twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാഹുൽ തെവാത്തിയയുടെ ആ വികാരം എനിക്ക് മനസിലാകും, പൃഥ്വിരാജിന്റെ ട്വീറ്റ് വൈറലാകുന്നു

    |

    ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ നെഞ്ചിടിപ്പോടെ കണ്ട മത്സരമായിരുന്നു മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരം. മത്സരത്തിന് ശേഷം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ പേരായിരുന്നു രാഹുൽ തെവാത്തിയയുടേത്. തുടക്കത്തിൽ വളരെ തണുപ്പനമൻ പ്രകടനമായിരുന്നെങ്കിലും പിന്നീട് കളി തന്നെ മാറ്റി മറിക്കുകയായിരുന്നു തെവാത്തിയ. ഇപ്പോഴിത താരത്തെ പ്രശംസിച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം പൃഥ്വിരാജ്. ട്വിറ്ററിലൂടെയായിരുന്നു കേരളീയരുടെ അഭിമാനമായ സഞ്ജു സാംസണേയും രാഹുൽ തെവാത്തിയയേയും അഭിനന്ദിച്ച് പൃഥ്വിരാജ് രംഗത്തെത്തിയത്.

    prithviraj

    അത്യുഗ്രൻ ഇന്നിങ്സ് ആയിരുന്നു രാഹുൽ തെവാത്തിയയുടേതെന്ന് പൃഥ്വിരാജ് ടീറ്റ് ചെയ്തു. തെവാത്തിയയുടെ മനസിൽ വന്ന വികാരങ്ങൾ എന്തൊക്കെയായിരുന്നുവെന്ന് തനിക്ക് കൃത്യമായി മനസിലാകുമെന്നും താരം ട്വീറ്റിൽ പറയുന്നു. കൂടാതെ മാച്ചിൽ മികവ് കാട്ടിയ സഞ്ജു സാംസണെ പ്രശംസിക്കാനും താരം മറന്നില്ല. സഞ്ജുവിന്റെ ഇന്നിങ്സ് കാണാൻ പ്രത്യേക ഭംഗി തന്നെയാണെന്നും എവിടെയായിരുന്നാലും അത് മിസ് ചെയ്യില്ലെന്നും പൃഥ്വി പറയുന്നു. ബിസിസിഐയുടെ എ ലിസ്റ്റ് കളിക്കാരനായി സഞ്ജു സാസംൺ മാറിയെന്നും പ‍ൃഥ്വി ട്വീറ്റിൽ പറയുന്നു. നടന്റെ ട്വിറ്റർ പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. 19 പന്തിൽ എട്ടു റൺസുമായി കളി തുടങ്ങിയ തെവാത്തിയ 30 പന്തിൽ അർധസെഞ്ചുറി നേടുകയായിരുന്നു. 31 പന്തിൽ ഏഴ് സിക്സറടിച്ച് 58 റൺസാണ് താരം കഴിഞ്ഞ ദിവസത്തെ മാച്ചിൽനേടിയ്ത.

    അഭിനയത്തിന്റെ തുടക്ക കാലത്ത് ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൽക്കേണ്ടി വന്ന താരമാണ് പൃഥ്വിരാജ്. ഇംഗ്ലീഷ് സംസാരിക്കുന്നു എന്നതിന്റെ പേരിലും മറ്റും നിരവധി വിമർശനങ്ങൾ താരത്തിന് കേൾക്കേണ്ടി വന്നിരുന്നു. സൈബർ ആക്രമണങ്ങൾ വരെ ഒരു ഘട്ടത്തിൽ താരത്തിന് നേരിടേണ്ടി വന്നു. എന്നാൽ അന്ന് വിമർശിച്ചവർ തന്നെ പിന്നീട് തങ്ങളുടെ തീരുമാനം മാറ്റുകയായിരുന്നു. ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുളള യുവതാരമാണ് പൃഥ്വിരാജ്. അഭിനയത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ് പിന്നീട് പൃഥ്വിരാജ് എന്ന നടനിൽ നിന്ന് പ്രേക്ഷകർ കണ്ടത്. ഇന്ന് മലയാള സിനിമയുടെ ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകമായി പൃഥ്വി മാറി കഴിഞ്ഞു.

    അഭിനേതാവ് എന്നതിൽ ഉപരി മികച്ച മലയാളത്തിലെ മികച്ച സംവിധായകൻ കൂടിയാണ് പൃഥ്വിരാജ്. മോഹൻലാലിന് കേന്ദ്രകഥാപാത്രമാക്കി താരം സംവിധാനം ചെയ്ത ലൂസിഫർ മലയാളത്തിൽ വൻ വിജയം നേടിയിരുന്നു, മോഹൻലാലിനെ കൂടാതെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്.
    ചിത്രം ബോക്സ്ഓഫീസിൽ വലിയ സാമ്പത്തിക വിജയം നേടുകയും ചെയ്തിരുന്നു.

    English summary
    Prithviraj Sukumaran Praises Rajasthan Royals New Batting Sensation Rahul Tewatia Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X