അന്ന് സുപ്രിയയാണ് എല്ലാം നോക്കിയത്, എന്റെ ജോലി അത് മാത്രമായിരുന്നു, വെളിപ്പെടുത്തി പൃഥ്വിരാജ്‌

By Midhun Raj

മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയയും. താരകുടുംബത്തിന്റെ പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആരാധകര്‍ കാത്തിരിക്കാറുണ്ട്. പൃഥ്വിക്കും സുപ്രിയയ്ക്കുമൊപ്പം മകള്‍ അലംകൃതയും എല്ലാവര്‍ക്കും സുപരിചിതയാണ്. സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് പൃഥ്വി എത്താറുണ്ട്. ആടുജീവിതം ചിത്രീകരണം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് ഈ വര്‍ഷം പൃഥ്വി വീട്ടിലേക്ക് എത്തിയത്. അന്ന് പൃഥ്വി തങ്ങള്‍ക്ക് അരികിലേക്ക് എത്തിയ സന്തോഷം സുപ്രിയ പങ്കുവെച്ചിരുന്നു.

അതേസമയം പൃഥ്വിരാജിനൊപ്പം സിനിമയില്‍ തുടക്കം കുറിച്ച ആളാണ് സുപ്രിയ. നിര്‍മ്മാണ രംഗത്തേക്കാണ് പൃഥ്വിക്കൊപ്പം സുപ്രിയയും എത്തിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രദ്ധേയ സിനിമകള്‍ സുപ്രിയ മലയാളത്തില്‍ നിര്‍മ്മിച്ചിരുന്നു. നയന്‍, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവയെല്ലാം ഇവരുടെ ബാനറില്‍ ഇറങ്ങിയ സിനിമകളാണ്.

അതേസമയം സുപ്രിയ

അതേസമയം സുപ്രിയ എന്ന നിര്‍മ്മാതാവിനെ കുറിച്ച് ഒരഭിമുഖത്തില്‍ പൃഥ്വി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. കൈരളിയുടെ അഭിമുഖത്തിലായിരുന്നു ഭാര്യയെ കുറിച്ച് നടന്‍ മനസുതുറന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ നിര്‍മ്മാണത്തില്‍ ആദ്യം ഇറങ്ങിയ ചിത്രമായിരുന്നു നയന്‍. കമലിന്റെ മകന്‍ ജെനൂസ് മുഹമ്മദാണ് സിനിമ സംവിധാനം ചെയ്തിരുന്നത്.

സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ വിഭാഗത്തില്‍

സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രത്തിന് തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പൃഥ്വിരാജിനൊപ്പം മംമ്താ മോഹന്‍ദാസ്, പ്രകാശ് രാജ്, വാമിഖ ഗബ്ബി, തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു ഇത്. നയന് പിന്നാലെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രവും പൃഥ്വിയുടെയും സുപ്രിയയുടെയും നിര്‍മ്മാണത്തില്‍ മലയാളത്തില്‍ പുറത്തിറങ്ങി.

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. സച്ചിയുടെ തിരക്കഥയില്‍ ലാല്‍ ജൂനിയറാണ് സിനിമ സംവിധാനം ചെയ്തിരുന്നത്. നയന്‍, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ സിനിമകള്‍ക്ക് പിന്നാലെ പൃഥ്വിരാജിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന പുതിയ സിനിമകള്‍ക്കായി വലിയ ആകാംക്ഷകളോടയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

നയന്‍ എന്ന ചിത്രത്തിന്

നയന്‍ എന്ന ചിത്രത്തിന് ഞങ്ങള്‍ ആദ്യം പ്ലാന്‍ ചെയ്ത ബഡ്ജറ്റ് ആയില്ലെന്നാണ് അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞത്. എന്റെ ഇതിന് മുന്‍പുളള പല സിനിമകളും അങ്ങനെയാണ് സംഭവിച്ചിട്ടുളളത് എന്ന് എനിക്കറിയാം. എന്നാല്‍ അതിന്റെയൊന്നും നിര്‍മ്മാതാവല്ലാത്തതുകൊണ്ട് എനിക്ക് അതിനുളള വോയ്‌സില്ല.

Recommended Video

ഇക്കയും ഏട്ടനും മാത്രമല്ല യുവതാരങ്ങളും താരങ്ങളായെത്തിയ സിനിമകള്‍ | FilmiBeat Malayalam
എന്നാല്‍ ഈ സിനിമയുടെ

എന്നാല്‍ ഈ സിനിമയുടെ നിര്‍മ്മാതാവായത് കൊണ്ട് ഞാന്‍ അതിന്റെ ക്രെഡിറ്റ് മുഴുവന്‍ ടെക്‌നിക്കല്‍ ടീമിനും പ്രൊഡക്ഷന്‍ കൈകാര്യം ചെയ്ത സുപ്രിയയ്ക്കും ഹാരിസിനും കൊടുക്കേണ്ടത്. തുടക്കത്തില്‍ നമ്മള്‍ ഓണ്‍ പേപ്പറില്‍ എഴുതിയ ബഡ്ജറ്റ് ആയിട്ടില്ല. ഞാന്‍ നിര്‍മ്മാണ കാര്യത്തില്‍ ചെക്കില്‍ ഒപ്പിടുക എന്നല്ലാതെ മറ്റൊന്നും നോക്കിയിരുന്നില്ലെന്ന് പൃഥ്വി പറയുന്നു. എല്ലാം സുപ്രിയയാണ് നോക്കിയത്. പൃഥ്വി പറഞ്ഞു.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X