എന്റെ കൈയ്യില്‍ നീ പിടിച്ചാല്‍ ഏത് വഴക്കും കഠിനമാവില്ല; സുപ്രിയയ്ക്ക് ആശംസകള്‍ അറിയിച്ച് നടന്‍ പൃഥ്വിരാജ്
മലയാള സിനിമയിലെ നട്ടെല്ലുള്ള നടന്‍. അങ്ങനെയാണ് പൃഥ്വിരാജ് സുകുമാരന്‍ വിശേഷിപ്പിക്കപ്പെടുന്നത്. നടനായും ഗായകനായും നിര്‍മാതാവും സംവിധായകനായിട്ടുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് താരമിപ്പോള്‍. അതേ സമയം എല്ലാത്തിനും പിന്തുണയുമായി ഭാര്യ സുപ്രിയ മേനോന്‍ പൃഥ്വിയുടെ പിന്നിലുണ്ട്. അതാണ് ഏറ്റവും വലിയ കാര്യം.
സുപ്രിയ തനിക്ക് നല്‍കാറുള്ള പിന്തുണയെ കുറിച്ച് അടുത്തിടെയും നടന്‍ തുറന്ന് സംസാരിച്ചിരുന്നു. ഇന്ന് സുപ്രിയ മേനോന്റെ പിറന്നാളാണ്. പ്രിയതമയുടെ ജന്മദിനത്തിന് പ്രണയാതുരമായിട്ടുള്ള ചിത്രം പങ്കുവെച്ചാണ് പൃഥ്വിരാജ് എത്തിയിരിക്കുന്നത്. ഈ ചിത്രത്തിന് താഴെ കൊടുത്തിരിക്കുന്ന ക്യാപ്ഷനാണ് എല്ലാത്തിലും മികച്ച് നില്‍ക്കുന്നതും.

2011 ലാണ് പൃഥ്വിരാജും സുപ്രിയ മേനോനും വിവാഹിതരാവുന്നത്. അതുവരെ പ്രണയത്തെ കുറിച്ച് നടന്‍ വിശദീകരണം നല്‍കാത്തത് കൊണ്ട് ആരാധകരും നിരാശയിലായി. ഒറ്റനോട്ടത്തില്‍ പൃഥ്വിയ്ക്ക് ഇതിലും നല്ല പെണ്ണിനെ കിട്ടുമെന്ന കമന്റുകള്‍ വരെ വന്നിരുന്നു.
പിന്നീടിങ്ങോട്ട് സുപ്രിയയാണ് പൃഥ്വിരാജിന്റെ ജീവിതത്തിന്റെ നെടുംത്തൂണെന്ന കാര്യം പുറംലോകം മനസിലാക്കി. വലിയൊരു ജേണലിസ്റ്റായി കരിയര്‍ തുടങ്ങിയ സുപ്രിയ പൃഥ്വിയ്ക്കും കുടുംബത്തിനും വേണ്ടി ചില ത്യാഗങ്ങള്‍ സഹിച്ചു.

ജോലി വേണ്ടെന്ന് വെച്ചതിനൊപ്പം പൃഥ്വിയുടെ കരിയറിന് എല്ലാവിധ പിന്തുണയും നല്‍കി. സുപ്രിയയുടെ നേതൃത്വത്തില്‍ ഒരു നിര്‍മാണ കമ്പനി വരെ ആരംഭിച്ചിരുന്നു. അങ്ങനെ പതിയെ സിനിമയുടെ ലോകത്തേക്ക് എത്തിയ സുപ്രിയ സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഇതിനകം നിര്‍മ്മിച്ച് കഴിഞ്ഞു.
എല്ലാത്തിനും തന്റെ കൂടെ നിന്ന പ്രിയതമയെ ചേര്‍ത്ത് നിര്‍ത്തിയുള്ള ഫോട്ടോയാണ് പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

'ഹാപ്പി ബെര്‍ത്ത് ഡേ പാര്‍ട്‌നര്‍, എന്റെ കൈപിടിച്ച് നീ കൂടെയുണ്ടെങ്കില്‍ ഏത് യാത്രയും നീണ്ടതല്ല, ഏത് വഴക്കും കഠിനമല്ല. എന്നും എപ്പോഴും..' എന്നുമാണ് പൃഥ്വിരാജ് അടിക്കുറിപ്പായി എഴുതിയിരിക്കുന്നത്. ഇതിന് താഴെ പൃഥ്വിരാജിന്റെ ആരാധകരും അല്ലാത്തവരുമായി നിരവധി പേരണ് സുപ്രിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് എത്തുന്നത്. ഈ ജന്മദിനാഘോഷത്തില്‍ മകള്‍ അലംകൃതയെ കൂടി കാണിക്കണമെന്നുള്ള ആവശ്യവും ആരാധകര്‍ മുന്നോട്ട് വെക്കുന്നു.

മാതാപിതാക്കള്‍ പ്രശസ്തിയില്‍ നില്‍ക്കുകയാണെങ്കിലും മകളെ ക്യാമറയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പൃഥ്വിരാജും സുപ്രിയയും ശ്രമിക്കാറുണ്ട്. സാധാരണ കുട്ടികളെ പോലെ എല്ലാ തരത്തിലും വളര്‍ന്ന് വരാനുള്ള അവസരമാണ് ഇരുവരും മകള്‍ക്ക് ഒരുക്കി കൊടുത്തിരിക്കുന്നത്. എന്നാല്‍ ഈ കാര്യത്തില്‍ മാത്രം ആരാധകര്‍ താരദമ്പതിമാരുമായി പിണങ്ങാറുള്ളത്. മുഖം പോലും വളരെ കുറച്ചേ പുറംലോകത്ത് വന്നിട്ടുള്ളുവെങ്കിലും അലംകൃതയ്ക്ക് വലിയൊരു ആരാധക പിന്തുണയുണ്ട്.


Click it and Unblock the Notifications