For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാസ്റ്റ് ഷോട്ട് ഒന്ന് മാസ്‌ക് ഇട്ട് കാണിച്ചേ എന്ന് പൃഥ്വി, രസകരമായ ട്രോളിന് കമന്റുകളുമായി ആരാധകര്‍

  |

  നടനായും നിര്‍മ്മാതാവായും സംവിധായകനായുമൊക്കെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മോളിവുഡിന്‌റെ അവിഭാജ്യ ഘടകമായി പൃഥ്വി മാറി. സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നടന്‌റെ താരമൂല്യം ഉയര്‍ത്തിയിരുന്നു. പുതിയ മുഖം പോലുളള സിനിമകളിലൂടെയാണ് പൃഥ്വിരാജ് സൂപ്പര്‍താര പദവിയിലെത്തിയത്. അതേസമയം കൈനിറയെ ചിത്രങ്ങളുമായാണ് നിലവില്‍ പൃഥ്വി മുന്നേറികൊണ്ടിരിക്കുന്നത്. സംവിധായകനായുളള ആദ്യ സിനിമ തന്നെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റാക്കിയാണ് പൃഥ്വിരാജിന്റെ തുടക്കം.

  സാരി ലുക്കില്‍ തിളങ്ങി സാക്ഷി അഗര്‍വാള്‍, ഫോട്ടോസ് കാണാം

  നടന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ മലയാള സിനിമാ ചരിത്രത്തില്‍ ഇടംപിടിച്ച ചിത്രമാണ്. ലൂസിഫറിന് പിന്നാലെ എമ്പുരാനാണ് നടന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ എമ്പുരാനുമായി മുന്നോട്ട് പോവാന്‍ കഴിയാത്തതിനാല്‍ ബ്രോ ഡാഡി എന്ന ചിത്രം തുടങ്ങുകയായിരുന്നു താരം. മോഹന്‍ലാല്‍ നായകനാവുന്ന സിനിമയുടെ ചിത്രീകരണം നിലവില്‍ ഹൈദരാബാദിലാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

  മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രമായിരിക്കും ബ്രോ ഡാഡി എന്ന് പൃഥ്വിരാജ് മുന്‍പ് അറിയിച്ചിരുന്നു. മോഹന്‍ലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന സിനിമയ്ക്കായി വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം കുരുതിയാണ് നടന്‌റെതായി എറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

  ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. കുരുതിയുടെ വിശേഷങ്ങളാണ് അടുത്തിടെയായി പൃഥ്വിരാജ് പങ്കുവെക്കുന്നത്. കുരുതിയുമായുളള ബന്ധപ്പെട്ടുളള നടന്‌റെ പുതിയ ട്രോള്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തന്നെ ട്രോളാന്‍ മറ്റൊരാളുടെ സഹായവും വേണ്ട എന്ന് കാണിച്ചുകൊണ്ടാണ് നടന്‌റെ പുതിയ പോസ്റ്റ് വന്നത്.

  ഒരുപക്ഷേ എഡിറ്റര്‍മാര്‍ക്ക് മാത്രമേ ഇത് മനസിലാകൂ എന്ന ക്യാപ്ഷനിലാണ് ട്രോള്‍ ചിത്രം പൃഥ്വിരാജ് പോസ്റ്റ് ചെയ്തത്. പൃഥ്വിക്കൊപ്പം എഡിറ്റര്‍ അഖിലേഷ് മോഹനാണ് ചിത്രത്തിലുളളത്. മാസ്‌ക് ധരിക്കാതെ എഡിറ്റിംഗില്‍ ശ്രദ്ധിക്കുന്ന അഖിലേഷു, അത് വീക്ഷിക്കുന്ന പൃഥ്വിരാജുമാണ് ചിത്രത്തിലുളളത്. ആ ലാസ്റ്റ് ഷോട്ട് ഒന്ന് മാസ്‌ക് ഇട്ട് കാണിച്ചേ എന്ന് പൃഥ്വിരാജ് ആവശ്യപ്പെടുന്നതും റെഡി സര്‍ എന്ന് പറഞ്ഞ് അഖിലേഷ് മാസ്‌ക്ക് ധരിച്ച് ഇരിക്കുന്നതുമാണ് ട്രോള്‍ ചിത്രത്തിലുളളത്.

  ജയറാമുമായി അകന്നതിന്റെ കാരണം, നടനെ കുറിച്ച് മനസുതുറന്ന് രാജസേനന്‍

  അതേസമയം പൃഥ്വിയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. 'അപ്പോ ഇത് ട്രോള്‍ പേജ് ആയോ' എന്നാണ് ആരാധകന്‍ കമന്റിട്ടത്. 'ഇടംവലം നോക്കാതെ ചെയ്തിരിക്കും' എന്ന് മറ്റൊരാളും കുറിച്ചു. നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, സിംഗര്‍, സ്റ്റണ്ട് കൊറിയോഗ്രാഫര്‍, ദേ ഇപ്പോള്‍ ട്രോളന്‍ എന്ന് പൃഥ്വിരാജിനെ കുറിച്ച് ഒരാള്‍ കമന്‌റെ ചെയ്തിരിക്കുന്നു. ശോ..പിന്നേം മലയാളം...അതും ട്രോള്‍, ഇങ്ങേര്‍ക്കിതെന്ത് പറ്റി എന്നാണ് മറ്റൊരു ആരാധകന്‍ ചോദിക്കുന്നത്‌.

  ബിഗ് ബോസില്‍ നിന്നും ലഭിച്ച എറ്റവും വിലപ്പെട്ട സമ്മാനങ്ങള്‍, വീണ്ടും കാണിച്ച് ഫിറോസും സജ്നയും

  Recommended Video

  ശരിക്കും ഈ ഡ്രൈവർ പ്രിഥ്വിയോ ? ജൂഡിന്റെ മറുപടി ഇതാ

  നവാഗതനായ മനു വാര്യരാണ് പൃഥ്വിരാജിന്‌റെ കുരുതി സംവിധാനം ചെയ്തത്. നടനൊപ്പം റോഷന്‍ മാത്യൂ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, സാഗര്‍ സൂര്യ, നവാസ് വളളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, നസ്ലെന്‍ തുടങ്ങിയവരാണ് കുരുതിയില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‌റെ ബാനറില്‍ സുപ്രിയ മേനോന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് കുരുതി പ്രേക്ഷകരിലേക്ക് എത്തിയത്. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ചിത്രീകരിച്ച സിനിമയാണ് കുരുതി. ഇരുപത്തഞ്ച് ദിവസത്തിനുളളില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു.

  ബിഗ് ബോസ് താരത്തിന് ഒരാഴ്ചയ്ക്കുളളില്‍ വമ്പന്‍ നേട്ടം, ആഘോഷമാക്കി ആരാധകര്‍

  English summary
  prithviraj shared self troll picture of kuruthi movie goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X