പൃഥ്വിരാജിന്റെ നെഞ്ചിൽ ചേർന്ന് നിന്ന് സുപ്രിയ! ചിത്രത്തിന് ദുൽഖറിന്റെ ഉഗ്രൻ കമന്റ്
പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് നടൻ പൃഥ്വിരാജും സുപ്രിയ മേനോനും. നടനെക്കാലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരപത്നി. പൃഥ്വിയുടെ വിശേഷങ്ങൾക്കൊപ്പം മകൾ അല്ലിയുടെ വിശേഷങ്ങളും കുടുംബത്തിലെ ചെറിയ സന്തോഷങ്ങളും സുപ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട് പൃഥ്വിയെ പോലെ തന്നെ സുപ്രിയയ്ക്കും ആരാധകരോറെയാണ് ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് സുപ്രിയ മേനോൻ പങ്കുവെച്ച ചിത്രമാണ്. പ്രേക്ഷകർ ആഘോഷമാക്കുകയാണ് താരദമ്പതികളുടെ റൊമാന്റിക് ചിത്രം.

പൃഥ്വിക്കൊപ്പമുളള മനോഹര ചിത്രമായിരുന്നു സുപ്രിയ പങ്കുവെച്ചത്. പ്യാർ എന്ന് കുറിച്ച് കൊണ്ടാണ് ഭർത്താവിനോടൊപ്പം ചേർന്ന് നിൽക്കുന്ന ചിത്രം സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. താരങ്ങളുടെ ബാൽക്കണി റൊമാൻസ് ആരാധക ഏറ്റെടുത്തിട്ടുണ്ട്. മികച്ച കമന്റുകളാണ് പൃഥ്വി- സുപ്രിയ ചിത്രത്തിന് ലഭിക്കുന്നത്. പ്രിയദമ്പതികൾക്ക് കമന്റുമായി ദുൽഖർ സൽമാനും എത്തിയിട്ടുണ്ട്. മനോഹരം എന്ന് അർഥം വരുന്ന വിധമാണ് ദുൽഖർ പ്രതികരിച്ചത്. ഇതിന് മറുപടിയുമായി സുപ്രിയയും രംഗത്തെത്തിയിരുന്നു. അമാലിനെയും ദുൽഖറിനെയും മിസ് ചെയ്യുന്നു എന്നായിരുന്നു സുപ്രിയയുടെ മറുപടി. താരപത്നിയുടെ ഈ കമന്റും സോഷ്യൽ മീഡിയയി ചർച്ചയായിട്ടുണ്ട്.
ജൂലൈ 28 ന് ആയിരുന്നു ദുൽഖറിന്റ പിറന്നാൾ. ഡിക്യൂവിന് ആശംസയുമായി സുപ്രിയയും പൃഥ്വ്യയും എത്തിയിരുന്നു. ഒന്നിച്ചുള്ള പിറന്നാൾ ആഘോഷ ചിത്രം അന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ദുൽഖറും കുടുംബവുമായി അടുത്ത ബന്ധമാണ് പൃഥ്വിരാജിനുള്ളത്. സുപ്രിയയുടെ മനോഹരമായ ചിത്രം മലയാള സിനിമ ലോകവും ഏറ്റെടുത്തിട്ടുണ്ട്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
സെപ്റ്റംബർ 8 ആയിരുന്നു പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകൾ അല്ലിആറാം ജന്മദിനം. ഒരുവർഷത്തിന് ശേഷം ഇരുവരും മകളുടെ ചിത്രം പങ്കുവച്ചിരുന്നു. താരപുത്രിയുടെ മുഖം ഒരുനോക്ക് കാണാൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുകയായിരുന്നു. കുഞ്ഞിന് പിറന്നാൾ ആശംസ നേർന്ന എല്ലാവർക്കും നന്ദിയുമായി പൃഥ്വിയും സുപ്രിയയും രംഗത്തെത്തിയിരുന്നു. ദിവസങ്ങൾക്ക് മുൻപ് മകൾക്കൊപ്പം വെള്ളത്തിൽ കളിക്കുന്ന പൃഥ്വിരാജിന്റെ ചിത്രം സുപ്രിയ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. തന്റെ പ്രിയപ്പെട്ട ഡാഡയുടെ കൈ പിടിച്ച് കടലിൽ കളിക്കുന്ന അല്ലിയുടെ ചിത്രമാണ് സുപ്രിയ പങ്കുവച്ചത്. സൺഡേ ഫൺഡേ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ഇതേ ചിത്രം പൃഥ്വിയും പോസ്റ്റ് ചെയ്തിരുന്നു. അല്ലി മികച്ച ചിത്രകാരി കൂടിയാണ് . കുഞ്ഞ് അല്ലിയുടെ ചിത്രങ്ങൾ പൃഥ്വിയും സുപ്രിയയും ങ്കുവെയ്ക്കാറുണ്ട്.
സുപ്രിയ ഇൻസ്റ്റഗ്രാം പോസ്റ്റ്


Click it and Unblock the Notifications











