twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ട്രോളുകളെ ആത്മാർത്ഥമായി സ്നേഹിക്കുന്നു, അതിനൊരു കാരണമുണ്ട്, തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

    |

    യുവതാരങ്ങളിൽ പ്രധാനിയാണ പൃഥ്വിരാജ്. പ്രായ വ്യത്യാസമില്ലാതെ യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന നടനാണ് പൃഥ്വിരാജ്. സിനിമയിൽ എത്തി വളരെ ചെറിയ കലായളവിൽ തന്നെ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ പൃഥ്വിരാജിന് കഴിഞ്ഞിരുന്നു, അഭിനേതാവ് മാത്രമല്ല ഇന്ന് പൃഥ്വി അറിയപ്പെടുന്ന ഒരു സംവിധായകനും നിർമ്മാതാവും കൂടിയാണ്.

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പൃഥ്വിയുടെ ഒരു അഭിമുഖമാണ്. ഫിലിം കംപാനിയനിൽ' തിരക്കഥാകൃത്തും, സബ് ടൈറ്റിലറുമായ വിവേക് രഞ്ജിത്തുമായി പൃഥ്വിരാജ് നടത്തിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറലാകുന്നത്. 18ാം വയസ്സിൽ സിനിമയിൽ എത്തിയ പൃഥ്വി 34 വയസ് പൂർത്തിയാകുമ്പോൾ എത്തിപ്പിടിക്കാൻ പറ്റാത്ത അത്രയും ഉയരത്തിലാണ്. ഇതിനോടകം തന്നെ 100 ചിത്രങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

    സീനിയർ താരങ്ങൾക്കൊപ്പമുള്ള തുടക്കം

    പഴയ തലമുറയിൽപ്പെട്ട താരങ്ങൾക്കൊപ്പവും ന്യൂജെൻ താരങ്ങൾക്കൊപ്പവും ഒരുപോലെ അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട്. തുടക്കകാലത്ത് അച്ഛന്റെ കൂടെ ഉണ്ടായിരുന്ന താരങ്ങൾക്കൊപ്പമായിരുന്നു പൃഥ്വിയുടെ അഭിനയം. "എന്റെ സുഹൃത്തിന്റെ വേഷം ചെയ്തിരുന്ന ജഗദീഷേട്ടനെ ഒക്കെ 'എടാ' എന്ന് സിനിമയിൽ വിളിക്കേണ്ടി വന്നിട്ടുണ്ട്. 'ചക്രം' എന്ന സിനിമയിൽ ശ്രീഹരി എന്ന നടൻ എന്നെ ചന്ദ്രേട്ടാ എന്ന് വിളിച്ചിരുന്നു. എന്റെ ഇരട്ടി പ്രായമെങ്കിലും അദ്ദേഹത്തിനുണ്ടാവും," പൃഥ്വിരാജ് പറയുന്നു.

    Recommended Video

    Shaji Kailas Movie Kaduva Rolling Soon
       ട്രോളുകൾ

    ഏറ്റവും കൂടുതൽ ട്രോൾ ആക്രമണം നേരിടേണ്ടി വന്ന ഒരു നടനാണ് പൃഥ്വി. ഇതിനെ കുറിച്ചും താരം അഭിമുഖത്തിൽ പറയുന്നുണ്ട്. പൃഥ്വിയുടെ ഇംഗ്ലീഷിലുളള പോസ്റ്റുകളാണ് ട്രോളന്മാർ ആഘോഷമാക്കിയത്. ഇതിനെ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്. ട്രോളുകളെ ഞാൻ ആത്മാർഥമായി സ്നേഹിക്കുന്നുണ്ട്. അതിൽ ചിലത് വളരെ ക്രിയേറ്റിവാണ്‌.."എന്റെ ഇംഗ്ലീഷ് ഭാഷ കൊണ്ട് എന്റെ ചിന്തകൾ സംവേദനം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, അതെന്റെ ഭാഷയുടെ കുഴപ്പം എന്ന് ഞാൻ കരുതുന്നു. എന്റെ ഭാഗത്താവും തെറ്റ്. എന്നാലും ഞാൻ പറയുന്നു ചില ട്രോളുകൾ വളരെ വളരെ ക്രിയേറ്റിവാണ്," പൃഥ്വിരാജ് പറഞ്ഞു

    ലോകം അറിയപ്പെടുന്ന  സിനിമ

    പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം. ചിത്രത്തിനായി പൃഥ്വിരാജ് എടുത്ത അധ്വാനം വളരെ വലുതായിരുന്നു. ചിത്രത്തിനെ കുറിച്ചുള്ള പ്രതീക്ഷയും പൃഥ്വി പങ്കുവെച്ചിരുന്നു.ആടുജീവിതം സിനിമ ആഗോളതലത്തിലെ പ്രേക്ഷകർക്ക് വേണ്ടിയാണെന്ന് പൃഥ്വിരാജ്. "സംവിധായകന്റെയും എന്റെയും ആഗ്രഹം ആടുജീവിതത്തെ മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ആഗോളതല ചിത്രമാക്കുക എന്നാണ്. ഈ സിനിമ ലോകം മുഴുവനും സഞ്ചരിക്കും എന്ന് ഞങ്ങൾ ഉറപ്പാക്കും. തെക്കേ ഇന്ത്യയുടെ ഒരു കോണിൽ കേരളം എന്നൊരു നാടുണ്ടെന്നു ലോകത്തെ അറിയിക്കണം," പൃഥ്വിരാജ് പറയുന്നു.

    ആടുജീവിതം

    ലോക്ക് ഡൗൺ കാലത്ത് പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ചിത്രമായിരുന്നു ആടുജീവിതം. ചിത്രീകരണത്തിനായി ജോർദാനിൽ പോയതും ബ്ലെസിയും പൃഥ്വിയും അടങ്ങുന്ന ഒരു സംഘം അവിടെ കുടുങ്ങി പോയതും വാർത്തകളിൽ വലിയ ചർച്ചയായിരുന്നു. ഈ കടുത്ത പ്രതിസന്ധിയെ അതിജീവിച്ചായിരുന്ന ജോർദാനിലുള്ള ചിത്രീകരണം പൂർത്തിയാക്കിയത്. കൂടാതെ ബ്ലെസിയുടെ നജീബ് ആകാൻ വേണ്ടി പൃഥ്വി ശരീരം കുറച്ചിരുന്നു. ഇത് ഒരിക്കലും അനുകരിക്കരുതെന്നും പൃഥ്വി താന്റെ ആരാധകരോട് പറഞ്ഞിരുന്നു.
    താടി നീട്ടി വളർത്തിയ താരത്തിന്റെ ലുക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു, ഇത് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

    Read more about: prithviraj sukumaran
    English summary
    Prithviraj Sukumaran Loves Troll And He Believes Many Are Creative
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X