For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമാണ് ആ സിനിമയിൽ നിന്നും പിന്മാറിയത് മൂലം നഷ്ടമായത്; പൃഥ്വിരാജ്

  |

  ലോക സിനിമ മേഖലയിൽ ഉണ്ടാവുന്ന നൂതനമായ മാറ്റങ്ങളെ ആഴത്തിൽ പഠിക്കാനും അതിലെ സാങ്കേതിക വശങ്ങളെ മനസിലാക്കി അത് മലയാള സിനിമയിൽ വിജയകരമായി പ്രയോഗിക്കുവാനും എപ്പോഴും മുൻപന്തിയിൽ നിൽക്കുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്.

  നടനെന്ന നിലയിലും സംവിധായകൻ എന്ന നിലയിലും നിർമാതാവ് എന്ന നിലയിലും താരം എപ്പോഴും മറ്റുള്ളവരിൽ നിന്നും വേറിട്ട് നില്ക്കാൻ ആഗ്രഹിക്കുന്നു. മറ്റ് നടന്മാരുടെ കൂടെ മത്സരിക്കാനോ അവരുമായി തന്നെ താരതമ്യം ചെയ്യപ്പെടാനോ പൃഥ്വിരാജിന് താല്പര്യമല്ല.

  തന്റേതായ വഴിയിലൂടെ സ്വയം ഒരു വ്യക്തിത്വം ഉണ്ടാക്കിയെടുത്ത ആളായി സിനിമാലോകം അദ്ദേഹത്തെ കാണണം എന്നാണ് പൃഥ്വിരാജിന്റെ ആഗ്രഹം.

  അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യമെല്ലാം വ്യക്തമാക്കിയത്.

  'ജന ഗാന മന' എന്ന ഏറ്റവും പുതിയ പൃഥ്വിരാജ് ചിത്രം പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം നേടി മുന്നോട്ട് പോവുമ്പോഴാണ് പൃഥ്വിരാജിന്റെ അഭിമുഖം ശ്രദ്ധേയമാവുന്നത്.

  സിനിമയെയും അതിന്റെ സാങ്കേതികത്വത്തെയും വളരെ ആഴത്തിൽ പഠിക്കാൻ ശ്രമിക്കുന്ന താരത്തിന് വന്ന ഏറ്റവുംവലിയ നഷ്ട്ടമാണ് ബറോസിൽ നിന്നും പിന്മാറേണ്ടി വന്നതുമൂലം ഉണ്ടായതെന്ന് താരം വ്യക്തമാകുന്നു.

  മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ബറോസ് പ്രഖ്യാപന നാള്‍ മുതല്‍ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി ചിത്രമായിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന വാര്‍ത്ത പ്രേക്ഷകരെ കൂടുതല്‍ ആവേശഭരിതരാക്കി.

  എന്നാല്‍ ബറോസിന്റെ ഷൂട്ട് പുനരാരംഭിച്ചപ്പോൾ താരത്തിന് ആടുജീവിതത്തിന്റെ ഷൂട്ടിന് പോകേണ്ടിയിരുന്നതിനാൽ ചിത്രത്തില്‍ നിന്ന് പിന്മാറേണ്ടിവന്നു.

  ചിത്രത്തില്‍ നിന്നും പിന്മാറിയതുകൊണ്ട് തനിക്കുണ്ടാക്കിയ നഷ്ടത്തെ കുറിച്ച് പൃഥ്വിരാജ് അഭിമുഖത്തിൽ പറയുന്നതാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

  ബറോസില്‍ നിന്നും പിന്മാറേണ്ടി വന്നതില്‍ വിഷമമുണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്.

  'ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുള്ള ഒരു അവസരമായിരുന്നു ആ സിനിമ. ഞാന്‍ ഒരാഴ്ച അവിടെ നിന്ന സമയത്ത് എന്റെ ഒഴിവ് സമയം മുഴുവന്‍ ഞാന്‍ ചിലവഴിച്ചത് എനിക്ക് സ്വന്തമായി ഒരു ത്രീഡി സിനിമ സംവിധാനം ചെയ്യണമെങ്കില്‍ എന്തൊക്കെ കാര്യങ്ങള്‍ പഠിക്കണം എന്നതിലായിരുന്നു.

  ഞാന്‍ ഫുള്‍ ടൈം ആ ത്രിഡി സ്‌റ്റേഷനിലായിരുന്നു. ഇന്ന് ലോകത്തില്‍ തന്നെ ലഭ്യമായ ഏറ്റവും മികച്ച ത്രിഡി ഫെസിലിറ്റി തന്നെയാണ് അവര്‍ ഉപയോഗിച്ചത്. അല്ലാതെ മലയാളം സിനിമ ആയതുകൊണ്ട് ഒരു വിലകുറഞ്ഞ സാധനമൊന്നുമല്ല.'

  ലോകത്ത് ഉപയോഗിക്കുന്ന ഏറ്റവും നല്ല ടെക്‌നോളജി എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നൊക്കെ പഠിക്കാൻ തനിക്ക് ഭയങ്കര ആവേശമായിരുന്നുവെന്നും. ഒരു പത്ത് മുപ്പത് ദിവസം അവിടെ നില്‍ക്കാന്‍ പറ്റിയിരുന്നെങ്കില്‍ പൊളിച്ചേനെ എന്നുമായിരുന്നു പൃഥ്വിരാജിന്റെ കമെന്റ്.


  'സന്തോഷേട്ടന്‍ ഷൂട്ട് ചെയ്യുന്നു, ജിജോ സാര്‍, ലാലേട്ടന്‍ ഡയറക്റ്റ് ചെയ്യുന്നു, ഒരു ഫിലിം സ്റ്റുഡന്റിനെ സംബന്ധിച്ച് ഭയങ്കര അവസരമായിരുന്നു. എനിക്ക് ആ സിനിമയില്‍ തിരിച്ച് ജോയിന്‍ ചെയ്യാന്‍ പറ്റാത്തതതില്‍ ഏറ്റവും വലിയ നഷ്ടബോധം അതാണ് ' പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

  മോഹൻലാലിൻറെ സെറ്റും തന്റെ സെറ്റും ഏതാണ്ട് ഒരുപോലെ ആയിരുന്നുവെന്നും സെറ്റിൽ വർക്ക് ചെയ്യുന്നവർക്ക് പൂർണ്ണ സ്വാതന്ത്ര്യമാണ് നല്കിയിരുന്നതെന്നും പൃഥ്വിരാജ് വ്യക്തമാക്കി. മോണിറ്ററിൽ വന്നു ഷോട്ടുകൾ കാണാനും സ്പോട്ട് എഡിറ്റ് കാണാനും സെറ്റിലെ എല്ലാവർക്കും അനുവാദം ഉണ്ടായിരുന്നുവെന്നും ചുരുക്കം ചില സംവിധായകർ മാത്രമേ ഇതിന് അനുവദിക്കുകയുള്ളുവെന്നും താരം പറഞ്ഞു.

  Recommended Video

  സ്വന്തം നിലപാട് മാറ്റാറുണ്ടോ എന്ന ചോദ്യത്തിന് പൃഥ്വിയുടെ മറുപടി

  സമകാലിക രാഷ്ട്രീയ പ്രശ്നങ്ങൾ തീവ്രമായി പ്രേക്ഷകരുമായി പങ്കുവെക്കുന്ന ജന ഗാന മനക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

  ഒരു ക്യാമ്പസ്സിൽ ഉണ്ടാവുന്ന സംഭവങ്ങളെ കേന്ദ്രികരിച്ചുള്ള ചിത്രം രാജ്യത്ത് ഇന്ന് നിലനിൽക്കുന്ന പല സമകാലിക പ്രശ്നങ്ങൾക്കും നേരെയുള്ള വിരൽ ചൂണ്ടലാണ്.

  2018ല്‍ പുറത്തെത്തിയ ക്വീന്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ സംവിധാന മികവ് തെളിയിച്ച ഡിജോ ജോസ് ആന്‍റണി ഇത്തവണ ചിത്രത്തെ മറ്റൊരു തലത്തിലാണ് എത്തിച്ചിരിക്കുന്നത്. പ്രേക്ഷകർ ഒരിക്കലും പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റ് ആണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.

  'ജന ഗണ മന' പ്രേക്ഷകർ ഹിറ്റാക്കിയാൽ രണ്ടാം ഭാഗം എടുക്കാൻ ഞങ്ങൾ റെഡിയാണെന്ന് സുരാജ് അടുത്തിടെ പറഞ്ഞിരുന്നു. ചിത്രം കണ്ടിറങ്ങിയ എല്ലാവരും ആ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്.

  Read more about: prithviraj mohanlal
  English summary
  Prithviraj says the opportunity to learn a lot was lost due to his withdrawal from the Barroz movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X