പൃഥ്വിരാജ് മാസെങ്കില്‍ ബിജു മേനോന്‍ അന്യായം! അയ്യപ്പനും കോശിയും! പ്രേക്ഷക പ്രതികരണങ്ങള്‍ ഇങ്ങനെ!

നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി അയ്യപ്പനും കോശിയും തിയേറ്ററുകളിലേക്ക് എത്തിയതിരിക്കുകയാണ്. പൃഥ്വിരാജും ബിജു മേനോനും വീണ്ടും ഒരുമിച്ചെത്തുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും അക്ഷമയിലായിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രയിലറും ഗാനങ്ങളുമൊക്കെ ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. അനാര്‍ക്കലിയെ നെഞ്ചിലേറ്റിയ പ്രേക്ഷകര്‍ ഈ ചിത്രത്തേയും ഏറ്റെടുക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അയ്യപ്പന്റേയും കോശിയുടേയും വരവില്‍ ആരാധകരും സന്തോഷത്തിലാണ്.

അയ്യപ്പന്‍ എന്ന പോലീസുകാരനെ ബിജു മേനോന്‍ അവതരിപ്പിച്ചപ്പോള്‍ കോശിയായത് പൃഥ്വിരാജാണ്. പതിവില്‍ നിന്നും വ്യത്യസ്തമായ ലുക്കിലാണ് ഇരുവരും ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കട്ടത്താടിയിലുള്ള പൃഥ്വിരാജിന്റെ ലുക്ക് തുടക്കം മുതല്‍ത്തന്നെ ശ്രദ്ധ നേടിയിരുന്നു. അനാര്‍ക്കലിക്ക് ശേഷം പൃഥ്വിരാജും ബിജു മേനോനും സച്ചിയും ഒരുമിച്ച സിനിമ കൂടിയാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജിന്റെ ഗുരുക്കന്‍മാരിലൊരാളായ രഞ്ജിത്തും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

 പൃഥ്വിരാജ് മാസ്സാണെങ്കില്‍ ബിജു മേനോന്‍ അന്യായം

പൃഥ്വിരാജ് മാസ്സാണെങ്കില്‍ ബിജു മേനോന്‍ അന്യായം

പൃഥ്വിരാജ്-ബിജു മേനോന്‍ സ്‌ക്രീന്‍ കെമിസ്ട്രി മികച്ചതാണെന്ന് നേരത്തെ തന്നെ പ്രേക്ഷകര്‍ വിലയിരുത്തിയതാണ്. അനാര്‍ക്കലിക്ക് ശേഷമുള്ള വരവിലും ഈ കൂട്ടുകെട്ട് പ്രേക്ഷകരെ സന്തോഷിപ്പിക്കുകയാണെന്നുള്ള വിലയിരുത്തലുകളാണ് പുറത്തുവന്നിട്ടുള്ളത്. ടൈറ്റില്‍ കഥാപാത്രങ്ങളായാണ് ഇരുവരും ചിത്രത്തിലേക്ക് എത്തിയിട്ടുള്ളത്.

തീപ്പൊരി ഐറ്റം

തീപ്പൊരി ഐറ്റം

തീപ്പൊരി ഐറ്റവുമായിത്തന്നെയാണ് പൃഥ്വിരാജും ബിജു മേനോനും എത്തിയിട്ടുള്ളതെന്നാണ് ആരാധകര്‍ പറയുന്നത്. ഗംഭീര വരവേല്‍പ്പാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അക്ഷമയോടെ കാത്തിരുന്നതിന് ഫലമുണ്ടായെന്നും പ്രേക്ഷകര്‍ പറയുന്നു. അനാര്‍ക്കലി സൃഷ്ടിച്ച ഓളം ഇതുവരെ കെട്ടടങ്ങിയിട്ടില്ലെന്നും അതിന് ശേഷമുള്ള വരവ് ഗംഭീരമായിരിക്കുമെന്ന് ഉറപ്പിച്ചിരുന്നുവെന്നും ആരാധകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ആദ്യപകുതി കിടുക്കി

ആദ്യപകുതി കിടുക്കി

സിനിമയുടെ ആദ്യപകുതി കിടുക്കിയെന്നും ഇനി വരാനിരിക്കുന്നത് കിടുക്കുമെന്നുമുള്ള അഭിപ്രായങ്ങളാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയിലെ ഡയലോഗുകളും പൃഥ്വിരാജിന്റേയും ബിജു മേനോന്റേയും ഗെറ്റപ്പും മാത്രമല്ല അഭിനയവും ഗംഭീരമാണെന്നാണ് സിനിമ കണ്ടുകൊണ്ടിരിക്കുന്നവര്‍ പറയുന്നത്.

പൃഥ്വിരാജിന്റെ ലുക്ക്

പൃഥ്വിരാജിന്റെ ലുക്ക്

ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം കഥാപാത്രങ്ങള്‍ എന്ന് മാത്രമല്ല ലുക്കിലും മാനറിസത്തിലുമെല്ലാം ആ വ്യത്യസ്തത പ്രകടമാക്കാറുണ്ട് പൃഥ്വിരാജ്. അയ്യപ്പനും കോശിയിലെ ലുക്കും വൈവിധ്യമാര്‍ന്നതാണ്. കട്ടത്താടിയില്‍ വേറിട്ട ലുക്കിലാണ് കോശിയുടെ വരവ്. പുതിയ സിനിമയായ ആടുജീവിതത്തില്‍ അഭിനയിക്കുന്നതിനായി പുതിയ മേക്കോവര്‍ നടത്തിക്കൊണ്ടിരിക്കുകയാണ് താരം ഇപ്പോള്‍. ഈ ലുക്കിലായിരുന്നു പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X