twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കഥ പോലും ചോദിക്കാതെ ഞാന്‍ ഡേറ്റ് കൊടുക്കണമെങ്കില്‍ ആ സംവിധായകനായിരിക്കണം, തുറന്നുപറഞ്ഞ് പൃഥ്വിരാജ്‌

    By Midhun Raj
    |

    പൃഥ്വിരാജ്-ലാല്‍ജോസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തവയാണ്. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. തുടര്‍ന്ന് ക്ലാസ്‌മേറ്റ്‌സ്, അയാളും ഞാനും തമ്മില്‍ എന്നീ ശ്രദ്ധേയ സിനിമകളും ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങി. മികച്ച ജനപ്രിയ ചിത്രത്തിനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഈ രണ്ട് സിനിമകളും നേടിയിരുന്നു. ലാല്‍ ജോസ് സിനിമകളിലെല്ലാം മികച്ച കഥാപാത്രങ്ങളാണ് പൃഥ്വിരാജിന് ലഭിച്ചത്.

    ഇനിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം

    ക്ലാസ്‌മേറ്റ്‌സിലെ സുകുമാരനായും അയാളും ഞാനും തമ്മില്‍ ചിത്രത്തിലെ ഡോ രവി തരകനായുമുളള പൃഥ്വിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ഈ കൂട്ടുകെട്ടില്‍ വീണ്ടുമൊരു ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അതേസമയം ലാല്‍ജോസ് എന്ന സംവിധായകന്‍ തന്റെ കുടുംബത്തിലെ പലരുടെയും ഉയര്‍ച്ചയ്ക്ക് കാരണക്കാരനായ സംവിധായകനാണെന്ന് പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു.

    തന്‌റെ ചേട്ടന്റെയും ചേട്ടത്തിയുടെയും

    തന്‌റെ ചേട്ടന്റെയും ചേട്ടത്തിയുടെയും കരിയറില്‍ ലാല്‍ജോസ് എന്ന സംവിധായകന്‍ വലിയ പ്രാധാന്യമാണ് വഹിച്ചതെന്നും ലാല്‍ജോസിനെ കുറിച്ച് നടന്‍ പറഞ്ഞു. ഒരു അഭിമുഖ പരിപാടിയിലാണ് പൃഥ്വിരാജ് പ്രിയപ്പെട്ട സംവിധായകനെ കുറിച്ച് മനസുതുറന്നത്. അനു (പൂര്‍ണിമ ഇന്ദ്രജിത്ത്) ഒരു നടി എന്ന നിലയില്‍ എന്നെ വിസ്മയിപ്പിച്ചത് രണ്ടാം ഭാവം എന്ന സിനിമയിലാണെന്ന് പൃഥ്വി പറയുന്നു.

    വളരെ മിതത്വമാര്‍ന്ന പ്രകടനമായിരുന്നു

    വളരെ മിതത്വമാര്‍ന്ന പ്രകടനമായിരുന്നു അതില്‍. ഞാനൊക്കെ നടനാവും മുന്‍പെ സിനിമയിലെത്തിയ അനുവിനെ ലാല്‍ ജോസ് എന്ന സംവിധായകനാണ് എറ്റവും നന്നായി അവതരിപ്പിച്ചിട്ടുളളത്. അത് പോലെ എന്റെ ചേട്ടനും ലാല്‍ജോസ് സിനിമയിലൂടെയാണ് വലിയ ഒരു മൈലേജ് ഉണ്ടാക്കിയത്. ഒരു സംവിധായകന്‍ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ കഥ പോലും ചോദിക്കാതെ ഞാന്‍ എന്റെ ഡേറ്റ് കൊടുക്കണമെങ്കില്‍ അത് ലാല്‍ജോസ് എന്ന സംവിധായകനായിരിക്കണം.

    എന്റെ സിനിമാജീവിതത്തിലും

    എന്റെ സിനിമാജീവിതത്തിലും ലാലേട്ടന്‍ എനിക്ക് നല്‍കിയ സിനിമകള്‍ എന്‌റെ കരിയറിലെ എറ്റവും മികച്ച സിനിമകള്‍ തന്നെയാണ്, പൃഥ്വിരാജ് പറഞ്ഞു. പൃഥ്വിരാജ്-ലാല്‍ജോസ് കൂട്ടുകെട്ടില്‍ ഇറങ്ങിയ ക്ലാസമേറ്റ്‌സ് മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രങ്ങളിലൊന്നാണ്. പൃഥ്വിയെ നായകനാക്കി സംവിധായകന്‍ ഒരുക്കിയ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്ത്, ജയസൂര്യ, നരേന്‍, കാവ്യാ മാധവന്‍, രാധിക, ബാലചന്ദ്ര മേനോന്‍ ഉള്‍പ്പെടെയുളള താരങ്ങളും ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു.

    Recommended Video

    റിയാലിറ്റി ഷോ അവതാരകനായി പൃഥ്വിരാജ് വരുന്നു
    ജെയിംസ് ആല്‍ബര്‍ട്ടിന്‌റെ തിരക്കഥയിലാണ്

    ജെയിംസ് ആല്‍ബര്‍ട്ടിന്‌റെ തിരക്കഥയിലാണ് ലാല്‍ജോസ് ക്ലാസ്‌മേറ്റ്‌സ് അണിയിച്ചൊരുക്കിയത്. ക്ലാസ്‌മേറ്റ്‌സ് കഴിഞ്ഞ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അയാളും ഞാനും തമ്മില്‍ എന്ന ചിത്രം ഈ കൂട്ടുകെട്ടില്‍ വന്നത്. ബോബി സഞ്ജയുടെ തിരക്കഥയിലായിരുന്നു സിനിമ ഒരുങ്ങിയത്. ലാല്‍ജോസിന് മികച്ച സംവിധായകനുളള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത സിനിമ കൂടിയായിരുന്നു അയാളും ഞാനും തമ്മില്‍. വേറിട്ട പ്രമേയം പറഞ്ഞുളള ചിത്രത്തില്‍ പൃഥ്വിക്കൊപ്പം പ്രതാപചന്ദ്രന്‍, നരേന്‍, സംവൃത, രമ്യാ നമ്പീശന്‍, സുകുമാരി എന്നീ താരങ്ങളും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.

    English summary
    prithviraj sukumaran revealed director lal jose given best films in his cinema career
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X