'ചേട്ടനെ എന്റെ സിനിമയിൽ കാസ്റ്റ് ചെയ്യുന്നുണ്ടെങ്കിലത് സ്നേഹം കൊണ്ടല്ല, അതിനാൽ വേതനം കൊടുക്കണം'; പൃഥ്വിരാജ്

മലയാള സിനിമയുടെ വളർച്ചയിൽ വരും വർഷങ്ങളിൽ വലിയ ഭാ​ഗാമാകാൻ പോകുന്ന സംവിധായകനും നടനും നിർമാതാവുമെല്ലാമാണ് പൃഥ്വിരാജ് സുകുമാരൻ. തിരക്കിൽ നിന്നും തിരക്കിലേക്ക് പോകുന്ന പൃഥ്വിരാജിന്റെ ഏറ്റവും പുതിയതായി റിലീസ് ചെയ്ത സിനിമ കാപ്പയാണ്.

ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമ തിയേറ്ററിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ​ഗുണ്ട തലവനിൽ നിന്ന് രാഷ്ട്രീയ നേതാവിലേക്ക് എത്തുന്ന ഒരാളാണ് പൃഥ്വിരാജിന്റെ കഥാപാത്രമായ കൊട്ട മധുവെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.

ഗുണ്ടകളുടേയും ക്വട്ടേഷൻ ടീമുകളുടെയും കഥപറയുന്ന ചിത്രമാണ് കാപ്പ. അപർണ ബാലമുരളിയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. ആസിഫ് അലി, അന്ന ബെൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അപർണ ബാലമുരളി ആദ്യമായി പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കാപ്പയ്ക്കുണ്ട്.

ചിത്രത്തിൽ വളരെ വേറിട്ട ലുക്കിലാണ് പൃഥ്വിരാജ് എത്തുന്നത്. ഇപ്പോഴിത തന്റെ സഹോദരൻ ഇന്ദ്രജിത്ത് സുകുമാരനെ താൻ ഒരു സിനിമയിൽ കാസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിനോടുള്ള സ്നേഹം കൊണ്ടായിരിക്കില്ലെന്ന് പറയുകയാണ് പൃഥ്വിരാജ്.

ചേട്ടനെ എന്റെ സിനിമയിൽ കാസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ അത് സ്നേഹം കൊണ്ടല്ല

ഇന്ദ്രജിത്ത് സുകുമാരൻ നല്ല നടനായതുകൊണ്ട് മാത്രമാണ് താൻ അദ്ദേഹത്തെ കാസ്റ്റ് ചെയ്യുന്നതെന്നും എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു. 'എന്റെ സിനിമയിൽ അമ്മയും ചേട്ടനും അഭിനയിക്കുമ്പോൾ അവർക്ക് തീർച്ചയായും ഞാൻ അവർ ചെയ്തതിനുള്ള തുക കൊടുക്കും.'

'എന്റെ സിനിമയിൽ വേതനം കൊടുക്കാതെ ഞാൻ ആരെയും അഭിനയിപ്പിക്കില്ല. എന്റെ ചേട്ടനെ ഞാൻ ഒരു സിനിമയിൽ കാസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിനോടുള്ള സ്നേഹം കൊണ്ടായിരിക്കില്ല.'

അതിനാൽ വേതനം കൊടുക്കണം

'ഇന്ദ്രജിത്ത് സുകുമാരൻ നല്ല നടനായത് കൊണ്ട് മാത്രമാണ് ഞാൻ കാസ്റ്റ് ചെയ്യുന്നത്. അപ്പോൾ ആ നടന് നമ്മൾ വേതനം കൊടുത്തെ പറ്റുകയുള്ളു. ഒരു നടനെന്ന നിലയിൽ അടുത്ത വർഷം എനിക്ക് കുറച്ച് അധികം തിരക്കുണ്ട്. ഒരു ഡയറക്ടർ എന്ന രീതിയിൽ കൂടി തിരക്കുള്ള വർഷമാണ്.'

'മലയാളത്തിൽ ഞാൻ നിർമിക്കാത്ത അഭിനയിക്കുകയും സംവിധാനം നിർവഹിക്കുകയും ചെയ്യുന്ന സിനിമകളിൽ എന്റെ കമ്പനിയുടെ പങ്കാളിത്തം ഉണ്ടാകും. തെരഞ്ഞെടുക്കാത്ത പ്രോജക്ടുകളിൽ അത്തരം കൺട്രോൾ വെക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്.'

എന്റെ കൂടെ വർക്ക് ചെയ്യുന്ന എല്ലാവർക്കും അറിയുന്നതാണ്

'അത് എന്റെ കൂടെ വർക്ക് ചെയ്യുന്ന എല്ലാവർക്കും അറിയുന്നതാണ്. തെരഞ്ഞെടുക്കുന്ന പ്രോജക്ടുകളെ അതിന്റെ മാക്സിമം പൊട്ടൻഷ്യലിൽ എത്തിക്കുക എന്നതാണ് അതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്' പൃഥ്വിരാജ് പറഞ്ഞു. സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ശേഷം തന്റെ കുടുംബത്തിന് വേണ്ടി സമയം ചിലവഴിക്കാൻ സാധിക്കാറില്ലെന്ന് അടുത്തിടെ പൃഥ്വിരാജ് പറഞ്ഞിരുന്നു.

'ഷൂട്ടിങ്ങിന്റേയും പ്രൊമോഷന്റേയും ടൈം മാറി പോകുമ്പോള്‍ തെജിക്കപ്പെടുന്നത് നമ്മുടെ പേഴ്‌സണല്‍ ടൈമാണ്.'

ഫാമിലിയുമായിട്ടുള്ള ട്രിപ്പ്

'സിനിമ എത്ര ദിവസമാണെന്ന് ചോദിക്കുമ്പോള്‍ ഒരു 55 ദിവസമെന്ന് പറയും. ഒരു പത്ത് ദിവസം കൂടി ആ സിനിമക്ക് വേണ്ടി മാറ്റിവെക്കും. സിനിമ കഴിഞ്ഞാൽ ഫാമിലിയുടെ കൂടെ ട്രിപ്പ് പോവാമെന്ന് തീരുമാനിക്കും.'

'ഒരു പത്ത് ദിവസം ഫാമിലിയുമായിട്ട് ഒന്ന് എവിടെ എങ്കിലും പോകാമെന്ന് നമ്മൾ പ്ലാൻ ചെയ്യുകയും അത് അവരോട് പറയുകയും ചെയ്യും. ഫാമിലിയുമായിട്ടുള്ള ട്രിപ്പ് കഴിഞ്ഞിട്ട് മാത്രമെ അടുത്ത സിനിമക്ക് ജോയിൻ ചെയ്യുന്നുള്ളു എന്നൊക്കെയാണ് ഞാൻ തീരുമാനിക്കുക.'

കാപ്പ തിയേറ്ററുകളിൽ

'പക്ഷെ ചെയ്യുന്ന സിനിമ ചിലപ്പോൾ 20 ദിവസം നീണ്ടുപോകും. പിന്നെ അടുത്ത ചെയ്യാനുള്ള സിനിമയും തുടങ്ങാൻ താമസിക്കും.'

'അതുകൊണ്ട് ഫാമിലിയുമായിട്ടുള്ള ട്രിപ്പ് മാറ്റി വെക്കേണ്ടി വരും. എപ്പോഴും ഈ കാര്യത്തിൽ ബുദ്ധിമുട്ടുക ഫാമിലിയാണ്' എന്നാണ് പൃഥ്വിരാജ് കുറച്ച് ദിവസം മുമ്പ് ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.

Read more about: prithviraj sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X