വെറുതെ വിടില്ല; അടുത്ത വര്‍ഷവും ഞാന്‍ വരുമെന്ന് മോഹന്‍ലാലിനോട് പൃഥ്വിരാജ്, ആശംസ വൈറലാവുന്നു
താരരാജാവിനുള്ള ജന്മദിന സന്ദേശങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയ പേജുകള്‍ നിറഞ്ഞിരിക്കുകയാണ്. മേയ് 21 ന് അറുപത്തിരണ്ടാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. മലയാള സിനിമയില്‍ നിന്ന് മാത്രമല്ല ഇന്ത്യയിലെ പല പ്രമുഖരും മോഹന്‍ലാലിന് സന്ദേശങ്ങള്‍ അയച്ച് കഴിഞ്ഞു. അതിലേറ്റവും രസകരമായൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍.
മോഹന്‍ലാല്‍ പൃഥ്വിരാജിനെ തൊഴുത് നില്‍ക്കുന്ന ഫോട്ടോയാണ് പൃഥ്വിരാജ് പങ്കുവെച്ചത്. 'ഇല്ല ... ഞാന്‍ വെറുതെ വിടില്ല! അടുത്ത വര്‍ഷം വീണ്ടും വരും!', എന്നാണ് ഇതിന് ക്യാപ്ഷനായി പൃഥ്വിരാജ് നല്‍കിയിരിക്കുന്നത്. പൃഥ്വി പറഞ്ഞതെന്താണെന്ന് ഒറ്റയടിക്ക് ആരാധകര്‍ക്ക് മനസിലായി. ഇതോടെ രസകരമായ കമന്റുകളാണ് സോഷ്യല്‍ മീഡിയ പേജുകളില്‍ നിറഞ്ഞത്.

ലൂസിഫര്‍ എന്ന സിനിമയിലൂടെ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത് കൊണ്ടാണ് പൃഥ്വിരാജ് സംവിധാനത്തിലേക്ക് ചുവടുവെച്ചത്. അതേ കൂട്ടുകെട്ടില്‍ വീണ്ടും സിനിമകള്‍ ചെയ്യുന്നുണ്ട്. ഏറ്റവുമൊടുവില്‍ ബ്രോ ഡാഡി എന്നൊരു സിനിമയും പൃഥ്വിരാജ് കൊണ്ട് വന്നു. മോഹന്‍ലാലിന്റെ മകന്റെ വേഷത്തിലാണ് ചിത്രത്തില്‍ പൃഥ്വി അഭിനയിച്ചത്. സിനിമ വലിയ പ്രേക്ഷക പ്രശംസ നേടി എടുക്കുകയും ചെയ്തു.
ഇനി ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ആണ് വരാനിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ഇനിയും ആരംഭിച്ചിട്ടില്ല. വൈകാതെ അതുമായി ബന്ധപ്പെട്ടുള്ള വിവരമെത്തുമെന്നാണ് പ്രതീക്ഷ. ഇതേ കുറിച്ചൊക്കെ പോസ്റ്റിന് താഴെ കമന്റുകള്‍ വരുന്നുണ്ടെങ്കിലും ചിലര്‍ പൃഥ്വിരാജിന്റെ ഇംഗ്ലീഷിനെയാണ് ചോദ്യം ചെയ്യുന്നത്.

സ്ഥിരമായി കടുകട്ടി ഇംഗ്ലീഷ് വാക്കുകളിലാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ എത്താറുള്ളത്. ഭാഗ്യത്തിന് ഈ പ്രാവശ്യം ഡിഷ്ണറി നോക്കേണ്ടി വന്നില്ല. എല്ലാ വര്‍ഷവും നിങ്ങളൊരുമിച്ച് വരണം, ഈ കൂട്ടുകെട്ടില്‍ മികവുറ്റ ചിത്രങ്ങള്‍ ഇനിയും പിറക്കണം, തുടങ്ങി രസകരമായ കമന്റുകളാണ് വരുന്നത്.
മലയാളത്തിലെ ബ്രഹ്മാണ്ഡ സിനിമയായിട്ടാണ് ലൂസിഫര്‍ അറിയപ്പെടുന്നത്. ആദ്യമായി ഇരുന്നൂറ് കോടി ക്ലബ്ബിലെത്തിയ ചിത്രമാണ്. മഞ്ജു വാര്യര്‍ മുതല്‍ ടൊവിനോ തോമസ് വരെ മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങളും ലൂസിഫറില്‍ അണിനിരന്നു. ഇനി എമ്പുരാനുമായിട്ടോ അല്ലെങ്കില്‍ മറ്റൊരു സിനിമയുമായി അടുത്ത് തന്നെ വരാന്‍ സാധ്യതയുണ്ടെന്നാണ് പൃഥ്വിരാജ് പറയാതെ പറഞ്ഞതെന്നാണ് ആരാധകരുടെ അഭിപ്രായം. എന്തായാലും ആരാധകർക്ക് പ്രതീക്ഷിക്കാനുള്ള വൈകാതെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications