കാവ്യയെ നാണംകുണുങ്ങിയായിട്ടാണ് ഞാന്‍ കണ്ടത്! അവരുടെ കഴിവ് അധികമാരും തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൃഥ്വിരാജ്

പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത് പ്രശസ്തിയിലെത്തിയവരുണ്ട്. അവരിലൊരാളാണ് നടി കാവ്യ മാധവന്‍. ബാലതാരമായി സിനിമയില്‍ അഭിനയിച്ച് തുടങ്ങി പിന്നീട് നായികയായി വളര്‍ന്ന കാവ്യ നാടന്‍ കഥാപാത്രങ്ങളെയാണ് കൂടുതലായിട്ടും അവതരിപ്പിച്ചത്. കാവ്യയുടെ സൗന്ദര്യവും അത്തരത്തിലുള്ളതായിരുന്നു. എന്നാല്‍ പിന്നീട് ശക്തമായ ചില സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാനും കാവ്യയ്ക്ക് സാധിച്ചു.

എന്നാല്‍ കാവ്യ മാധവന്‍ എന്ന നടിയുടെ കഴിവിനെ പുറത്ത് കൊണ്ട് വരാന്‍ മാത്രമുള്ള സിനിമകളൊന്നും കാവ്യയ്ക്ക് ലഭിച്ചില്ല. കാവ്യ മാധവന്റെ സിനിമകളെയും കഥാപാത്രങ്ങളെ പറ്റിയും നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ഒരിക്കല്‍ സംസാരിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് കാവ്യയെ കുറിച്ച് പൃഥ്വി സംസാരിച്ചത്.

kavya-prithvi-

'കാവ്യ മാധവനെ ഞാന്‍ മിക്കപ്പോഴും സിനിമകളില്‍ കണ്ടിട്ടുള്ളത് അയല്‍വക്കത്തെ പെണ്‍കുട്ടി, അതുമല്ലെങ്കില്‍ നാണംകുണുങ്ങിയ നാടന്‍ കഥാപാത്രങ്ങളിലൂടെയാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടിയാണ് കാവ്യയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷേ ആ കാവ്യയെ വെളിച്ചത്ത് കൊണ്ട് വരാന്‍ വളരെ ചുരുക്കം സിനിമകള്‍ക്കേ സാധിച്ചിട്ടുള്ളു. അതിലൊരു സിനിമ ഞാന്‍ അഭിനയിച്ചിട്ടുള്ള വാസ്തവം ആണെന്നാണ് എന്റെ നിഗമനം. അതിലും കാവ്യയുടെ കഥാപാത്രത്തിന്റെ സ്‌ക്രീന്‍ ടൈം കുറവായിരുന്നു. എങ്കിലും എനിക്ക് കാവ്യ എന്ന നടിയുടെ മികവുറ്റ പ്രകടനം അതില്‍ കാണാന്‍ സാധിച്ചുവെന്നാണ്' പൃഥ്വിരാജ് സുകുമാരന്‍ വ്യക്തമാക്കുന്നത്.

പൃഥ്വിരാജും കാവ്യ മാധവനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് വാസ്തവം. ഈ ചിത്രത്തില്‍ കാവ്യ മാധവന്‍ അസാധാരണ പ്രകടനം കാഴ്ചവെച്ചിരുന്നു. പൃഥ്വിരാജിന്റെ കഥാപാത്രത്തെ അമിതമായി പ്രണയിച്ചിരുന്ന സുമിത്ര എന്ന കഥാപാത്രത്തെയാണ് കാവ്യ അവതരിപ്പിച്ചത്. ഇരുവരുടെയും പ്രണയവും വിരഹവുമൊക്കെ അത്രയും തിളക്കത്തോടെ അവതരിപ്പിക്കാന്‍ കാവ്യയ്ക്ക് സാധിച്ചു. ഇരുവരുടെയും കോംബോ ഏറെ ജനപ്രിയമാവുകയും ചെയ്തു.

2016 മുതല്‍ അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് നടി കാവ്യ മാധവന്‍. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന സിനിമയിലായിരുന്നു അവസാനം കാവ്യ അഭിനയിച്ചത്. ഈ ചിത്രത്തില്‍ ദിലീപ് ആയിരുന്നു നായകന്‍. ഈ സിനിമ തിയേറ്ററുകളിലെത്തി മാസങ്ങള്‍ക്ക് പിന്നാലെ ദിലീപും കാവ്യയും വിവാഹിതരായി. ഏറെ കാലം ദിലീപും കാവ്യയും പ്രണയത്തിലായിരുന്നെന്ന ഗോസിപ്പുകള്‍ക്കൊടുവിലായിരുന്നു ഇവരുടെ വിവാഹം.

kavya

ദിലീപുമായിട്ടുള്ള കല്യാണത്തിന് ശേഷം പൂര്‍ണമായിട്ടും സിനിമ ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെ ഒരു പെണ്‍കുഞ്ഞിന്റെ അമ്മ കൂടിയായതോടെ കരിയറില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സജീവമാവുകയാണ് നടിയിപ്പോള്‍. ലക്ഷ്യ എന്ന വസ്ത്ര വ്യാപരസ്ഥാപനം കൂടുതല്‍ സജീവമാക്കാനാണ് കാവ്യയുടെ തീരുമാനം. ഇതിനോട് അനുബന്ധിച്ച് ലക്ഷ്യയിലെ വസ്ത്രങ്ങള്‍ ധരിച്ച് മോഡലായി പ്രത്യക്ഷപ്പെടാനും തുടങ്ങി. സാരികളിലും ചുരിദാറിലുമൊക്കെ വേറിട്ട പരീക്ഷണങ്ങള്‍ നടത്തുകയാണ് കാവ്യയിപ്പോള്‍.

ഇതിനിടയില്‍ സിനിമയിലേക്കൊരു തിരിച്ച് വരവ് ഉണ്ടാവുമോ എന്നത് വ്യക്തമല്ലെങ്കിലും കാവ്യയുടെ തിരിച്ച് വരവിന് കാത്തിരിക്കുകയാണ് ആരാധകര്‍. മാത്രമല്ല ഇടക്കാലത്ത് തടിച്ചുരുണ്ട് വന്നിരുന്ന നടി മേക്കോവര്‍ നടത്തി കൂടുതല്‍ സുന്ദരിയായിരിക്കുകയാണിപ്പോള്‍. ഇതൊക്കെ സിനിമയിലേക്ക് വരിക എന്ന ലക്ഷ്യം കണ്ടിട്ടാണെന്ന പ്രചരണവുമുണ്ട്. എന്തായാലും കഴിവുകളുള്ള ഒരു നടി അതെല്ലാം ഉപേക്ഷിച്ച് വേലക്കാരിയെ പോലെ വീട്ടിലെ ജോലിയും നോക്കി ഇരിക്കുന്നത് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ലെന്നാണ് ആരാധകരും കാവ്യയെ കുറിച്ച് പറയുന്നത്.

More from Filmibeat

Read more about: kavya madhavan prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X