മഞ്ജു വാര്യര്‍ ഒളിപ്പിച്ച രഹസ്യം പരസ്യമാക്കി പൃഥ്വിരാജ്, ആഘോഷമാക്കി ആരാധകരും, വീഡിയോ വൈറല്‍

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രങ്ങളേറെയാണ്. മഞ്ജു വാര്യരും കാളിദാസ് ജയറാമും പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ ജാക്ക് ആന്‍ഡ് ജില്‍ തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സിനിമയുടെ വിശേഷങ്ങളും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ നേരത്തെ തന്നെ വൈറലായി മാറിയിരുന്നു. മഞ്ജു വാര്യരുടെ കരിയറിലെ തന്നെ വ്യത്യസ്തമായ കഥാപാത്രമാണ് ജാക്ക് ആന്‍ഡ് ജില്ലിലേത്.

Recommended Video

പാടി തകർക്കാൻ മഞ്ജു വാരിയർ..ത്രില്ലിൽ പൃഥ്വി | FilmiBeat Malayalam

ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന മുഴുനീള എന്റര്‍ടൈനറായിരിക്കും ജാക്ക് ആന്‍ഡ് ജില്ലെന്നുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പ് പുറത്തുവന്നിരുന്നു. ഈ സിനിമയിലെ പ്രധാന പ്രത്യേകതകളിലൊന്നിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഇതിനകം തന്നെ അദ്ദേഹത്തിന്റെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മഞ്ജു വാര്യരും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ശബദ് സാന്നിധ്യത്തിലൂടെ പൃഥ്വിയും ജാക്ക് ആന്‍ഡ് ജില്ലിന്റെ ഭാഗമാവുമെന്നുള്ള വിവരങ്ങള്‍ മുന്‍പ് പുറത്തുവിട്ടിരുന്നു.

 മഞ്ജു വാര്യരുടെ പാട്ട്

മഞ്ജു വാര്യരുടെ പാട്ട്

അഭിനയത്തില്‍ മാത്രമല്ല പാട്ടിലും തനിക്ക് കഴിവുണ്ടെന്ന് തെളിയിച്ച് മുന്നേറുകയാണ് മഞ്ജു വാര്യര്‍. നാളുകള്‍ക്ക് ശേഷം വീണ്ടും പാട്ടുപാടിയിരിക്കുകയാണ് താരം. മഞ്ജുവിന്റെ ഗാനങ്ങളുടെ കൂട്ടത്തിലേക്ക് ചേര്‍ത്തുവെക്കാവുന്ന മനോഹരമായൊരു ഗാനം ജാക്ക് ആന്‍ഡ് ജില്ലിലുണ്ടെന്ന് പറഞ്ഞായിരുന്നു പൃഥ്വിരാജ് എത്തിയത്. നവംബര്‍ 27നാണ് കിം കിം എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലറിക്കല്‍ വീഡിയോ നവംബര്‍ 27ന് പുറത്തുവരുമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

നന്ദി പറഞ്ഞ് മഞ്ജു

നന്ദി പറഞ്ഞ് മഞ്ജു

താങ്ക് യൂ രാജുവെന്ന് പറഞ്ഞായിരുന്നു മഞ്ജു വാര്യര്‍ എത്തിയത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരായിരുന്നു പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. രമേഷ് പിഷാരടി, ശിവദ ഇവരെല്ലാം മഞ്ജുവിന് ആശംസ അറിയിച്ചെത്തിയിരുന്നു. ലൂസിഫറിന് വേണ്ടിയായിരുന്നു മഞ്ജു വാര്യര്‍ പൃഥ്വിരാജിനൊപ്പം ആദ്യമായി പ്രവര്‍ത്തിച്ചത്. മുന്‍പ് നിരവധി തവണ കണ്ടിട്ടുണ്ടെങ്കിലും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് ഇപ്പോഴാണെന്നുമായിരുന്നു അന്ന് താരം പറഞ്ഞത്. പിന്നീടങ്ങോട്ടുള്ള വിശേഷങ്ങള്‍ പറഞ്ഞും താരമെത്തിയിരുന്നു.

പ്രതീക്ഷകളേറെയാണ്

പ്രതീക്ഷകളേറെയാണ്

അനന്തഭദ്രം, ഉറുമി തുടങ്ങി സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത സിനിമകള്‍ക്കെല്ലാം മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്. മഞ്ജു വാര്യരും സന്തോഷ് ശിവനും ആദ്യമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന്‌റിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകരും കാത്തിരിപ്പിലാണ്. പ്രായത്തെ വെല്ലുന്ന തരത്തിലുള്ള ലുക്കുമായാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ എത്തുന്നതെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. സിനിമയുടെ ചിത്രീകരണം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

പൃഥ്വിരാജിന്റെ സാന്നിധ്യം

പൃഥ്വിരാജിന്റെ സാന്നിധ്യം

സ്വന്തം സിനിമകളുടെ കാര്യം മാത്രമല്ല മറ്റ് ചിത്രങ്ങളേയും പിന്തുണയ്ക്കാറുണ്ട് പൃഥ്വിരാജ്. അടുത്ത സുഹൃത്ത് കൂടിയായ സന്തോഷ് ശിവന്റെ ജാക് ആന്‍ഡ് ജില്ലില്‍ പൃഥ്വിയും പ്രവര്‍ത്തിക്കുന്നുവെന്നുള്ള വിവരം നേരത്തെ എത്തിയിരുന്നു. ശബ്ദസാന്നിധ്യമായാണ് താരം എത്തുന്നത്. ചിത്രത്തിന്റെ നെറേഷന്‍ പൃഥ്വിരാജിന്റെ ശബദ്ത്തിലാണ്. മഞ്ജു വാര്യരുടെ പാട്ടിനെക്കുറിച്ച് പറഞ്ഞ് പൃഥ്വി എത്തിയതോടെ ഇരുവരുടേയും ആരാധകരും സന്തോഷത്തിലാണ്.

Read more about: prithviraj manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X