കടലില്‍ കുളിക്കുന്ന പൃഥ്വിരാജ്! ചിത്രത്തിന്റെ കടപ്പാട് ചോദിച്ച് സുപ്രിയ മേനോനും, പോസ്റ്റ് വൈറല്‍
പൃഥ്വിരാജ് സുകുമാരന്‍ എന്ന നടന്റെ പേരില്‍ മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനിക്കാം. നായകനായി തിളങ്ങി നിന്ന താരം സംവിധാനത്തിലേക്ക് ചുവടുമാറ്റിയത് ഈ വര്‍ഷമായിരുന്നു. സംവിധാനം ചെയ്ത കന്നിച്ചിത്രം മലയാള സിനിമയിലെ സകല റെക്കോര്‍ഡുകളും തിരുത്തി കുറിച്ചു. ഇതോടെ പൃഥ്വിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നു.
കഴിഞ്ഞ ദിവസം പിറന്നാള്‍ ആഘോഷിച്ച ഭാര്യ സുപ്രിയയ്‌ക്കൊപ്പം പൃഥ്വി തായ്‌ലാന്‍ഡില്‍ ആയിരുന്നു. ഇവിടെ നിന്നും സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന താരദമ്പതികളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ കടലില്‍ നിന്നും കുളിക്കുന്ന ചിത്രവുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഒന്ന് റീഫ്രഷ് ആയതിന് ശേഷം വീണ്ടും ജോലിയിലേക്ക് മടങ്ങി പോവുകയാണെന്ന് സൂചിപ്പിച്ച് കൊണ്ടാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പൃഥ്വി തായ്‌ലാന്‍ഡില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചത്.

ഇതിന് താഴെ കമന്റുമായി എത്തിയിരിക്കുകയാണ് ഭാര്യ സുപ്രിയ. ഈ ചിത്രത്തിന്റെ കടപ്പാട് ഭാര്യയ്ക്ക് അല്ലേ എന്ന ചോദ്യമാണ് സുപ്രിയ ഉന്നയിച്ചിരിക്കുന്നത്. സുപ്രിയയ്ക്കുള്ള മറുപടി പൃഥ്വി ഇതുവരെ കൊടുത്തില്ലെങ്കിലും ഫാന്‍സ് ഇത് ഏറ്റ് പിടിച്ചിരിക്കുകയാണ്. സുപ്രിയയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്ത് വിട്ട ചിത്രവും ഇതുപോലെ തന്നെ തരംഗമായിരുന്നു.
ബ്രദേഴ്‌സ് ഡേ എന്ന സിനിമയൂടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ പൃഥ്വി അടുത്ത സിനിമകളില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. പിന്നാലെ ഏറ്റെടുത്ത സിനിമകള്‍ ഓരോന്നായി ചെയ്ത് തീര്‍ത്തതിന് ശേഷമായിരിക്കും ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications