പരസ്പരം നോക്കാതെ ബിജു മേനോനും പൃഥ്വിരാജും! അയ്യപ്പനും കോശിയും ലൊക്കേഷന്‍ ചിത്രം
ബ്രേദേഴ്സ് ഡേയ്ക്ക് ശേഷം പൃഥ്വിരാജ് പ്രധാന കഥപാത്രമായി എത്തുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. അനാർക്കലിയ്ക്ക് ശേഷം സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇപ്പോഴി ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ വൈറലാവുകയാണ്. അനാർക്കലിയ്ക്ക് ശേഷം പൃഥ്വി-ബിജു മേനോൻ കൂട്ട്ക്കെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

പ്രേക്ഷകര്‍ ഒരിക്കലും നഷ്ട്ടപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ചിത്രമായി ഇത് മാറുമെന്നാണ് ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് പൃഥ്വി ഫേസ്ബുക്കിൽ കുറിച്ചു. ബിജു മേനോനും പൃഥ്വിരാജു ഒരുമിച്ചുളള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. മുണ്ട് മടക്കി കുത്തി കട്ടൻ ചായയുമായി ഇരിക്കുന്ന ബിജുവിനോടൊപ്പം മീശ പിരിച്ച് ഇരിക്കുന്ന ഗെറ്റപ്പിലാണ് പൃഥ്വി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസവും ചിത്രത്തിലെ ലൊക്കേഷൻ ചിത്രം താരം പങ്കുവെച്ചിട്ടുണ്ടായിരുന്നു.
അട്ടപ്പാടിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ 17 വര്‍ഷം സേവനമനുഷ്ഠിച്ച ഒരു റിട്ടയര്‍ഡ് ഹവില്‍ദാറായി പൃഥ്വിരാജ് എത്തുന്നത്. നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ചെത്തുന്ന പോലീസ് കോൺസ്റ്റബിളിനേയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. ഇവർ തമ്മിലുള്ള ഈഗോയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം


Click it and Unblock the Notifications











