'ഒരാളെ ഇത്രത്തോളം സ്നേഹിക്കാൻ പറ്റുമെന്ന് ഞാൻ തിരിച്ചറിഞ്ഞത് അന്ന്, പൃഥ്വിയുടെ വാക്കുകളോട് യോജിക്കാനാവില്ല'

ആടുജീവിതത്തിന്റെ റിലീസിനുശേഷം പൃഥ്വിരാജിനോടുള്ള മലയാളികളുടെ സ്നേഹം പതിന്മടങ്ങ് വർധിച്ചിട്ടുണ്ട്. മലയാള സിനിമയ്ക്ക് ലോക സിനിമയുടെ മുന്നിൽ ഒരു കയ്യൊപ്പ് അത് തീർച്ചയായും പൃഥ്വിരാജ് സുകുമാരനിലൂടെയായിരിക്കുമെന്ന് വിശ്വസിക്കുന്ന നിരവധി സിനിമാപ്രേമികളുണ്ട്. ഒരു സൂപ്പർസ്റ്റാറാകാനുള്ള കഷ്ടപ്പെടലുകളല്ല മറിച്ച് മലയാള സിനിമയെ ലോകോത്തര സിനിമകളുടെ കൂടെ ചേർക്കുക എന്ന ഒരു ലക്ഷ്യത്തോടെയാണ് പൃഥ്വിരാജ് സിനിമയിൽ പ്രവർത്തിക്കുന്നതെന്നാണ് പ്രേക്ഷകരുടെ പക്ഷം. സംവിധായകനായും അദ്ദേഹം വളരെ വിജയകരമായി പ്രവർത്തിച്ചുപോകുന്നുണ്ട്.

പൃഥ്വിരാജ് കപ്പിത്താനായുള്ള എമ്പുരാന്റെ റിലീസിനായാണ് മലയാളികൾ കാത്തിരിക്കുന്നത്. താരത്തിന്റെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ ​ഗുരുവായൂർ അമ്പലനടയിലാണ്. ഏറെ നാളുകൾക്കുശേഷമാണ് പൃഥ്വിരാജ് ഒരു ഫാമിലി എന്റർടെയ്നറിന്റെ ഭാ​ഗമാകുന്നത്. അതുകൊണ്ട് തന്നെ ട്രെയിലർ റിലീസിനുശേഷം പ്രേക്ഷകരുടെ പ്രതീക്ഷ ഉയർന്നു.

Prithviraj Sukumaran

ഭാര്യ സുപ്രിയയും സിനിമയുടെ നിർമ്മാണത്തിൽ ഭാ​ഗമായിട്ടുണ്ട്. കുടുംബവും ബന്ധങ്ങളും പ്രമേയമാകുന്ന സിനിമയായതുകൊണ്ട് തന്നെ പൃഥ്വിരാജ് പ്രമോഷനെത്തിയപ്പോൾ അത്തരം ചോദ്യങ്ങളാണ് ഏറെയും വന്നത്. അത്തരത്തിൽ വന്ന ഒരു ചോദ്യത്തോട് പ്രതികരിക്കവെ മകൾ അലംകൃതയെ കുറിച്ച് നടൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

ഒരാളെ തനിക്ക് ഇത്രത്തോളം സ്നേഹിക്കാൻ പറ്റുമെന്ന് താൻ തിരിച്ചറിഞ്ഞത് മകൾ പിറന്നശേഷമാണെന്നാണ് പൃഥ്വിരാജ് പറയുന്നത്. പ്രണയിക്കുന്ന രണ്ടാളുകൾ വിവാഹിതരായാൽ നാളെ രാവിലെ എഴുന്നേൽക്കുമ്പോൾ പെട്ടന്ന് ജീവിതം മാറാൻ പോകുന്നില്ല. എത്രതന്നെ പരസ്പരം ഐ ലവ് യു ഡാർലിങ് എന്നൊക്കെ പറഞ്ഞാലും ഒരാൾ തന്നേക്കാളും ലോകത്തുള്ള മറ്റ് എന്തിനെക്കാളും ഒരാളെ സ്നേഹിക്കണമെങ്കിൽ അയാൾക്ക് ഒരു കുഞ്ഞ് പിറക്കണം.

എന്റെ മോളെ സുപ്രിയ പ്രസവിച്ചിട്ട് അവളെ ഞാൻ ആദ്യം കയ്യിലെടുക്കുമ്പോഴാണ് ഒരാളെ എനിക്ക് ഇങ്ങനെ പറ്റുമെന്ന് ഞാൻ തന്നെ തിരിച്ചറിയുന്നത്. അത്തരം ഒരു മാറ്റം ശരിക്കും സംഭവിക്കും. എനിക്ക് മാറ്റങ്ങൾ സംഭവിച്ചത് ഞാൻ ഒരു അച്ഛനായതിൽ പിന്നെയാണ് എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. എന്നാൽ വീഡിയോ വൈറലായതോടെ പൃഥ്വിയുടെ വാക്കുകളോട് യോജിക്കാനാവില്ലെന്ന് പറ‍ഞ്ഞ് ചിലർ രം​ഗത്തെത്തി. വീഡിയോയ്ക്ക് വന്ന കമന്റുകൾ ഏറെയും അത്തരത്തിലുള്ളതായിരുന്നു.

പൃഥ്വിരാജ് പറയുന്നത് തീർത്തും തെറ്റാണ്. എനിക്ക് എന്റെ മക്കളേക്കാൾ ഇഷ്ടം എന്റെ ഭാര്യയെയാണ്. ഭാര്യയിൽ നിന്നാണ് എല്ലാം തുടങ്ങുന്നത്. നിങ്ങൾ ഒരു അച്ഛനായതും നിങ്ങൾ ഈ ലോകത്ത് ഏറ്റവും ഇഷ്ടപ്പെടുന്നുവെന്ന് പറയുന്ന മക്കൾ ഉണ്ടായതുപോലും അവളിൽ നിന്നാണ്, ഒരാളോട് സ്നേഹം തോന്നാൻ അയാൾ തന്റെ കുഞ്ഞിനെ പ്രസവിക്കണമെങ്കിൽ അത് എങ്ങനെ യഥാർത്ത സ്നേഹമാകും എന്നിങ്ങനെയാണ് ചിലർ ചോദിച്ചത്.

Prithviraj Sukumaran

എപ്പോഴും പൃഥ്വിയുടെ വാക്കുകളോട് ആരാധന തോന്നാറുണ്ട്. പക്ഷെ ഇത്തവണ ക്ഷമിക്കണം... അതുണ്ടായില്ല. ഞാൻ എൻ്റെ ഭർത്താവിനെയും കുഞ്ഞിനെയും ഒരുപോലെ സ്നേഹിക്കുന്നു. അവരെ എൻ്റെ രണ്ട് മക്കളായി ഞാൻ കരുതുന്നു, പ്രണയം തുടങ്ങുമ്പോൾ തന്നെ മാറ്റം സംഭവിച്ചിരിക്കണം കാരണം അതുതന്നെയാണ് പ്രണയം.

നിങ്ങൾ തമ്മിൽ ശക്തമായ പ്രണയമുണ്ടായാൽ മാത്രമെ നിങ്ങൾക്ക് നിങ്ങളുടെ കുഞ്ഞിനെ ശക്തമായി സ്നേഹിക്കാൻ പറ്റൂ എന്നും കമന്റുകളുണ്ട്. ഒമ്പത് വയസുകാരിയായ മകളുടെ സ്വകാര്യതയ്ക്ക് എപ്പോഴും പ്രധാന്യം കൊടുക്കുന്നവരാണ് പൃഥ്വിരാജും സുപ്രിയയും. അതുകൊണ്ട് തന്നെ വളരെ വിരളമായി മാത്രമെ മകളുടെ ചിത്രങ്ങൾ പോലും സോഷ്യൽമീഡിയയിൽ ഇരുവരും പങ്കിടാറുള്ളു.

Read more about: prithviraj sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X