twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജീവിതത്തില്‍ എറ്റവും കൂടുതല്‍ പശ്ചാത്തപിക്കുന്നത് ഇക്കാര്യത്തില്‍ മാത്രം! തുറന്നുപറഞ്ഞ് പൃഥ്വിരാജ്

    By Prashant V R
    |

    മലയാള യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിയിനില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. അഭിനേതാവായും സംവിധായകനായും നിര്‍മ്മാതാവായുമൊക്കെ സിനിമയുടെ വിവിധ മേഖലകളിലായി പൃഥ്വി പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ലൂസിഫര്‍ എന്ന വിജയ ചിത്രത്തിലൂടെ സംവിധായക അരങ്ങേറ്റം ഗംഭീരമാക്കാന്‍ നടന് സാധിച്ചിരുന്നു. നായക വേഷങ്ങള്‍ക്ക് പുറമെ സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ പൃഥ്വി സിനിമകളില്‍ തിളങ്ങിയിരുന്നു.

    പൃഥ്വിരാജിന്റെ പുതിയ സിനിമകള്‍ക്കായെല്ലാം വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. മലയാളത്തില്‍ വേറിട്ട സിനിമകള്‍ ചെയ്യാന്‍ വലിയ താല്‍പര്യമുളള താരം കൂടിയാണ് പൃഥ്വി. മോളിവുഡില്‍ നിരവധി പരീക്ഷണ സിനിമകളില്‍ പൃഥ്വി ഭാഗമായിരുന്നു. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ അയ്യപ്പനും കോശിയുമായിരുന്നു സൂപ്പര്‍ താരത്തിന്റെതായി എറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം.

    സിനിമാത്തിരക്കുകള്‍ക്കിടെയിലും

    സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും പങ്കുവെക്കാറുളള താരമാണ് പൃഥ്വി. നടന്റെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്. മുന്‍പ് ഒരഭിമുഖത്തില്‍ ജീവിതത്തില്‍ എറ്റവും കൂടുതല്‍ പശ്ചാത്തപിക്കുന്ന കാര്യത്തെ കുറിച്ച് പൃഥ്വി തുറന്നുപറഞ്ഞിരുന്നു. കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പൃഥ്വി ഇതേ കുറിച്ച് സംസാരിച്ചത്.

    പിതാവ് സുകുമാരന്‌റെ

    പിതാവ് സുകുമാരന്‌റെ പുസ്തക ശേഖരത്തെ കുറിച്ച് പറഞ്ഞപ്പോഴായിരുന്നു പൃഥ്വി അതേ കുറിച്ച് സംസാരിച്ചത്. തനിക്ക് വായനയില്‍ താല്‍പര്യം ഉണ്ടാവാനുളള കാരണം അച്ഛന്‌റെ പുസ്തക ശേഖരമാണെന്ന് പൃഥ്വി പറയുന്നു. വീട്ടില്‍ അച്ഛന്‍ വാങ്ങിവെച്ച പുസ്തകങ്ങളെല്ലാം നിറഞ്ഞ് ഒരു ലൈബ്രറി പോലെയായിരുന്നു.

    അച്ഛനാണ് തന്നെ

    അച്ഛനാണ് തന്നെ പുസ്തങ്ങളുടെ ലോകത്തേക്ക് കൊണ്ടുപോയതെന്ന് പൃഥ്വി പറയുന്നു. എറ്റവും സങ്കടകരമായ കാര്യം ആ പുസ്തകശേഖരം ഇപ്പോഴില്ലാ എന്നതാണ്. അച്ഛന്‍ ഉണ്ടായിരുന്ന സമയത്ത് ഞങ്ങള്‍ താമസിച്ചത് വളരെ വലിയൊരു വീട്ടിലായിരുന്നു. അച്ഛന്‍ പോയ സമയത്ത് അമ്മയ്ക്ക് അവിടെ താമസിക്കാന്‍ വല്ലാത്തൊരു മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു.

    തുടര്‍ന്ന് ഞങ്ങള്‍

    തുടര്‍ന്ന് ഞങ്ങള്‍ ചെറിയൊരു വീട്ടിലേക്ക് താമസം മാറി. അപ്പോള്‍ ആ വലിയ വീട്ടില്‍ ഉണ്ടായിരുന്ന ആ പുസ്തകങ്ങള്‍ കൂടെ കൊണ്ടുപോവുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. പിന്നീട് അത് അവിടെ തന്നെ വെച്ചാല്‍ നാശമാകുമെന്ന് കരുതി ലൈബ്രറികള്‍ക്കും സ്‌കൂളുകള്‍ക്കുമെല്ലാം കൊടുത്തു. അതുണ്ടായിരുന്ന കാലത്ത് എനിക്ക് തോന്നുന്നു പല പബ്ലിക്ക് ലൈബ്രറികളെയെല്ലാം വെല്ലുന്ന തരത്തിലുളള ഒരു പുസ്തകശേഖരം ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു.

    അത് പൂര്‍ണമായിട്ടും

    അത് പൂര്‍ണമായിട്ടും അച്ഛന്‍ വാങ്ങി ശേഖരിച്ചുവെച്ച പുസ്തകങ്ങളായിരുന്നു.ആ പുസ്തകങ്ങളാണ് എന്നിലെ ഒരു വായനക്കാരനെ ശരിക്കും ഉണര്‍ത്തിയത്. ജീവിതത്തില്‍ എറ്റവും കൂടുതല്‍ പശ്ചാത്തപിക്കുന്നത് തനിക്ക് മലയാള സാഹിത്യവുമായി യാതൊരുവിധ പുലബന്ധം പോലുമില്ല എന്നതാണെന്ന് പൃഥ്വി പറയുന്നു. അച്ഛന്റെ പുസ്തകശേഖരങ്ങളില്‍ ഞാന്‍ കൂടുതലും എടുത്ത് വായിച്ചത് ഇംഗ്ലീഷ് പുസ്തകങ്ങളായിരുന്നു.

    എങ്ങനെയൊ

    എങ്ങനെയൊ എവിടെ വെച്ചോ ഞാന്‍ മലയാളം പുസ്തകങ്ങളിലേക്ക് എത്തിപ്പെട്ടില്ല. അതുകൊണ്ട് തന്നെ ഞാന്‍ ഇന്നും എഴുതുന്നത് ഇംഗ്ലീഷിലാണ്. മനസില്‍ ഒരു ചിന്ത വന്നാല്‍ അത് പേപ്പറിലേക്ക് പകര്‍ത്തണമെന്ന് തോന്നിയാല്‍ ആദ്യം ഇംഗ്ലീഷ് ഭാഷയാണ് മനസില്‍ വരിക. മലയാളം ഭാഷ നന്നായി സംസാരിക്കാനും വായിക്കാനും അറിയാമെങ്കിലും എന്തെങ്കിലും ഒന്ന് ക്രിയേറ്റീവായി മലയാളത്തില്‍ എഴുതാന്‍ കഴിയുമോയെന്ന് എനിക്ക് അറിയില്ല. അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞു.

    Read more about: prithviraj
    English summary
    Prithviraj Sukumaran About His Biggest Regret In Life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X