സുപ്രിയയുടെ അമ്മൂമ്മയോട് മുംബൈ പൊലീസ് സിനിമയെക്കുറിച്ച് പറഞ്ഞപ്പോൾ; മറ്റുള്ളവർക്കത് മോശമായിരിക്കാം; പൃഥി ‌

ആടുജീവിതം എന്ന സിനിമ പൃഥിരാജിന്റെ കരിയർ ​ഗ്രാഫിന് ഇരട്ടി കുതിച്ച് ചാട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അത്രമാത്രം കഠിനാധ്വാനം ഈ സിനിമയ്ക്ക് വേണ്ടി പൃഥിരാജ് ചെയ്തിട്ടുണ്ട്. ശരീര ഭാരം ക്രമാതീതമായമായി കുറച്ച പൃഥിരാജ് നജീബ് എന്ന കഥാപാത്രമായി ജീവിക്കുകയായിരുന്നെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഇരുപതുകളുടെ തുടക്കത്തിൽ തന്നെ പക്വതയുള്ള ഒ‌ട്ട‌നവധി കഥാപാത്രങ്ങൾ ചെയ്ത പൃഥിരാജിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും ഇത്തരം വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങളാണ്.

മലാളത്തിലെ മറ്റൊരു മുൻനിര നായകനും ചെറിയ പ്രായത്തിനുള്ളിൽ പൃഥിരാജ് ചെയ്ത അത്രയും മികവുറ്റ കഥാപാത്രങ്ങൾ ചെയ്യാനായിട്ടില്ല. ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, നിവിൻ പോളി തുടങ്ങിയ നടൻ‌മാരെല്ലാം മുപ്പതിനോടടുത്തപ്പോഴാണ് കരിയറിൽ ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ പൃഥി അപ്പോഴേക്കും സിനിമാ ലോകത്തെ അനുഭവ സമ്പത്തിൽ ബഹുദൂരം മുന്നിലെത്തിയിട്ടുണ്ട്.

Prithviraj  Supriya Menon

കൊമോഴ്ഷ്യൽ സിനിമകൾ, പരീക്ഷണ ചിത്രങ്ങൾ, വൈവിധ്യമാർന്ന കഥാപാത്രങ്ങൾ, മറു ഭാഷകളിൽ സാന്നിധ്യമറിയിക്കൽ തുടങ്ങി കരിയറിൽ മാറ്റി നിർത്താൻ പറ്റാത്തൊരു സ്ഥാനത്തേക്ക് പൃഥിരാജ് വളർന്നു. സംവിധായകൻ, നിർമാതാവ് തുടങ്ങിയ മേഖലകളിലും സാന്നിധ്യമറിയിച്ച പൃഥിരാജിന്റെ ഇന്നത്തെ ഉയർച്ചയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് നടന്റെ കുടുംബമാണ്.

പൃഥി കരിയറിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ചും നടൻ കാണിച്ച ആത്മാർത്ഥതയെക്കുറിച്ചും അമ്മ മല്ലിക സുകുമാരൻ ഒന്നിലേറെ അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്. ഭാര്യ സുപ്രിയയും ന‍ടന് പൂർണ പിന്തുണ നൽകിക്കൊണ്ട് ഒപ്പമുണ്ട്. സുപ്രിയയുടെ അമ്മൂമ്മയ്ക്ക് തന്റെ ഇഷ്ടപ്പെട്ട സിനിമയേതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പൃഥിരാജ്. താന്തോന്നി ആണ് സൂപ്രിയയുടെ അമ്മൂമ്മയ്ക്ക് ഇഷ്ടപ്പെട്ട പൃഥിരാജ് ചിത്രം.

Prithviraj  Supriya Menon

സുപ്രിയയുടെ മരിച്ച് പോയ അമ്മൂമ്മ ഏറ്റവും കൂടുതൽ പ്രാവശ്യം കണ്ടിട്ടുള്ള എന്റെ സിനിമ താന്തോന്നിയാണ്. അമ്മൂമ്മേ, മുംബൈ പൊലീസ് എന്ന സിനിമയുണ്ടെന്ന് പറഞ്ഞപ്പോൾ ഏയ്... എന്ന് പറഞ്ഞു. നിങ്ങൾ ഈ സിനിമയാണ് ഇഷ്ടപ്പെടേണ്ടതെന്ന് പറയാൻ പറ്റില്ല. നിങ്ങൾക്ക് ഇഷ്ടപ്പെട്ട പൃഥിരാജ് സിനിമ മറ്റുള്ളവർക്ക് ചിലപ്പോൾ മോശമായി തോന്നും. നിങ്ങൾക്ക് ഒട്ടും ഇഷ്‌ടമില്ലാത്ത സിനിമ വേറൊരാളുടെ ഫേവറെെറ്റ് ആയിരിക്കുമെന്നും പൃഥിരാജ് അഭിപ്രായപ്പെട്ടു. റെഡ് എഫ്എമ്മിനോടാണ് പ്രതികരണം.

തന്റെ പ്രിയപ്പെട്ട സിനിമ ഏതെന്ന് സ്വയം തെരഞ്ഞെടുക്കാൻ പറ്റില്ലെന്നും പ്രേക്ഷകരാണ് ഇത് പറയേണ്ടതുമെന്നാണ് പൃഥിരാജ് പറയാറുള്ളത്. അതേസമയം അയാളും ഞാനും തമ്മിൽ, മുംബെെ പൊലീസ് തുടങ്ങിയ സിനിമകളുടെ പേര് നടൻ എടുത്ത് പറയാറുണ്ട്. ആടുജീവിതത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ബ്ലെസി സംവിധാനം ചെയ്ത സിനിമയിൽ അമല പോളാണ് നായിക.

സലാറാണ് പൃഥിരാജിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. പ്രഭാസ് നായകനായ തെലുങ്ക് ചിത്രം മികച്ച വിജയം നേടി. ആടുജീവിതത്തിന് പുറമെ പൃഥിയുടെ ഒന്നിലേറെ സിനിമകൾ റിലീസ് ചെയ്യാനുണ്ട്. ആടുജീവിതത്തിലെ നടന്റെ പ്രകടനം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. പൃഥിക്കൊപ്പം സംവിധായകൻ ബ്ലെസിയുടെയും സ്വപ്ന സിനിമയാണ് ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X