അലംകൃത എന്‍റെയാണെന്ന് പൃഥ്വിരാജ്, എന്‍റേതും കൂടിയാണെന്ന് സുപ്രിയ മേനോന്‍, ചിത്രം വൈറലാവുന്നു

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരകുടുംബമാണ് പൃഥ്വിരാജിന്റേത്. സിനിമയിലെ കാര്യങ്ങള്‍ മാത്രമല്ല കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ച് ചോദിച്ചും ആരാധകരെത്താറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് പൃഥ്വിയും സുപ്രിയയും. ലൂസിഫറിലൂടെയായിരുന്നു പൃഥ്വിരാജ് സംവിധായകനായി മാറിയത്. ഭാവിയില്‍ താന്‍ സംവിധായകനായി എത്തിയേക്കുമെന്ന് നേരത്തെ തന്നെ പൃഥ്വിരാജ് പറഞ്ഞിരുന്നു. സിനിമാജീവിതം 18 വര്‍ഷം പൂര്‍ത്തിയാക്കിയതിനിടയില്‍ മികച്ച നേട്ടങ്ങളാണ് പൃഥ്വിരാജ് സ്വന്തമാക്കിയിട്ടുള്ളത്.

ആഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെയായാണ് പൃഥ്വിരാജ് സ്വന്തമായി നിര്‍മ്മാണക്കമ്പനി തുടങ്ങിയത്. മികച്ച സിനിമകള്‍ സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് തുടങ്ങുന്നതെന്ന് താരം പറഞ്ഞിരുന്നു. നിര്‍മ്മാണക്കമ്പനിയിലെ കാര്യങ്ങള്‍ ചെയ്യുന്നത് സുപ്രിയ ആണെന്നും ചെക്ക് ഒപ്പിടുന്ന കാര്യം മാത്രമേ താന്‍ ചെയ്യുന്നുള്ളൂവെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. പൃഥ്വി-സുപ്രിയ ദമ്പതികളുടെ മകളായ ആലിയെന്ന അലംകൃതയ്ക്കും ആരാധകരേറെയാണ്.

പൃഥ്വിരാജും സുപ്രിയയും

പൃഥ്വിരാജും സുപ്രിയയും

പ്രണയിച്ച് വിവാഹിതരായവരാണ് പൃഥ്വിരാജും സുപ്രിയ മേനോനും. വിവാഹത്തിന് മുന്‍പ് പ്രണയത്തിലായിരുന്നുവെങ്കിലും ഇവരുടെ പ്രണയത്തെക്കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല. ബിബിസിയില്‍ മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു പൃഥ്വിരാജും സുപ്രിയയും പരിചയപ്പെട്ടത്. സിനിമ. പുസ്തകം, യാത്ര ഈ മൂന്ന് കാര്യങ്ങളായിരുന്നു ഇവരെ ചേര്‍ത്തുവെച്ചത്. ഇക്കാര്യങ്ങളെക്കുറിച്ച് അന്നേ തങ്ങള്‍ സംസാരിച്ചിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഭാര്യയെന്ന നിലയില്‍ പൃഥ്വിയുടെ സംതൃപ്തിയും സന്തോഷവുമാണ് തനിക്ക് പ്രധാനമെന്നും സുപ്രിയ മേനോന്‍ പറഞ്ഞിരുന്നു.

ആലിയെന്ന അലംകൃത

ആലിയെന്ന അലംകൃത

പൃഥ്വിയുടേയും സുപ്രിയയുടേയും പൊന്നോമനയായ ആലിക്കും ആരാധകരേറെയാണ്. അല്ലി മോള്‍ വന്നതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് ഇരുവരും എത്തിയിരുന്നു. ഡാഡയുടെ മകളാണ് ആലി. ഡാഡ വീട്ടിലുണ്ടെങ്കില്‍ ഇരുവരും ഒരുമിച്ചാണെന്ന് സുപ്രിയയും സാക്ഷ്യപ്പെടുത്തിയിരുന്നു. തങ്ങള്‍ രണ്ടാളുടേയും സംസാരവും ചര്‍ച്ചയുമെല്ലാം ആലിയും ശ്രദ്ധിച്ചിരുന്നുവെന്നും കോവിഡ് പ്രതിസന്ധികള്‍ മാറി ജീവിതം സാധാരണ നിലയിലാവുന്നതിനായി കാത്തിരിക്കുകയാണ് 5 വയസ്സുകാരി മകളെന്നും സുപ്രിയ മേനോന്‍ പറഞ്ഞിരുന്നു.

സ്വഭാവം മാറി

സ്വഭാവം മാറി

അലംകൃത വന്നതോടെ പൃഥ്വിയുടെ സ്വഭാവം മാറിയെന്നും സുപ്രിയ പറഞ്ഞിരുന്നു. ദേഷ്യം വല്ലാതെ കുറഞ്ഞു. ടിവി റിമോട്ടായാലും മറ്റെന്ത് കാര്യങ്ങളായാലും ആലി പറഞ്ഞാല്‍ അത് സമ്മതിച്ച് കൊടുക്കും. അവളോട് വാദിച്ച് ജയിക്കാനോ പിണങ്ങാനോ പറ്റില്ലല്ലോ. മകള്‍ വന്നതിന് ശേഷമാണ് താന്‍ കൂടുതല്‍ ക്ഷമാശീലനായതെന്ന് പൃഥ്വിരാജും തുറന്ന് സമ്മതിച്ചിരുന്നു. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ഇടയ്ക്ക് യാത്രകളും നടത്താറുണ്ട് പൃഥ്വിരാജ്.

ഡാഡയും മമ്മിയും

ഡാഡയും മമ്മിയും

ആലിയെക്കുറിച്ച് വാചാലരായെത്താറുണ്ട് ഡാഡയും മല്ലിയും. എന്റെയാണ് ആലിയെന്ന് സുപ്രിയ പറയുമ്പോള്‍ പൃഥ്വി അത് സമ്മതിക്കാറില്ല. നിങ്ങള്‍ രണ്ടാളുടേയുമല്ല എന്റെയാണ് ആലിയെന്നാണ് നസ്രിയ നസീം പറയാറുള്ളത്. അല്ലിയെ നെഞ്ചിലേറ്റിയുള്ള ചിത്രം പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം പൃഥ്വിരാജ് എത്തിയത്. മഞ്ഞ ഉടുപ്പണിഞ്ഞുള്ള അല്ലിയുടെ ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. എന്റെ, ഡാഡയും ആലിയും എന്ന ഹാഷ് ടാഗോടെയായിരുന്നു പൃഥ്വി ചിത്രം പോസ്റ്റ് ചെയ്തത്.

സുപ്രിയയുടെ തിരുത്ത്

സുപ്രിയയുടെ തിരുത്ത്

ടൊവിനോ തോമസ്, ഗൗരിനന്ദ, മണികണ്ഠന്‍ ആചാരി, വിവേക് ഗോപന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. അല്ലി മോളെ കാണാനായതിന്റെ സന്തോഷം പങ്കുവെച്ച് ആരാധകരും എത്തിയിരുന്നു. എന്റേത് കൂടിയെ്ന്ന് പറഞ്ഞായിരുന്നു സുപ്രിയ എത്തിയത്. നിരവധി പേരാണ് സുപ്രിയ മേനോന്റെ കമന്റിന് മറുപടി നല്‍കിയിട്ടുള്ളത്.

Recommended Video

പൃഥ്വിരാജിന് വേണ്ടി മകള്‍ ഒരുക്കി വെച്ച കിടിലൻ സമ്മാനം | FilmiBeat Malayalam
കൊവിഡ് കുറിപ്പ്

കൊവിഡ് കുറിപ്പ്

കൊവിഡിനെ കുറിച്ചും അതുമായുള്ള പൊരുത്തപ്പെടലുകളെ കുറിച്ചുമുള്ള ഞങ്ങളുടെ സംഭാഷണം അവൾ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞു. മാർച്ച് മാസം മുതൽ വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ കാലം ഏറെ പ്രയാസം നിറഞ്ഞതായിരിക്കും. സ്കൂളുകളിൽ നിന്നും മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ നിന്നും കൂട്ടുകാരിൽ നിന്നും കളിസ്ഥലങ്ങളിൽ നിന്നുമൊക്കെയാണ് അവർ ഏറെ പഠിക്കുന്നത്. അതൊന്നും ഇപ്പോൾ സാധ്യമല്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X