പൃഥ്വിരാജിന്റെ എഡിറ്റിംഗ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു, രാജുവേട്ടൻ ഞെട്ടിച്ചെന്ന് ആരാധകർ

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ നോക്കുന്ന താരമാണ പൃഥ്വിരാജ് . വ്യത്യസ്തമായ കഥാപാത്രങ്ങളുമായിട്ടാണ് പൃഥ്വി ഓരേ തവണ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. പ്രേക്ഷകര വിസ്മയിപ്പിക്കുന്ന ഒരു സംഗതി എപ്പോഴും പൃഥ്വിരാജ് ചിത്രങ്ങളിൽ കാണാൻ സാധിക്കും. മോളിവുഡ് സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിന്‍ എഴുതിയ ആടുജീവിതം എന്ന നോവൽ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. ആടുജീവിതത്തിനായി പൃഥ്വിരാജ് നടത്തിയ മേക്കോവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

prithviraj
ആരാധകരെ ഞെട്ടിപ്പിക്കുന്ന താരത്തിലുളള മേക്കോവറായിരുന്നു അത് . പൃഥ്വിരാജിന്റെ പല ഗെറ്റപ്പുകൾ പ്രേക്ഷകർ കണ്ടിട്ടുണ്ട്. എന്നാൽ ആടുജീവിതത്തിൽ താൻ ചെയ്തത് പോലെ ശരീരഭാരം കുറക്കരുതെന്ന് താരം തന്നെ ആരാധകരോട് പറഞ്ഞിട്ടുണ്ട്. സിനിമ പ്രഖ്യാപിച്ചപ്പോൾ തുടങ്ങിയ വർക്കൗട്ട് ഇപ്പോഴും താരം മുടക്കിയിട്ടില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ഒരു എഡിറ്റട്ട് ചിത്രമാണ്. പൃഥ്വിരാജ് തന്നെയാണ് ഇത് പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

വർക്കൗട്ട് ചെയ്യുന്ന ഇടത്തു നിന്നുളള ചിത്രമാണ് പൃഥ്വി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. രാജുവേട്ടൻ എഡിറ്റിംഗ് പഠിച്ചു വരുന്നതേയുള്ളൂ എന്ന് ഒരു വിഭാഗം പറയുമ്പോൾ മറ്റൊരു വിഭാഗം പറയുന്നത് പൃഥ്വിരാജിന്റെ എഡിറ്റിങ് സൂപ്പറാ എന്നായിരുന്നു. ബേസിക് പിക്ക് എഡിറ്റിംഗ് ഫിൽറ്റർ ഉപയോഗിച്ചാണ് താരം തന്റെ പുതിയ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് . ഇതാണ് പൃഥ്വി പങ്കുവെച്ച ചിത്രത്തിലെ എഡിറ്റിംഗ് ചർച്ചയാകാൻ കാരണം.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് പൃഥ്വിരാജ്. തന്റെയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങളു കൂടാതെ സിനിമ വിശേഷങ്ങളും പൃഥ്വി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. പൃഥ്വി മാത്രമല്ല ഭര്യ സുപ്രിയയും സോഷ്യൽ മീഡിയയിൽ സജീവമാണ്. താരത്തെ ട്രോളി കൊണ്ട് സുപ്രിയ രംഗത്തെത്താറുണ്ട്. ഏറ്റവും കൂടുതൽ ആരാധകരുള്ള താരം കുടുംബമാണ് ഇവരുടേത്. ഇപ്പോൾ അല്ലിമോളും പ്രേക്ഷകരുടെ ചർച്ച വിഷയമായിട്ടുണ്ട്. കുഞ്ഞിന്റെ ചെറിയ വിശേഷങ്ങളും പൃഥ്വിയും സുപ്രിയയും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. മകളോടൊപ്പമുള്ള പൃഥ്വിരാജിന്റെ പുതിയ ചിത്രം വൈറലായിരുന്നു. താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇത് പങ്കുവെച്ചതും. ഫാദേഴ്സ് ഡേയിൽ അലംകൃത എഴുതിയ കുറിപ്പും വൈറലായിരുന്നു.

പൃഥ്വിരാജിന്റെ പുതിയ ലുക്ക് കാണാം

More from Filmibeat

Read more about: prithviraj sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X