പൃഥ്വിരാജിന്റെ ഒരു സിനിമ പോലും ഇനി കാണില്ല! ശബരിമല വിഷയത്തിൽ പൃഥ്വിയുടെ പേരിൽ അടിയോടടി!!

തന്റെ അഭിപ്രായങ്ങള്‍ വെട്ടി തുറന്ന് പറയുന്ന മലയാളത്തിലെ യൂത്തന്മാരില്‍ പ്രധാനിയാണ് പൃഥ്വിരാജ്. സിനിമയ്ക്കുള്ളിലും പുറത്തും വ്യക്തമായ നിലപാടുകളുള്ളത് കൊണ്ട് പൃഥ്വിയെ ഒരുപാട് ആളുകള്‍ ആരാധിക്കുന്നത്. ഇപ്പോഴിതാ ശബരിമല സ്ത്രീ പ്രവേശന വിഷയത്തെ കുറിച്ച് താരം പറഞ്ഞതാണ് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു വിഭാഗം താരത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പൃഥ്വി നിലപാട് വ്യക്തമാക്കിയത്.

prithviraj

ശബരിമലയില്‍ ദര്‍ശനത്തിന് പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അതില്‍ അഭിപ്രായം പറയാം. അതല്ലാതെ വെറുതേ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണ് നിലപാടെങ്കില്‍ നിങ്ങല്‍ക്ക് പോകാന്‍ എത്രയോ ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതേ വിട്ടുകൂടെ എന്നുമായിരുന്നു പൃഥ്വി ചോദിച്ചത്.

പൃഥ്വിയുടെ പ്രസ്താവന അതിവേഗമാണ് വൈറലായത്. ഒരു വിഭാഗം ആളുകള്‍ പൃഥ്വിരാജ് പറഞ്ഞത് ശരിയാണെന്ന് വാദിക്കുമ്പോള്‍ മറുവിഭാഗം രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. ഇത്രയും കാലം പൃഥ്വിയെ ഇഷ്ടമായിരുന്നു. എന്നാല്‍ ഒരു ദിവസം കൊണ്ട് വെറുത്ത് പോയി. ഇനി പൃഥ്വിയുടെ ഒരു സിനിമ പോലും കാണില്ല. എന്നിങ്ങനെ താരത്തിന്റെ ഫേസ്ബുക്ക് പേജില്‍ നിറയെ കമന്റുകളാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X