അലംകൃത മഴ ആസ്വദിക്കുകയാണ്! ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ്! മുഖം കാണിച്ചൂടേയെന്ന് ആരാധകര്‍!

പൃഥ്വിരാജും സുപ്രിയയും മകളായ അലംകൃതയും ഇതിനകം തന്നെ സെലിബ്രിറ്റിയായതാണ്. മകള്‍ വന്നതിന് ശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞും പൃഥ്വിരാജ് എത്തിയിരുന്നു. ആലിയുടെ മുന്നിലാണ് താന്‍ നിസഹായനായി പോവുന്നതെന്ന് താരം പറഞ്ഞിരുന്നു. മകളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജും സുപ്രിയയും ഇടയ്ക്ക് എത്താറുണ്ട്. മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങള്‍ അപൂര്‍വ്വമായി മാത്രമേ ഇരുവരും പോസ്റ്റ് ചെയ്യാറുള്ളൂ.

താരപുത്രി എന്നതിനും അപ്പുറത്ത് സാധാരണയായാണ് മകളെ വളര്‍ത്തുന്നതെന്ന് പൃഥ്വിയും സുപ്രിയയും പറഞ്ഞിരുന്നു. മകളുടെ സ്വകാര്യതയെ മാനിക്കുന്നവരാണ് ഇവര്‍. ഭാവിയില്‍ മകള്‍ ആരാവരുത് എന്ന കാര്യത്തെക്കുറിച്ച് മാത്രമേ താന്‍ ആലോചിച്ചിട്ടുള്ളൂയെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. അമ്മയുടെ വഴിയെ മകളും മാധ്യമപ്രവര്‍ത്തകയായേക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളായിരുന്നു അടുത്തിടെ നടന്നത്. കൊവിഡ് കാല കുറിപ്പുകളും ചിത്രങ്ങളുമൊക്കെയായി അല്ലി ഞെട്ടിച്ചതിനെക്കുറിച്ചും ഇരുവരും പറഞ്ഞിരുന്നു.

അഭിമാനിക്കണോ അത്ഭുതപ്പെടണോയെന്നറിയില്ലെന്ന് പറഞ്ഞായിരുന്നു പൃഥ്വിരാജ് അടുത്തിടെ എത്തിയത്. ടൈംസ് ഓഫ് ഇന്ത്യ പത്രത്തിനായൊരുക്കിയ കുറിപ്പും ചിത്രവുമായാണ് അലംകൃത എത്തിയത്. ഇത് കണ്ടപ്പോഴായിരുന്നു ആരാധകര്‍ മകളും അമ്മയെപ്പോലെ പത്രപ്രവര്‍ത്തകയാവുമെന്ന് പറഞ്ഞത്. സുപ്രിയ മേനോനും മകളെക്കുറിച്ച് ഇതേ കമന്റുമായാണ് എത്തിയത്. മകളുടെ വരകളും എഴുത്തും കണ്ടപ്പോള്‍ അമ്മയെപ്പോലെ തന്നെയെന്നായിരുന്നു എല്ലാവരും പറഞ്ഞത്.

Prithviraj

മഴ ആസ്വദിച്ചിരിക്കുന്ന അലംകൃതയു
ടെ ചിത്രവുമായാണ് പൃഥ്വിരാജ് എത്തിയിട്ടുള്ളത്. ഇതിനകം തന്നെ ആലിയുടെ പുതിയ ഫോട്ടോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പുറത്ത് മഴ നോക്കിയിരിക്കുന്ന താരപുത്രിയെയാണ് ഫോട്ടോയില്‍ കാണുന്നത്. പതിവ് തെറ്റിക്കാതെ ഇത്തവണയും മകളുടെ മുഖം കാണിച്ചിരുന്നില്ല പൃഥ്വിരാജ്. ഇതില്‍ നിരാശയുണ്ടെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ആരാധകര്‍ മാത്രമല്ല താരങ്ങളും പൃഥ്വിരാജിന്റെ പോസ്റ്റിന് കീഴില്‍ കമന്‌റുകളുമായെത്തിയിട്ടുണ്ട്.

Recommended Video

Shaji Kailas Movie Kaduva Rolling Soon

ഷിയാസ് കരീമായിരുന്നു ആദ്യത്തെ കമന്റ് പോസ്റ്റ് ചെയ്തത്. ഗീതു മോഹന്‍ദാസ്, വീണ നായര്‍ തുടങ്ങിയവരും ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുണ്ട്. അല്ലി വരച്ച കുടുംബ ചിത്രം പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം സുപ്രിയ എത്തിയത്. കുടുംബത്തിന്റെ ശക്തിയെക്കുറിച്ചുള്ള സുപ്രിയയുടെ പോസ്റ്റ് വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X