For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലൂസിഫറിനേക്കാള്‍ വലിയ ബഡ്ജറ്റ് വേണം എമ്പുരാന്‍ ചെയ്യാന്‍! ആന്റണി പെരുമ്പാവൂരിന് മുന്നില്‍ പൃഥ്വിരാജ്

  |

  മോഹന്‍ലാല്‍- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ലൂസിഫര്‍ മലയാള സിനിമാ ചരിത്രത്തില്‍ നാഴിക കല്ലായി മാറിയ സിനിമയാണ്. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്ന സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി വലിയ വിജയമാണ് നേടിയത്. 200 കോടി കളക്ഷന്‍ നേടിയ സിനിമ ഇന്‍ഡസ്ട്രി ഹിറ്റായും മാറിയിരുന്നു. മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രം ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്.

  ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ലൂസിഫര്‍ വമ്പന്‍ വിജമായതിന് പിന്നാലെയാണ് ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. ഖുറേഷി അബ്രഹാമിന്റെ കഥ പറഞ്ഞുകൊണ്ടാകും ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ നിര്‍മ്മിക്കുക.

  ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ച് കഴിഞ്ഞ ദിവസം നടന്ന വനിതാ ഫിലിം അവാര്‍ഡ് വേദിയില്‍ പൃഥ്വി സംസാരിച്ചിരുന്നു. ലൂസിഫറിലൂടെ ഇത്തവണ മികച്ച സംവിധായകനുളള പുരസ്‌കാരം പൃഥ്വിക്കാണ് ലഭിച്ചത്. ലൂസിഫറിലെ പ്രകടനത്തിന് മികച്ച നടനായി മോഹന്‍ലാലും നടിയായി മഞ്ജു വാര്യരും തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റീഫന്‍ നെടുമ്പളളിയായിട്ടാണ് ലൂസിഫറില്‍ മോഹന്‍ലാല്‍ എത്തിയിരുന്നത്.

  മാസ് ഹീറോ പരിവേഷമുളള ഈ കഥാപാത്രം മികച്ച രീതിയില്‍ ലാലേട്ടന്‍ അവതരിപ്പിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം സയിദ് മസൂദ് എന്ന കഥാപാത്രമായി പൃഥ്വിയും ചിത്രത്തില്‍ തിളങ്ങിയിരുന്നു. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും വേദിയിലുളള സമയത്താണ് ലൂസിഫറിനെക്കുറിച്ച് പൃഥ്വിരാജ് സംസാരിച്ചത്. ലൂസിഫര്‍ ആദ്യ ഭാഗത്തേക്കാള്‍ കൂടുതല്‍ ബഡ്ജറ്റ് രണ്ടാം ഭാഗത്തിന് വേണ്ടി വരുമെന്നാണ് പൃഥ്വി പറഞ്ഞത്‌.

  ആദ്യ ഭാഗത്തിനേക്കാള്‍ വലിയ ക്യാന്‍വാസിലാകും രണ്ടാം ഭാഗം ഒരുക്കുക. "മുരളി ചിത്രത്തിന്റെ ഒരു ആശയം പറഞ്ഞപ്പോള്‍ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരിനോടാണ് ഇതിന്റെ വലുപ്പം പറയുന്നത്. എന്നാല്‍ ആ സമയത്ത് മലയാള സിനിമയുടെ അന്തരീക്ഷം മാറിയിരുന്നു. ദിലീഷും ശ്യാമും മധുവും ലിജോയും പോലുളള പ്രഗത്ഭരായ ഫിലിം മേക്കേര്‍സ് വന്ന് റിയലിസം അടിസ്ഥാനമാക്കുന്ന സിനിമകളാണ് ഇവിടെ മലയാള പ്രേക്ഷകര്‍ക്ക് ഇഷ്ടം എന്ന അന്തരീക്ഷം ഇവിടെ നിലനിന്നിരുന്നു.

  അങ്ങനെയുളള സാഹചര്യത്തിലാണ് മെയിന്‍സ്ട്രീം മാസ് സിനിമയുമായി ഞാന്‍ വരുന്നത്. എന്റെ കൈയ്യിലും വേറെയൊന്നുമില്ലായിരുന്നു. അങ്ങനെയുളള എന്നെ വിശ്വസിച്ച് ഇത്രയും വലിയ സിനിമയെടുക്കാന്‍ കൂടെ നിന്ന നിര്‍മ്മാതാവിന് അവകാശപ്പെട്ടതാണ് ഈ സിനിമ. ലൂസിഫറിന്റെ ഷൂട്ട് തുടങ്ങി റിലീസ് വരെ ഞാന്‍ ആവശ്യപ്പെട്ട ഒരു സാധനം പോലും കിട്ടാതിരുന്നിട്ടില്ല.

  രജിത്ത് സാറിനൊപ്പം നിന്ന് മഞ്ജുവിനെതിരെ തിരിഞ്ഞ ദയ! ഉപദേശവുമായി ഫുക്രുവും പാഷാണം ഷാജിയും

  അതൊരു ഫിലിം മേക്കറിന് കിട്ടുന്ന വലിയ ഭാഗ്യമാണ്. ജനപ്രിയ സിനിമയ്ക്കുളള ഈ അവാര്‍ഡ് നിര്‍മ്മാതാവിന് അവകാശപ്പെട്ടതാണ്. ഞാന്‍ ഇത്രം പൊക്കിപ്പറയാന്‍ കാര്യം ഇതിലും കൂടുതല്‍ പൈസ വേണ്ടി വരും എമ്പുരാന്‍ ചെയ്യാന്‍. ഫിലിം അവാര്‍ഡ് വേദിയില്‍ ആന്റണി പെരുമ്പാവൂരിന് മുന്നില്‍ വെച്ച് പൃഥ്വിരാജ് തുറന്നുപറഞ്ഞു.

  നഷ്ടത്തിന്റെ പുറകെ പോകുന്ന അല്‍പ്പന്മാരോട് പുച്ഛം മാത്രം! മാമാങ്കം നിര്‍മ്മാതാവ് വേണു കുന്നപ്പിളളി

  Read more about: mohanlal prithviraj lucifer
  English summary
  prithviraj sukumaran reveals about lucifer 2 empuran movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X