'ആന്റണി അയാൾ‌ മനസിൽ കണ്ടത് പോലെ ചെയ്യട്ടേയെന്ന് ലാലേട്ടൻ പറഞ്ഞു, ലാലേട്ടനെ കൊണ്ട് 17 ടേക്ക് വരെ ചെയ്യിച്ചു'

നായക നടനായി വന്ന് സംവിധായകനും നിർമാതാവും വിതരണക്കാരനുമെല്ലാമായി മാറി മലയാള സിനിമയുടെ പുതിയൊരു പ്രതീക്ഷയായി മാറിയ പ്രതിഭയാണ് പൃഥ്വിരാജ് സുകുമാരൻ. മലയാള സിനിമയെ ഇനിയുള്ള കാലത്ത് മുന്നിൽ നിന്ന് നയിക്കാൻ പോകുന്നവരിൽ ഒരാൾ പൃഥ്വിരാജാണെന്ന കാര്യം സിനിമാപ്രേമികൾ നിരന്തരം പറയാറുണ്ട്. നടൻ എന്നതിലുപരി പൃഥ്വിരാജിലെ സംവിധായകനാണ് ആരാധകർ കൂടുതൽ. ലൂസിഫർ എന്ന ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് പൃഥ്വിരാജ് സംവിധാന രം​ഗത്തേക്ക് കാലെടുത്ത് വെച്ചത്.

ഒരു തരത്തിലും പുതുമുഖ സംവിധായകന്റെ സൃഷ്ടിയാണെന്ന് തോന്നിപ്പിക്കാത്ത തരത്തിൽ വളരെ മനോഹരമായി ലൂസിഫർ പൃഥ്വിരാജ് സംവിധാനം ചെയ്തു. മലയാളത്തിലെ പല റെക്കോർഡുകളും റിലീസിനുശേഷം ലൂസിഫർ തിരുത്തി എഴുതി. മോഹൻലാൽ നായകനായ സിനിമയുടെ രണ്ടാം ഭാ​ഗം അണിയറയിൽ ഒരുങ്ങുകയാണ്.

Prithviraj Sukumaran  mohanlal

അതിന്റെ തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോൾ. അതേസമയം ലൂസിഫർ ചെയ്യുന്ന സമയത്തുണ്ടായ ചില സംഭവങ്ങൾ മുമ്പൊരു അഭിമുഖത്തിൽ പൃഥ്വിരാജ് വെളിപ്പെടുത്തിയതാണ് വൈറലാകുന്നത്. നായകനായ മോഹൻലാലിനെ കൊണ്ട് ചിലപ്പോഴൊക്കെ പതിനേഴ് ടേക്കുകൾ വരെ താൻ എടുപ്പിച്ചിട്ടുണ്ടെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. എന്നാൽ അതിലൊന്നും ഒരിക്കൽ പോലും മോഹൻലാൽ നീരസം പ്രകടിപ്പിച്ചിട്ടില്ലെന്നും മറ്റുള്ളവരോട് പോലും സഹ​കരിക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തിട്ടുള്ളതെന്നും പൃഥ്വിരാജ് പറയുന്നു.

ഞാൻ ചില സമയത്ത് ലാലേട്ടനെ കൊണ്ട് പതിനാറും പതിനേഴും ടേക്കുകൾ ചെയ്യിപ്പിച്ചിട്ടുണ്ട്. അതൊന്നും പക്ഷെ ലാലേട്ടന്റെ കുറ്റം കൊണ്ടല്ല കെട്ടോ. മറ്റ് പല കാരണങ്ങൾ കൊണ്ടുമാണ്. അപ്പോഴൊക്കെ എന്റെ അസിസ്റ്റൻസ് അല്ലെങ്കിൽ എന്റെ കൂടെയുള്ളവർ എന്റെ അടുത്ത് വന്ന് പറയും പതിനേഴാമത്തെ ടേക്കായി എന്നൊക്കെ.

എന്നാൽ ആ സമയത്തും എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തിട്ടുള്ളത് ലാലേട്ടനാണ്. എന്റെ നിർമാതാവിനോട് പോലും അദ്ദേഹം പറയും ആന്റണി അയാൾ‌ മനസിൽ കണ്ടത് പോലെ ചെയ്യട്ടെയെന്ന്. അങ്ങനെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തിട്ടുള്ളത് ലാലേട്ടനാണ് എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. നാൽപ്പത്തിമൂന്ന് വർഷത്തിലേറെയായി ഇന്ത്യൻ സിനിമയുടെ ഭാ​ഗമാണ് മോഹൻലാൽ. ഇനി അദ്ദേഹത്തിന് ഒന്നും അഭിനയിച്ച് തെളിയിക്കാനില്ലെന്നും ഒരു പ്രതിഭ ചെയ്യേണ്ടതെല്ലാം ചെയ്ത് തെളിയിച്ച വ്യക്തിയാണ് അദ്ദേഹമെന്നുമാണ് ആരാധകർ പറയാറുള്ളത്.

പതിനേഴ് ടേക്കുകൾ എന്നല്ല പെർഫെക്ഷന് വേണ്ടി എത്രത്തോളം സ​ഹകരിക്കാൻ കഴിയുമോ അത്രത്തോളം ചെയ്യുന്ന വ്യക്തിയാണ് മോഹൻലാൽ എന്നത് സിനിമാ മേഖലയിലുള്ളവർക്കും പ്രേക്ഷകർക്കും അറിയാവുന്ന കാര്യമാണ്. സിനിമാ സെറ്റിൽ ഒരിക്കൽ പോലും അദ്ദേഹം പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മോഹൻലാലിനെ വെച്ചുള്ള സിനിമാ സംവിധാനം സംവിധായകർക്കും തലവേദനയില്ലാത്ത ജോലിയാണ്.

Prithviraj Sukumaran  mohanlal

ലൂസിഫറിനുശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിലും കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്ന് മോഹൻലാലായിരുന്നു. അതേസമയം എമ്പുരാന്റെ റിലീസിന് വേണ്ടിയാണ് മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്നത്. ലൂസിഫറില്‍ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായിട്ടായിരുന്നു പ്രധാനമായും മോഹൻലാലെത്തിയത്. ഖുറേഷി അബ്രാം ലൂസിഫറിന്റെ അവസാന ഭാഗത്തും പ്രത്യക്ഷപ്പെട്ടു.

എമ്പുരാനിലും സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹൻലാല്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രാമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യമെന്ന് റിപ്പോര്‍ട്ടുണ്ട്.

ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയാന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്. അതുകൊണ്ടാണ് വിദേശ രാജ്യങ്ങളിലടക്കം എമ്പുരാൻ സിനിമ ചിത്രീകരിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

More from Filmibeat

Read more about: prithviraj sukumaran mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X