അല്ലി മോള്‍ ദിവസവും ആവശ്യപ്പെടാറുളള ആ കാര്യത്തെക്കുറിച്ച് പൃഥ്വിരാജ്! അവള്‍ക്കിത് നിര്‍ബന്ധം

By Midhun Raj

സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിന്റെ വിശേഷങ്ങളും പങ്കുവെക്കാറുളള താരമാണ് പൃഥ്വിരാജ് സുകുമാരന്‍. പൃഥ്വിയുടെതായി പുറത്തിറങ്ങാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. പൃഥ്വിക്കൊപ്പം മകള്‍ അലംകൃതയും സോഷ്യല്‍ മീഡിയയിലെ താരമാണ്. അല്ലി മോളുടെതായി പൃഥ്വിയും ഭാര്യ സുപ്രിയയും പങ്കുവെക്കാറുളള ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലാവാറുണ്ട്.

മകളുടെ കുറുമ്പുകളും വിശേഷങ്ങളുമൊക്കെയാണ് പൃഥ്വിയും സുപ്രിയയും ഇടയ്ക്കിടെ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കാറുളളത്. അല്ലിയ്ക്ക് എറ്റവുമിഷ്ടമുളളതും എന്നാല്‍ തനിക്കൊട്ടും ഇഷ്ടമില്ലാത്തൊരു കാര്യത്തെക്കുറിച്ച് അടുത്തിടെ പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു നടന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അല്ലിയെ ഞെട്ടിക്കാന്‍

അല്ലിയെ ഞെട്ടിക്കാന്‍ അത്ര എളുപ്പമല്ല. അല്ലിയുടെ ഇഷ്ടങ്ങളില്‍ എറ്റവും ആദ്യത്തേത് ഡാന്‍സാണ്. സുപ്രിയയ്ക്കും അതെ. വെറുതെ ഒരു പാട്ടുവെച്ചാല്‍ പോലും അല്ലി ഡാന്‍സ് കളിക്കും. എനിക്കാണേല്‍ ഇതുപോലെ ഇഷ്ടമില്ലാത്ത ഒരു കാര്യം വേറെയില്ല. പക്ഷേ അല്ലി വിടില്ല, എന്നെ കൊണ്ട് ഡാന്‍സ് കളിപ്പിക്കുന്നതാണ് എറ്റവും വലിയ ഇഷ്ടം. പൃഥ്വി പറയുന്നു.

മകളെ ഞെട്ടിച്ച സമ്മാനം

മകളെ ഞെട്ടിച്ച സമ്മാനം എന്താണ് എന്ന് ചോദിച്ചപ്പോഴാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തില്‍ മകളെക്കുറിച്ചുളള മറ്റൊരു കാര്യം കൂടി പൃഥ്വിരാജ് പറഞ്ഞിരുന്നു. എല്ലാ രാത്രിയും കിടക്കും മുന്‍പ് കഥ കേള്‍ക്കണമെന്ന് അല്ലിയ്ക്ക് നിര്‍ബന്ധമാണെന്നാണ് പൃഥ്വി പറഞ്ഞത്. പൃഥ്വിക്ക് ഡാന്‍സ് തീരെ ഇഷ്ടമില്ലെന്ന കാര്യം മുന്‍പ് പങ്കുവെച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ സുപ്രിയയും തുറന്നുപറഞ്ഞിരുന്നു.

തനിക്കും മകള്‍ക്കും

തനിക്കും മകള്‍ക്കും ഡാന്‍സ് വലിയ ഇഷ്ടമാണെങ്കിലും പൃഥ്വിക്ക് അത്ര താല്‍പര്യമില്ലെന്നായിരുന്നു സുപ്രിയ പറഞ്ഞത്. അതേസമയം സിനിമാ ത്തിരക്കുകളില്‍ നിന്നുമാറി കുടുംബവുമൊത്ത് ചിലവഴിക്കുകയാണ് പൃഥ്വിരാജ്. അയ്യപ്പനും കോശിയും എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് സിനിമയില്‍ നിന്നും മൂന്ന് മാസം വിട്ടുനില്‍ക്കുകയാണെന്ന് നടന്‍ അറിയിച്ചിരുന്നു.

നിലവില്‍ ബ്ലെസി

നിലവില്‍ ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിനായുളള തയ്യാറെടുപ്പുകളിലാണ് നടനുളളത്. പൃഥ്വി വീട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം അടുത്തിടെ സുപ്രിയയും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. പൃഥ്വിക്കൊപ്പമുളള ചിത്രം പങ്കുവെച്ച ശേഷം താടിക്കാരന്‍ തിരിച്ചെത്തി എന്നു കുറിച്ചുകൊണ്ടാണ് സുപ്രിയയുടെ പോസ്റ്റ് വന്നത്. ചിത്രീകരണ തിരക്കുകള്‍ക്കിടെ പൃഥ്വിയെ മിസ് ചെയ്യുന്നതായി സുപ്രിയ നേരത്തെ തുറന്നുപറഞ്ഞിരുന്നു. 2 മാസമായി അദ്ദേഹം വീട്ടില്‍ നിന്നും പോയിട്ടെന്നും താടിക്കാരനെ വല്ലാതെ മിസ് ചെയ്യുന്നുവെന്നുമാണ് സുപ്രിയ കുറിച്ചിരുന്നത്.

Read more about: prithviraj supriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X