For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജ് ഒരു സാത്താന്‍ ആരാധകന്‍? ഒടുവില്‍ രഹസ്യം വെളിപ്പെടുത്തി താരം! എല്ലാമൊരു സീക്രട്ടാണ്!!

  |

  Recommended Video

  പൃഥ്വിരാജ് സാത്തന്‍ ആരാധകനാണോ? | filmibeat Malayalam

  മലയാള സിനിമയ്ക്ക് പൃഥ്വിരാജ് എന്ന നടനിലൂടെ അഭിമാനിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനായി ജനിച്ച പൃഥ്വിരാജ് മാതാപിതാക്കളുടെ പാത പിന്തുടര്‍ന്നാണ് സിനിമയിലേക്ക് എത്തിയത്. ഇന്ന് മലയാളത്തിലെ യൂത്തന്മാരില്‍ സീനിയറായി വിലസുകയാണ് പൃഥ്വി.

  നടന്‍ എന്നതിലുപരി ഗായകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച് കൊണ്ടിരിക്കുന്ന പൃഥ്വി ഒരു സാത്തന്‍ ആരാധകനാണോ എന്ന സംശയം ഉടലെടുത്തിരിക്കുകയാണ്. അടുത്തിടെ ഇറങ്ങിയ പൃഥ്വിരാജ് സിനിമകളായിരുന്നു ഈ സംശയം ബലപ്പെടുത്താന്‍ കാരണം. ഒടുവില്‍ അതിനുള്ള ഉത്തരം രസകരമായ രീതിയില്‍ പൃഥ്വിരാജ് തന്നെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ്.

  പൃഥ്വിരാജ് സാത്തന്‍ ആരാധകനാണോ?

  പൃഥ്വിരാജ് സാത്തന്‍ ആരാധകനാണോ?

  കുറച്ച് നാലുകളായി പൃഥ്വിരാജിന്റെ സിനിമകള്‍ കാണുന്ന ചില ആരാധകര്‍ക്ക് തോന്നിയ സംശയമാണ് പൃഥ്വിരാജ് സാത്തന്‍ ആരാധകനാണോന്ന്. അതിന് കാരണം സാത്തന്‍ അനുബന്ധ ചിഹ്നങ്ങളും അതിനെ പശ്ചാതലമാക്കി ഒരുക്കുന്ന പൃഥ്വിയുടെ സിനിമകളുമായിരുന്നു. മൂന്നോളം സിനിമകള്‍ ഏകദേശം ഒരുപോലെ സാമ്യം തോന്നിയതോടെ പൃഥ്വിരാജ് സീക്രട്ട് ഗ്രൂപ്പില്‍ അംഗമാണെന്ന് അടക്കം കാര്യങ്ങള്‍ പ്രചരിച്ചു. ഇക്കാര്യത്തെ കുറിച്ചാണ് താരം തന്നെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

   പൃഥ്വിയുടെ വാക്കുകള്‍

  പൃഥ്വിയുടെ വാക്കുകള്‍

  ഞാന്‍ ഏതോ രഹസ്യ ഗ്രൂപ്പിന്റെ ഭാഗമാണെന്ന് തരത്തില്‍ ചില ചര്‍ച്ചകള്‍ നടക്കുന്നതായി കേട്ടിരുന്നു. സംഗതീ സീക്രട്ട് ഗ്രൂപ്പ് ആയത് കൊണ്ട് സീക്രട്ട് ആയി തന്നെ ഇരിക്കട്ടേ.. കണ്ണിറുക്കി പൊട്ടിച്ചിരിച്ച് കൊണ്ടാണ് പൃഥ്വി ഇതിന് ഉത്തരം പറഞ്ഞത്. അടുത്തിടെ പുറത്തിറങ്ങിയ എന്റെ സിനിമകളുടെ കഥകള്‍ അത്തരമൊരു തീമുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ലൂസിഫറിന്റെ തീം പോലും സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ട ദൈവത്തിന്റെ പ്രിയങ്കരനായ മാലാഖ എന്ന കഥാതന്തുവില്‍ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്.

   മതത്തില്‍ തീരെ വിശ്വാസമില്ല

  മതത്തില്‍ തീരെ വിശ്വാസമില്ല

  ഒരു പക്ഷെ അത് കൊണ്ടാകാം അത്തരം ചര്‍ച്ചകള്‍ വരുന്നത്. പ്രായം കൂടുംതോറും ദൈവങ്ങളിലും ബിംബങ്ങളിലുമൊക്കെയുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. മതത്തില്‍ തീരെ വിശ്വാസമില്ല. പ്രപഞ്ചത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന ഒരു ശക്തി ഉണ്ടെന്നാണ് കരുതുന്നത്. കുട്ടിക്കാലം മുതല്‍ക്കേ ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ഥിച്ചിരുന്നതിനാല്‍ ഇപ്പോഴും അത് തുടരുന്നു. അമ്പലങ്ങളില്‍ പോവാറുണ്ട്. വീട്ടില്‍ പൂജ മുറിയില്‍ പ്രാര്‍ഥിക്കാറുണ്ട്. പള്ളികളിലും പോകും, വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന വിവാദങ്ങള്‍ കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. എന്തിലാണോ വിശ്വാസം അതില്‍ ഉറച്ച് വിശ്വസിക്കുക. സാത്താനില്‍ ആണെങ്കില്‍ അതില്‍ അടിയുറച്ച് നില്‍ക്കുക എന്നും പൃഥ്വി പറയുന്നു.

   എസ്ര മുതല്‍ തുടങ്ങിയതാണ്

  എസ്ര മുതല്‍ തുടങ്ങിയതാണ്

  2017 ല്‍ റിലീസിനെത്തിയ പൃഥ്വിരാജിന്റെ സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ത്രില്ലറായിരുന്നു എസ്ര. ജെയ് കെ സംവിധാനം ചെയ്ത് ചിത്രത്തില്‍ പൃഥ്വി നായകനാവുമ്പോല്‍ പ്രിയ ആനന്ദ് ആയിരുന്നു നായിക. ഫോര്‍ട്ട് കൊച്ചിയിലും ശ്രീലങ്കയില്‍ നിന്നും ചിത്രീകരിച്ച സിനിമ ബോക്‌സോഫീസില്‍ അമ്പത് കോടിയോളം സ്വന്തമാക്കിയിരുന്നു. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയ കഥാപശ്ചാതലമായിരുന്നു എസ്രയ്ക്കുണ്ടായിരുന്നത്. എസ്രയ്ക്ക് പിന്നാലെ തന്നെ 2017 ല്‍ മറ്റൊരു ത്രില്ലര്‍ ചിത്രവും പൃഥ്വിയുടേതായി റിലീസ് ചെയ്തു.

   ആദം ജോണിലെ സാത്തന്‍ ആരാധകര്‍

  ആദം ജോണിലെ സാത്തന്‍ ആരാധകര്‍

  ജിനു വി എബ്രഹം സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജും മിഷ്ടിയുമായിരുന്നു നായിക നായകന്മാരായി അഭിനയിച്ചത്. ഒരു ഓണക്കാലത്ത് തിയറ്ററുകളിലേക്ക് എത്തിയ ചിത്രം സാത്താന്‍ ആരാധകരെ കുറിച്ചും പറഞ്ഞിരുന്നു. ഹൊറര്‍ പശ്ചതലമാക്കിയ സിനിമ ബോക്‌സോഫീസില്‍ സാമ്പത്തിക വിജയം കരസ്ഥമാക്കിയിരുന്നു. ഇപ്പോഴിതാ നയന്‍ എന്നൊരു ചിത്രം കൂടി തിയറ്ററുകളിലേക്ക് എത്തി. ഡാര്‍ക്ക് സിനിമകളുമായി സാമ്യമുള്ള ചിത്രം ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു. തിയറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന സിനിമയ്ക്ക് നല്ല പ്രതികരണമായിരുന്നു ലഭിച്ചത്.

   ലൂസിഫര്‍ വരുന്നു..

  ലൂസിഫര്‍ വരുന്നു..

  വീണ്ടും ഇതേ പശ്ചാതലവുമായി സാമ്യം തോന്നുന്ന സിനിമയാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ പൃഥ്വിരാജ് സംവിധായകന്റെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഡ്രാമയാണെങ്കിലും ലൂസിഫര്‍ എന്ന പേര് സൂചിപ്പിക്കുന്ന പ്രകാരം സിനിമയും പ്രേക്ഷകരെ ത്രസിപ്പിക്കുമെന്നാണ്. നടന്‍ മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം വമ്പന്‍ താരങ്ങളാണ് അണിനിരക്കുന്നത്. മാര്‍ച്ച് 28 ഓട് കൂടി ചിത്രം തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  English summary
  Prithviraj Sukumaran opens about horror movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X