പൃഥ്വിരാജിന്‍റെയും സോറോയുടേയും സ്‌നേഹനിമിഷങ്ങള്‍ക്ക് കമന്‍റുമായി പ്രിയ മോഹന്‍! വീഡിയോ വൈറല്‍!

പൃഥ്വിരാജ് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. നിമിഷനേരം കൊണ്ടാണ് പല കാര്യങ്ങളും വൈറലായി മാറാറുള്ളത്. സിനിമാവിശേഷങ്ങളെക്കുറിച്ച് മാത്രമല്ല മറ്റ് കാര്യങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്. ആടുജീവിതത്തിന്റെ ഷൂട്ടിംഗിനിടയിലാണ് താരം വിദേശത്ത് കുരുങ്ങിയത്. ദിവസങ്ങള്‍ക്ക് ശേഷമായി ചിത്രീകരണം പുനരാരംഭിച്ചതിനെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു. ആടുജീവിതത്തിനായി നടത്തിയ മേക്കോവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പൃഥ്വിരാജിന്റെ കുടുംബത്തിലേക്ക് അടുത്തിടെയായിരുന്നു സോറോ എത്തിയത്. സോറോയുടെ വരവിനെക്കുറിച്ച് പറഞ്ഞും പിന്നീടുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും പൃഥ്വി മാത്രമല്ല സുപ്രിയയും എത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും സോറോയുടെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ്. താരം പങ്കുവെച്ച വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആരാധകരും താരങ്ങളുള്‍പ്പടെ നിരവധി പേരാണ് കമന്റുകളുമായെത്തിയിട്ടുള്ളത്.

 സോറോയുടെ സ്‌നേഹപ്രകടനം

സോറോയുടെ സ്‌നേഹപ്രകടനം

തന്റെ കൈയ്യില്‍ സോറോ നക്കിത്തുടക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചാണ് പൃഥ്വിരാജ് എത്തിയത്. സോറോ, പപ്പി ലവ് എന്ന് പറഞ്ഞായിരുന്നു താരം വീഡിയോ പോസ്റ്റ് ചെയ്തത്. ലോക് ഡൗണ്‍ സമയത്തായിരുന്നു പൃഥ്വിരാജിന്റെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയത്. പുതിയ അതിഥിയുണ്ടെന്നും ഇതൊക്കെയാണ് ഇപ്പോഴത്തെ വിശേഷങ്ങളെന്നും പറഞ്ഞായിരുന്നു നേരത്തെ പൃഥ്വിയും സുപ്രിയയും എത്തിയത്. പൃഥ്വിരാജിന് പട്ടിക്കുട്ടിയെ നേരത്തെ ഇഷ്ടമാണ്. അമ്മയ്ക്ക് വാങ്ങിച്ച് കൊടുത്ത പട്ടിയെക്കുറിച്ച് താരം മുന്‍പ് പറഞ്ഞിരുന്നു.

പ്രിയ മോഹന്റെ കമന്റ്

പ്രിയ മോഹന്റെ കമന്റ്

പൃഥ്വിരാജിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി പ്രിയ മോഹനും എത്തിയിരുന്നു. ഇന്ദ്രജിത്തിന്റെ ഭാര്യയായ പൂര്‍ണിമയുടെ സഹോദരിയാണ് പ്രിയ മോഹന്‍. വിവാഹത്തിനും മറ്റ് ചടങ്ങുകള്‍ക്കുമൊക്കെയായാണ് തങ്ങള്‍ പൃഥ്വിരാജിനെ കണ്ടതെന്ന് പ്രിയയും നിഹാലും പറഞ്ഞിരുന്നു. പപ്പിയോടുള്ള ഇഷ്ടത്തെക്കുറിച്ചും ഇരുവരും പറഞ്ഞിരുന്നു. പിറന്നാള്‍ ദിനത്തില്‍ നിഹാലിന് സര്‍പ്രൈസായി ഇരുവരും പപ്പിയെ നല്‍കിയിരുന്നു. പിറന്നാളാഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

Recommended Video

Shaji Kailas Movie Kaduva Rolling Soon
അലംകൃതയുടെ കളിപ്പാട്ടം

അലംകൃതയുടെ കളിപ്പാട്ടം

വീട്ടിലെ പുതിയ അതിഥിയായ സോറോ അലംകൃതയുടെ കളിപ്പാട്ടം തട്ടിയെടുത്തതിനെക്കുറിച്ച് പറഞ്ഞും പൃഥ്വിരാജ് എത്തിയിരുന്നു. ബോളുരുട്ടുന്ന സോറോയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കുഞ്ഞതിഥിയുടെ വരവില്‍ ആലിയും സന്തോഷത്തിലാണെന്നും ഇരുവരും പറഞ്ഞിരുന്നു. മുന്‍പേയുള്ള ആഗ്രഹമായിരുന്നുവെങ്കിലും ഈ സമയത്താണ് സാക്ഷാത്ക്കരിക്കാനായതെന്നും ഇരുവരും പറഞ്ഞിരുന്നു.

സുപ്രിയയുടെ മടിയില്‍

സുപ്രിയയുടെ മടിയില്‍

സുപ്രിയയുടെ മടിയില്‍ കിടന്നുറങ്ങുന്ന സോറോയുടെ ചിത്രമായിരുന്നു ഇടയ്ക്ക് പുറത്തുവന്നത്. ഇവര്‍ ഇരുവരും ഇപ്പോള്‍ ഇങ്ങനെയാണെന്ന് പറഞ്ഞെത്തിയത് പൃഥ്വിയായിരുന്നു. ഇതോടെയായിരുന്നു ആരാധകര്‍ അലംകൃതയെക്കുറിച്ച് ചോദിച്ചത്. ആലി മോളെവിടെയെന്നും ഈ സ്‌നേഹപ്രകടനം കാണുന്നില്ലേയെന്നുമായിരുന്നു ആരാധകര്‍ ചോദിച്ചത്. ആലിയുടെ കൊവിഡ് കാല കുറിപ്പുകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

അമ്മയും മകളും

അമ്മയും മകളും

മകളെയും എടുത്ത് നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ച് ഇടയ്ക്ക് സുപ്രിയ എത്തിയിരുന്നു. അധികം വൈകാതെ തന്നെ മകള്‍ തന്നേക്കാളും പൊക്കം വെക്കുമെന്നായിരുന്നു സുപ്രിയ കുറിച്ചത്. തങ്ങളുടെ സ്‌നേഹപ്രകടനം കണ്ട സോറോ ആകെ ആശയക്കുഴപ്പത്തിലായി പോയെന്നും സുപ്രിയ കുറിച്ചിരുന്നു. തന്റെ കാര്യത്തില്‍ ഡാഡയ്ക്കും മമ്മയ്ക്കും ഉണ്ടായിരിക്കേണ്ട ശ്രദ്ധയെക്കുറിച്ച് പറഞ്ഞും അലംകൃത എത്തിയിരുന്നു. അല്ലിമോളുടെ കുറിപ്പിനെ ആരാധകരും ഏറ്റെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X