പൃഥ്വി വില്ലനായി എത്തിയ സിനിമ കണ്ട് മല്ലികാ സുകുമാരന്‍ പറഞ്ഞത്! വെെറലായി വീഡിയോ
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടനാണ് പൃഥ്വിരാജ് സുകുമാരന്‍. മലയാളത്തിന് പുറമെ തമിഴിലും ബോളിവുഡിലും അഭിനയിച്ച നടന് ആരാധകരും ഏറെയാണ്. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ പൃഥ്വി സിനിമകളില്‍ അഭിനയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ലൂസിഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രമൊരുക്കി സംവിധാനത്തിലും പൃഥ്വി തിളങ്ങിയത്.
ആദ്യ സിനിമ തന്നെ വന്‍വിജയമാക്കികൊണ്ടായിരുന്നു പൃഥ്വി സംവിധായകനായും അരങ്ങേറ്റം കുറിച്ചത്. ലൂസിഫറിന് പിന്നാലെ വീണ്ടും അഭിനേതാവായി തിരിച്ചെത്തിയിരുന്നു താരം. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് സൂപ്പര്‍താരം മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടൂജിവിതമാണ് പൃഥ്വിരാജിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം.

സിനിമയുടെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആടുജീവിതത്തിന് പുറമെ ചരിത്ര സിനിമകള്‍ അടക്കം പൃഥ്വിരാജിന്റെതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷമാദ്യം അയ്യപ്പനും കോശിയും എന്ന ചിത്രമാണ് പൃഥ്വിരാജിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയിരുന്നത്. മലയാളത്തിന് പുറമെ തമിഴിലും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് പൃഥ്വിരാജ്.

കെവി ആനന്ദ് സംവിധാനം ചെയ്ത കനാ കണ്ടേന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വി തമിഴിലേക്ക് എത്തിയത്. ശ്രീകാന്ത് നായകനായ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ പൃഥ്വിയും തിളങ്ങിയിരുന്നു. കനാ കണ്ടേന് പിന്നാലെ പാരിജാതം, മൊഴി, സത്തം പോടാതേയ്, കണ്ണാമൂചി യേനഡാ, അഭിയും നാനും തുടങ്ങി നിരവധി സിനിമകളില്‍ പൃഥ്വി അഭിനയിച്ചിരുന്നു.

2010ലായിരുന്നു മണിരത്‌നത്തിന്റെ സംവിധാനത്തില്‍ രാവണന്‍ എന്ന ചിത്രത്തിലും പൃഥ്വി അഭിനയിച്ചത്. വിക്രം നായകനായ ചിത്രത്തില്‍ എസ്പി ദേവ് പ്രകാശ് എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിയും തിളങ്ങിയത്. നടന്റെ കരിയറില്‍ ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നുകൂടിയായിരുന്നു ചിത്രത്തിലേത്. വിക്രമിനും ഐശ്വര്യാ റായ്ക്കുമൊപ്പം പ്രാധാന്യമുളള ഒരു കഥാപാത്രം തന്നെയായിരുന്നു പൃഥ്വിയും മണിരത്‌നം ചിത്രത്തില്‍ അവതരിപ്പിച്ചത്.
Recommended Video

തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലെ സിനിമാപ്രേമികളും രാവണന്‍ ഏറ്റെടുത്തിരുന്നു. അതേസമയം മണിരത്‌നം ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് ഒരഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരുന്നു. രാവണന്‍ കണ്ട ശേഷമുളള വീട്ടുകാരുടെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് പൃഥ്വി മനസുതുറന്നത്.

സിനിമ കണ്ട് അമ്മ മല്ലികാ സുകുമാരന്‍ നല്ല അഭിപ്രായമാണ് പറഞ്ഞതെന്ന് പൃഥ്വി പറയുന്നു. വിക്രം കലക്കി എന്നാണ് അമ്മ എന്നോട് ആദ്യം പറഞ്ഞതെന്ന് പൃഥ്വി പറയുന്നു. അപ്പോ ഞാനങ്ങനെ ഉണ്ടെന്ന് ചോദിച്ചപ്പോള്‍ നീയും കുഴപ്പമില്ല എന്ന് പറഞ്ഞെന്നും പൃഥ്വി പറയുന്നു. എന്റെ അമ്മയ്ക്ക് സിനിമ ഭയങ്കര ഇഷ്ടപ്പെട്ടുവെന്നും ചേട്ടന്‍ ഇന്ദ്രജിത്തിനോട് ഉടന്‍ തന്നെ സിനിമ കാണണമെന്ന് അമ്മ പറഞ്ഞ കാര്യവും പൃഥ്വി ഓര്‍ത്തെടുത്തു.

എന്റെ ജീവിതത്തില്‍ കണ്ട മികച്ച സിനിമകളിലൊന്നാണ് ഇതെന്ന് അമ്മ പറഞ്ഞതായും പൃഥ്വി പറയുന്നു. പൃഥ്വിയ്ക്ക് പിന്നാലെ തന്റെ വീട്ടില്‍ നിന്നുളള പ്രതികരണം വിക്രമും അഭിമുഖത്തില്‍ പറഞ്ഞു. സിനിമയില്‍ പൃഥ്വിയുടെ പ്രകടനം നന്നായിട്ടുണ്ടെന്ന് മക്കള്‍ പറഞ്ഞ കാര്യവും വീട്ടില്‍ എല്ലാവരും പൃഥ്വിയുടെ ആരാധകരാണെന്നും വിക്രം പറഞ്ഞു.


Click it and Unblock the Notifications