർ എവിടെയെങ്കിലും നിക്ഷേപിക്കും. എഫ്ഡിയായോ മറ്റാേ ആണ് നിക്ഷേപിക്കുക. ഈ നിക്ഷേപത്തിന്റെ ഇന്ററസ്റ്റ് പോക്കറ്റിലെത്തും.

ആറ് ശതമാനമാണ് ലോണിന്റെ പലിശയെങ്കിൽ ഒരു പക്ഷെ അതിനും മുകളിൽ ഇവർ നിക്ഷേപത്തിന്റെ റിട്ടേൺ വരുന്നുണ്ടാകും. അതിനാൽ പൃഥ്വിരാജ് ഉൾപ്പെടെയുള്ള സമ്പന്നരുടെ ഇഎംഐയും വരുമാനത്തിന്റെ പകുതിയും ലോണിലേക്ക് പോകുന്നവരുടെ സാമ്പത്തിക പ്രശ്നങ്ങളും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് സാമ്പത്തിക വിദ​ഗ്ദർ അഭിപ്രായപ്പെടുന്നത്.

കൊച്ചിയിലും മുംബെെയിലും പൃഥ്വിരാജിന് വീടുണ്ട്. ഹിന്ദുസ്ഥാൻ ടെെംസിന്റെ റിപ്പോർ‌ട്ടിൽ പറയുന്നത് പ്രകാരം 30 കോടിയിലേറെയാണ് ബാന്ദ്രയിലുള്ള അപാർട്മെന്റിന്റെ വില. താരത്തിന്റെ മകൾ അലംകൃത പഠിക്കുന്നത് ധൂരുഭായ് അംബാനി സ്കൂളിലാണ്. മകളുടെ പഠിത്തം, കരിയറുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ എന്നീ കാരണങ്ങളാണ് പൃഥ്വിരാജും കുടുംബവും മുംബെെയിലേക്ക് മാറിയത്.

മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. മലയാളത്തിന് പുറമെ തെലുങ്കിലും ഹിന്ദിയിലുമെല്ലാം പ്രൊജക്ടുകൾ ചെയ്യുന്ന താരം. രാജമൗലി ചിത്രത്തിലാണ് നടനിപ്പോൾ അഭിനയിക്കുന്നത്. ഷൂട്ടിൽ നിന്ന് ബ്രേക്കെടുത്ത് എമ്പുരാന്റെ പ്രൊമോഷന് എത്തിയതാണിപ്പോൾ പൃഥ്വിരാജ്.

More from Filmibeat

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X