സുപ്രിയ മേനോന്‍റെ നെഞ്ചിലുറങ്ങി സോറോ! ഫോട്ടോയുമായി പൃഥ്വിരാജ്! കമന്‍റുമായി പ്രാര്‍ത്ഥനയും
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് പൃഥ്വിരാജിന്റേത്. നന്ദനമെന്ന ചിത്രത്തിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. എഞ്ചിനീയറിംഗ് പഠനം പാതിവഴിയില്‍ നിര്‍ത്തിവെച്ചായിരുന്നു പൃഥ്വിരാജ് അഭിനയരംഗത്തേക്ക് എത്തിയത്. സിനിമ ശരിയായില്ലെങ്കില്‍ പഠനം പൂര്‍ത്തിയാക്കി താനും എഞ്ചീനിയറായേനെയെന്നായിരുന്നു മുന്‍പൊരു അഭിമുഖത്തിനിടയില്‍ താരം പറഞ്ഞത്. ചെറുപ്രായത്തില്‍ തന്നെ സിനിമയിലെത്തി ഒന്നിന് പിന്നാലെ ഒന്നൊന്നായി നേട്ടങ്ങള്‍ സ്വന്തമാക്കി മുന്നേറുകയാണ് താരം.
പൃഥ്വിരാജിന്റെ സന്തോഷമാണ് എന്നും തനിക്ക് പ്രധാനപ്പെട്ടതെന്നായിരുന്നു സുപ്രിയ മേനോന്‍ പറഞ്ഞത്. നാലര വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് പൃഥ്വിയും സുപ്രിയയും വിവാഹിതരായത്. സിനിമയും പുസ്തകവും യാത്രയുമായിരുന്നു ഇവരെ ചേര്‍ത്തുവെച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്പനിയുടെ ചുമതല സുപ്രിയയ്ക്കാണെന്നും ചെക്ക് ഒപ്പിടുന്ന ജോലി മാത്രമേ തനിക്കുള്ളൂവെന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. വീട്ടിലെ മനോഹരമായ കാഴ്ച പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

സോറോയാണ് താരം
ആടുജീവിതത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂള്‍ കഴിഞ്ഞെത്തിയതിന് പിന്നാലെയായാണ് പൃഥ്വി കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തിയത്. സുപ്രിയയുടേയും പൃഥ്വിയുടേയും പോസ്റ്റുകളിലൂടെയായി ആരാധകര്‍ക്ക് സോറോയും സുപരിചിതനാണ്. അലംകൃതയുടെ കളിപ്പാട്ടങ്ങളെടുത്ത് കളിക്കുന്നതിന്റേയും പൃഥ്വിയുടേയും സുപ്രിയയുടേയും അരികില്‍ ഇരിക്കുന്ന സോറോയേയുമൊക്കെ നേരത്തെ എല്ലാവരും കണ്ടതാണ്.

സുപ്രിയയ്‌ക്കൊപ്പം
സുപ്രിയയുടെ നെഞ്ചിലുറങ്ങുന്ന സോറോയുടെ ചിത്രം പങ്കുവെച്ചാണ് കഴിഞ്ഞ ദിവസം പൃഥ്വിരാജ് എത്തിയത്. സോറോയും മമ്മയും ഒരുമിച്ചുള്ള ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അവന്‍എല്ലായിടത്തും ഉറങ്ങുന്നുണ്ടല്ലോയെന്നായിരുന്നു പ്രാര്‍ത്ഥന ഇന്ദ്രജിത്ത് പറഞ്ഞത്. പ്രാര്‍ത്ഥനയുടെ കമന്റിന് പൃഥ്വിയും മറുപടി നല്‍കിയിരുന്നു. ഇവരുടെ സംഭാഷണത്തെ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്.

ആര്‍ക്കും മലയാളം അറിയില്ല?
പൃഥ്വിരാജിന്റെ ഇംഗ്ലീഷിനെക്കുറിച്ച് പറഞ്ഞ് നേരത്തെയും ആരാധകരെത്തിയിരുന്നു. നിങ്ങളുടെ വീട്ടില്‍ ആര്‍ക്കും ഇംഗ്ലീഷ് അറിയില്ലേയെന്ന് ചോദിച്ചായിരുന്നു ഇത്തവണയും ആരാധകരെത്തിയത്. എല്ലാവരും കടിച്ചാല്‍ പൊട്ടാത്ത ക്യാപ്ഷനാണ് കൊടുക്കുന്നതെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. പൃഥ്വിയേക്കാളും നല്ല ഇംഗ്ലീഷാണ് മകളുടേതെന്നായിരുന്നു പലരും പറഞ്ഞത്. കഴിഞ്ഞ ദിവസവും കുറിപ്പുമായും താരപുത്രി എത്തിയിരുന്നു.

സുപ്രിയ പറഞ്ഞത്
പൃഥ്വിയുടെ സിനിമാജീവിതത്തിനും വ്യക്തി ജീവിതത്തിലും ശക്തമായ പിന്തുണയാണ് സുപ്രിയ മേനോന്‍ നല്‍കുന്നത്. ഭര്‍ത്താവെന്ന നിലയില്‍ അദ്ദേഹം എന്നും സന്തോഷവാനും സംതൃപ്തനുമായിരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കില്‍ മാത്രമേ കുടുംബത്തിലും സന്തോഷമുണ്ടാവുള്ളൂയെന്നും താരപത്‌നി പറഞ്ഞിരുന്നു. സുപ്രിയ മേനോന്റെ അഭിമുഖ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ അടുത്തിടെയും വൈറലായിരുന്നു.
Recommended Video

സോഷ്യല്‍ മീഡിയയില്‍ സജീവം
പൃഥ്വിരാജ് മാത്രമല്ല ഭാര്യ സുപ്രിയ മേനോനും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കുടുംബവിശേഷങ്ങളും സിനിമയിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ് സുപ്രിയയും എത്താറുണ്ട്. മകള്‍ അലംകൃതയെന്ന ആലിയുടെ വിശേഷം പങ്കുവെച്ചും സുപ്രിയ എത്താറുണ്ട്. മകളുടെ കൊവിഡ് കുറിപ്പുമായാണ് കഴിഞ്ഞ ദിവസം സുപ്രിയ എത്തിയത്.


Click it and Unblock the Notifications