അതിഥിയെ നേഞ്ചിലേറ്റി പൃഥ്വിരാജും സുപ്രിയയും! അലംകൃത എവിടെയെന്ന് ആരാധകര്‍! ചിത്രം വൈറല്‍!

പൃഥ്വിരാജിന്റെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. സിനിമാജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങളറിയാനായും ആരാധകര്‍ കാത്തിരിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അത്തരത്തിലുള്ള വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്.

പൃഥ്വിരാജ് മാത്രമല്ല ഭാര്യ സുപ്രിയ മേനോനും ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. വീട്ടിലെ പുതിയ അതിഥിയായ സോറോയുടെ വിശേഷങ്ങളാണ് ഇരുവരും ഇപ്പോള്‍ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. സുപ്രിയയുടെ മടിയിലുറങ്ങുന്ന സോറോയുടെ ചിത്രമായിരുന്നു അടുത്തിടെ വൈറലായി മാറിയത്. ഇതിന് പിന്നാലെയായാണ് പുതിയ പോസ്റ്റ് എത്തിയിട്ടുള്ളത്.

കെട്ടിപ്പിടിക്കാനായാണ് താന്‍ അടുത്ത് ചെന്നതെന്നും അതിനിടയിലാണ് സോറോ തന്റെ നെഞ്ചില്‍ ഉറങ്ങിയതെന്നും പറഞ്ഞെത്തിയിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലെ ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കീഴില്‍ കമന്റുകളുമായെത്തിയത്. ക്യൂട്ട് എന്ന് പറഞ്ഞ് ആന്‍ അഗസ്റ്റിനായിരുന്നു ആദ്യമെത്തിയത്. സോറോയുടെ ചിത്രം പങ്കുവെച്ച് നേരത്തെയും പൃഥ്വിരാജ് എത്തിയിരുന്നു.

Prithviraj

അലംകൃതയെവിടെയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. മകളുടെ വിശേഷങ്ങളെക്കുറിച്ച് വാചാലരായും ഇവരെത്താറുണ്ട്. ആടുജീവിതത്തിനായി പൃഥ്വി വിദേശത്തേക്ക് പോയപ്പോള്‍ തിരിച്ചുവരവിനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു അലംകൃത. എന്നാണ് ലോക് ഡൗണ്‍ തീരുന്നതെന്നും ഡാഡ എന്ന് തിരിച്ചെത്തുമെന്നുമായിരുന്നു മകളുടെ ചോദ്യമെന്ന് സുപ്രിയ മേനോന്‍ പറഞ്ഞിരുന്നു. ലോക് ഡൗണായാതിനാല്‍ ഇടയ്ക്ക് ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നുവെങ്കിലും ദിവസങ്ങള്‍ക്ക് ശേഷം പുനരാരംഭിച്ചിരുന്നു.

Recommended Video

Shaji Kailas Movie Kaduva Rolling Soon

ആടുജീവിതത്തിനായി വളര്‍ത്തിയ കട്ടത്താടി മാറ്റിയുള്ള പൃഥ്വിരാജിന്റെ ലുക്കും പുറത്തുവന്നിരുന്നു. ആഷിഖ് അബുവിനൊപ്പം വാരിയംകുന്നനെന്ന ചിത്രവുമായി താനെത്തുമെന്ന് അദ്ദേഹം അടുത്തിടെയായിരുന്നു പ്രഖ്യാപിച്ചത്. പ്രഖ്യാപനവേള മുതല്‍ത്തന്ന ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. കരിയറിലെ എക്കാലത്തേയും മികച്ച രണ്ട് സിനിമകള്‍ തുടങ്ങിയതിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചും താരം എത്തിയിരുന്നു.

ലൂസിഫറിന്റെ ഷൂട്ടിംഗ് തുടങ്ങിയത് 2 വര്‍ഷം മുന്‍പുള്ള കര്‍ക്കിടകം ഒന്നിനായിരുന്നു. ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയത് ഒരു വര്‍ഷം മുന്‍പുള്ള കര്‍ക്കിടകം ഒന്നിനായിരുന്നുവെന്നായിരുന്നു സുപ്രിയ മേനോന്‍ ഓര്‍മ്മിപ്പിച്ചത്. ലൂസിഫറിലൂടെയായിരുന്നു പൃഥ്വിരാജ് സംവിധാനത്തില്‍ തുടക്കം കുറിച്ചത്. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ചിത്രമായി മാറുകയായിരുന്നു ഇത്. ആദ്യഭാഗത്തിന് പിന്നാലെയായി രണ്ടാം ഭാഗവുമായും തങ്ങളെത്തുമെന്നും പൃഥ്വിരാജും മുരളി ഗോപിയും വ്യക്തമാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X