അമ്മയ്ക്ക് പിറന്നാൾ ആശംസ നേർന്ന് പൃഥ്വിയും സുപ്രിയയും, മല്ലികയുടെ പഴയ ചിത്രം വൈറലാകുന്നു

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടി മല്ലിക സുകുമാരന്റേത്. അച്ഛൻ സുകുമാരന്റേയും അമ്മ മല്ലികയുടേയും പാത പിന്തുടർന്ന് മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയിൽ എത്തുകയായിരുന്നു. ആരാധകർക്കും ഈ കുടുംബത്തിനോട് പ്രത്യേക ഒരു ഇഷ്ടമാണ്. മക്കളായ പൃഥ്വിയും, ഇന്ദ്രജിത്തും മരുമക്കളായ പൂർണ്ണിമയും സുപ്രിയയുമെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇവരുടെ കുടുംബ വിശേഷങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ഹോട്ട് ടോപ്പിക്കാണ്.

Prithviraj Sukumaran


നവംബർ 4 ന് മല്ലിക സുകുമാരന്റെ 66ാം പിറന്നാളായിരുന്നു. മക്കളും മരുമക്കളും ആരാധകരും സഹപ്രവർത്തകരും നടിക്ക് പിറന്നാൾ ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പൃഥ്വിരാജിന്റെ പിറന്നാൾ ആശംസയാണ്. അമ്മയ്ക്കൊപ്പമുളള കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് പൃഥ്വി പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. ചിത്രത്തിനോടൊപ്പം ഹാപ്പി ബെർത്ത് ഡേ അമ്മ എന്നും താരം കുറിച്ചിട്ടുണ്ട്. താരത്തിന്റെ പിറന്നാൾ ആശംസ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ‌

പൃഥ്വി മാത്രമല്ല സുപ്രിയയും മല്ലിക സുകുമാരന് പിറന്നാൾ ആശംസ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്. മല്ലികയ്ക്കൊപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് സുപ്രിയ നടിക്ക് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. ഇന്ദ്രജിത്തും പൂർണിമയും പ്രിയപ്പെട്ട അമ്മയ്ക്ക് പിറന്നാൾ ആശംസിച്ചിരുന്നു.

ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമാണ് മല്ലിക സുകുമാരൻ. 1974 ൽ ജി. അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് മോഹമല്ലിക എന്ന മല്ലിക അരങ്ങേറ്റം കുറിക്കുന്നത്. സ്വപ്നാടനം എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും തൊട്ടടുത്ത വർഷം തന്നെ മല്ലിക സ്വന്തമാക്കി.പിന്നീട ഒട്ടേറെ ചിത്രങ്ങളിലൂടെ മല്ലികയെ പ്രേക്ഷകർ കണ്ടു . 90 ലേറെ സിനിമകളിലും നിരവധിയേറെ സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ഇടയ്ക്കു ഗായികയായും സാന്നിധ്യം അറിയിച്ചിട്ടുണ്ട് .

Recommended Video

ട്രോളന്മാരെ പുച്ഛിച്ചുതള്ളി മല്ലിക സുകുമാരൻ | filmibeat Malayalam

ഭർത്താവ് സുകുമാരനുമായിട്ടുള്ള വിവാഹത്തോടെ സിനിമയിൽ നിന്ന് മല്ലിക ചെറിയ ഇവടേള എടുത്തിരുന്നു. പിന്നീട് നടന്റെ വിയോഗത്തിന് ശേഷമാണ് അഭിനയരംഗത്ത് വീണ്ടും സജീവമാകുന്നത്. കെ. കെ രാജീവിന്റെ 'പെയ്തൊഴിയാതെ' എന്ന പരമ്പരയിലൂടെയാണ് മല്ലിക മിനിസ്ക്രീനിൽ എത്തുന്നത്. 'ഇന്ദുമുഖി ചന്ദ്രമതി' എന്ന ഹാസ്യ കഥാപാത്രവും ടെലിവിഷൻ ലോകത്ത് മല്ലികയെ ഏറെ ശ്രദ്ധേയയാക്കി. അഭിനേത്രി എന്നതിൽ ഉപരി സംരംഭക കൂടിയാണ് മല്ലിക. ദോഹയിൽ സ്പൈ ബോട്ട് എന്ന റസ്റ്റോറന്റും താരം നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X