twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജാണ് ആദ്യം സഹായം ചോദിച്ച് വിളിച്ചത്! പിന്നെ മൂന്ന് മാസം ഉറക്കമില്ലായിരുന്നെന്ന് സുരേഷ് ഗോപി

    |

    പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആട് ജീവിതം. സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഫെബ്രുവരി 29ന് ജോര്‍ദാനിലേക്ക് പോയ സംഘം ഷൂട്ടിങ് തുടങ്ങിയതിന് പിന്നാലെ അവിടെ കുടുങ്ങി പോയി. കൊറോണ കാരണം ലോക്ഡൗണ്‍ വന്നതോടെ തിരിച്ച് വരാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. ഒടുവില്‍ ഷ ൂട്ടിങ് പൂര്‍ത്തിയാക്കി മേയ് 22നായിരുന്നു സിനിമാ സംഘം തിരികെ എത്തിയത്.

    വിദേശത്ത് കുടുങ്ങിയതിനെ തുടര്‍ന്ന് പൃഥ്വിരാജ് സഹായം തേടി വിളിച്ചിരുന്ന കാര്യം പറയുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി. ജോര്‍ദ്ദാനില്‍ കുടുങ്ങിയ സമയത്ത് പൃഥ്വിരാജ് സുരേഷ് ഗോപിയെ വിളിച്ച് സഹായം അഭ്യാര്‍ഥിക്കുകയായിരുന്നു. ആദ്യം വിളിച്ചത് പൃഥ്വിയാണെന്നും പിന്നീട് മൂന്ന് മാസത്തേക്ക് തനിക്ക് ഉറക്കം പോലുമില്ലാത്ത രാത്രി ആയിരുന്നെന്ന് പറയുകയാണ് താരമിപ്പോള്‍.

    prithvi-suresh-gopi

    'വന്ദേഭാരത് മിഷനുമായി ബന്ധപ്പെട്ട് കേരളത്തിലെ വലിയ വിഭാഗം ആളുകള്‍, അതില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ആയാലും അല്ലാത്തവരായാലും മന്ത്രിമാരായാലും നോര്‍ക്ക, കൊവിഡ് വാര്‍ റും വഴി പലവിധ ആവശ്യങ്ങളുമായി വിളിച്ചിരുന്നു. ഞങ്ങള്‍ക്കൊരു സുരക്ഷ വേണം, നാട്ടില്‍ എത്തുമ്പോള്‍ എത്താന്‍ കഴിയട്ടെ എന്ന് ആദ്യം പറഞ്ഞത് പൃഥ്വിരാജാണ്. ഐശ്വര്യ പൂര്‍ണമായ തുടക്കമായിരുന്നു അത്.

    അന്ന് മുതല്‍ ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ഏതാണ്ട് മൂന്നരമാസക്കാലം ഇപ്പോഴും ഇന്നലെയും ഫിലിപ്പീന്‍സില്‍ നിന്നും വരാനുളള മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് കോളുകള്‍ വന്നിരുന്നു. ഇത് ഒരിക്കലും ഇങ്ങനെ അണമുറിയാതെ ഇങ്ങനെ വന്നു കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ ഒരു ഭാഗത്ത് പകലാകുന്ന, അവിടുത്തെ പീക്ക് ടൈമിലാണ് കോളുകള്‍ വരിക.

    prithvi-suresh-gopi

    അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് പലസമയത്താണ് കോളുകള്‍ വരുന്നത്. അങ്ങനെയുളള കോളുകള്‍ വരുന്നതെല്ലാം ഒരു ഐഡന്റിറ്റി ലോസ് ഉണ്ടാക്കുന്ന തരത്തില്‍ എന്റെ മാനസിക ഘടന റീ സ്ട്രക്ച്ചര്‍ ചെയ്തതിന്റെ ഭാഗമായി ഇത്തവണത്തെ പിറന്നാള്‍ ആ ദിവസം എനിക്ക് ആഘോഷിക്കാന്‍ പറ്റിയില്ല. വൈകുന്നേരം കുടുംബവുമായി ചേര്‍ന്ന് ഒരു കേക്ക് കട്ടിങ് മാത്രമാണ് ഉണ്ടായിരുന്നത്.

    അതാണ് ആഘോഷത്തിന്റെ അംശം എന്ന് പറയുന്നത്. ഉച്ചയ്ക്ക് ഗവര്‍ണറുടെ അവിടെ കൊടുത്തയച്ച പായസത്തിന്റെ ഒരു അംശം, ബോളി ഇതൊക്കെ ആയിരുന്നു ആഘോഷം. അങ്ങനെ ഒരു മാനസികനില ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഒരു ചാനലിലും ജന്മദിനത്തിന് വരാതിരുന്നത്. എന്നെ ഇഷ്ടപ്പെടുന്നവരുടെ അവകാശമാണ് ഈ ആഘോഷമെന്ന് പറഞ്ഞ് ഞാനതിനെ വിട്ടുകൊടുക്കുകയായിരുന്നു' സുരേഷ് ഗോപി പറയുന്നു.

    English summary
    Prithviraj Sukumaran Called Me First From Jordan For Help During Corona, Revealed Suresh Gopi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X