ലാലേട്ടനെയും അമ്മയെയും ഒരേ ഫ്രെയിമില്‍ സംവിധാനം ചെയ്യാന്‍ ലഭിച്ച അവസരം, സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്
ലൂസിഫറിന് ശേഷം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മോഹന്‍ലാല്‍ നായകനാവുന്ന സിനിമയില്‍ പൃഥ്വിയും പ്രധാന വേഷത്തില്‍ എത്തുന്നു. ലൂസിഫറിന്‌റെ രണ്ടാം ഭാഗമായ എമ്പുരാന്‍ മാറ്റിവെച്ചാണ് പൃഥ്വിരാജ് പുതിയ ചിത്രവുമായി എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു സിനിമയാണ് ബ്രോ ഡാഡിയെന്ന് നടന്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. ഹൈദരാബാദിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
ഗ്ലാമറസായി നടി നിവേദ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
മീന, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് ബ്രോ ഡാഡിയിലെ നായികമാര്‍. ലാലു അലക്‌സ്, സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെടെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. അതേസമയം ബ്രോ ഡാഡി ലൊക്കേഷനില്‍ നിന്നുളള എറ്റവും പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍.

നടന്‌റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് നിമിഷ നേരങ്ങള്‍ക്കുളളിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. അമ്മ മല്ലിക സുകുമാരനും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്ന രംഗത്തിന്‌റെ ഷൂട്ടിംഗ് ചിത്രം പങ്കുവെച്ചാണ് പൃഥ്വി എത്തിയത്. ചിത്രത്തോടൊപ്പം നടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളും ശ്രദ്ധേയമായി മാറി. എക്കാലത്തെയും മികച്ച നടനെയും എറ്റവും മികച്ച അമ്മയെയും ഒരു ഫ്രെയിമില്‍ സംവിധാനം ചെയ്യുമ്പോള്‍ എന്നാണ് ഫോട്ടോ പങ്കുവെച്ച് പൃഥിരാജ് തന്‌റെ പേജില്‍ കുറിച്ചത്.

ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഈ ഫോട്ടോ കാണുമ്പോള്‍ എല്ലാവരും ആശിച്ചുപോകുന്നത് സുകുമാരന്‍ സര്‍ ഈ ഫ്രെയിമില്‍ ഉണ്ടായിരുന്നെങ്കില്‍ എന്നായിരിക്കും എന്ന് ഒരാള്‍ പൃഥ്വി പങ്കുവെച്ച ചിത്രത്തിന് താഴെ കമന്റിട്ടു. പൃഥ്വിരാജിനും ഇന്ദ്രജിത്തിനും പുറമെ മല്ലിക സുകുമാരനും ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. സാറാസ് എന്ന ചിത്രമാണ് അടുത്തിടെ നടിയുടെതായി പുറത്തിറങ്ങിയത്.

സിനിമയിലെ സണ്ണി വെയ്‌ന്‌റെ അമ്മ വേഷം മല്ലിക സുകുമാരന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമയില്‍ ചെയ്ത കഥാപാത്രത്തിനും പ്രേക്ഷക പ്രശംസ ലഭിച്ചു. സിനിമ സീരിയല്‍ താരമായി വര്‍ഷങ്ങളായി മലയാളത്തിലുളള താരമാണ് മല്ലിക സുകുമാരന്‍. ബ്രോ ഡാഡിയിലും പ്രാധാന്യമുളള ഒരു കഥാപാത്രമായി മല്ലിക സുകുമാരന്‍ എത്തുന്നു. അതേസമയം ഉണ്ണി മുകുന്ദനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ബ്രോ ഡാഡി.

ഉണ്ണിക്ക് പുറമെ കനിഹയും ചിത്രത്തില്‍ എത്തുന്നു. ആശീര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമയുടെ നിര്‍മ്മാണം. കുടുംബ പശ്ചാത്തലത്തിലുളള ഒരു എന്റര്‍ടെയ്‌നര്‍ ചിത്രമായിരിക്കും ബ്രോ ഡാഡിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ അച്ഛനും മകനുമായാണ് മോഹന്‍ലാലും പൃഥ്വിരാജും ചിത്രത്തില്‍ എത്തുന്നതെന്നും അറിയുന്നു. വേറിട്ട ഗെറ്റപ്പുകളിലാണ് രണ്ട് പേരും അഭിനയിക്കുന്നത്. ബ്രോ ഡാഡിയുടെ ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങാറുണ്ട്.
Recommended Video

ലൂസിഫറിന് ശേഷമുളള മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം തിയ്യേറ്ററുകളില്‍ തന്നെ കാണാനാവുമെന്ന പ്രതീക്ഷകളിലാണ് ആരാധകര്‍. മോഹന്‍ലാലിന്‌റെ ആദ്യ സംവിധാന സംരംഭമായ ബറോസില്‍ പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മലയാള താരങ്ങള്‍ക്കൊപ്പം നിരവധി വിദേശതാരങ്ങളും അണിനിരക്കുന്ന ചിത്രമാണ് ബറോസ്. ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications