For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് 'എം'സിന്‌റെ സര്‍പ്രൈസ് എന്താണ്? പൃഥ്വിയുടെ പോസ്റ്റ് ചര്‍ച്ചയാവുന്നു

  |

  നടനായും സംവിധായകനായുമൊക്കെ മലയാളത്തില്‍ മുന്നേറുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. മോളിവുഡിന് പുറമെ മറ്റ് ഭാഷകളിലും താരത്തിന് ആരാധകരുണ്ട്. ലൂസിഫറിന്‌റെവിജയത്തിന് പിന്നാലെ പൃഥ്വിയുടെ സംവിധാന സംരംഭങ്ങള്‍ക്കായും ആകാംക്ഷകളോടെ കാത്തിരിക്കുകയാണ് ആരാധകര്‍. പൃഥ്വിരാജിന്‌റെ സിനിമകള്‍ അടുത്തിടെ നിരവധി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. വേറിട്ട സിനിമകളും പരീക്ഷണ ചിത്രങ്ങളുമെല്ലാം ചെയ്യാന്‍ മലയാളത്തില്‍ വലിയ താല്‍പര്യമുളള താരം കൂടിയാണ് പൃഥ്വി. കുരുതിയാണ് നടന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഈ വര്‍ഷം പൃഥ്വിയുടെ രണ്ടാമത്തെ ഒടിടി റിലീസായി എത്തിയ ചിത്രമാണ് കുരുതി. കോള്‍ഡ് കേസാണ് നടന്റതായി ആദ്യം റിലീസ് ചെയ്തത്.

  mammootty-mohanlal-prithviraj-

  നിലവില്‍ മോഹന്‍ലാലിനെ നായകനാക്കിയുളള ബ്രോ ഡാഡിയുടെ തിരക്കുകളിലാണ് പൃഥ്വിരാജുളളത്. ഹൈദരാബാദില്‍ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമയില്‍ പൃഥ്വിരാജ്, മീന, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയ താരങ്ങളും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. എമ്പുരാന്‍ മാറ്റിവെച്ചാണ് പൃഥ്വിരാജ് ബ്രോ ഡാഡി തുടങ്ങിയത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രം വലിയ പ്രതീക്ഷ നല്‍കുന്ന സിനിമ കൂടിയാണ്. അതേസമയം ബ്രോ ഡാഡി ചിത്രീകരണത്തിനിടെയാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി പൃഥ്വിരാജ് എത്തിയത്.

  മഞ്ജു വാര്യരുടെ പരിപാടിയില്‍ ഡാന്‍സുമായി ഭാവന, ഓണത്തിന് സുഹൃത്തുക്കള്‍ക്കൊപ്പം നടി, വീഡിയോ പുറത്ത്

  നടന്റെ പുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. പുതിയ പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് അറിയിച്ചാണ് നടന്‍ എത്തിയത്. മലയാളത്തിലെ ബിഗ് എംസായ മമ്മൂട്ടിയുടെയും മോഹന്‍ലാസിന്‌റെയും ഔദ്യോഗിക പേജുകളിലൂടെയാണ് പ്രഖ്യാപനം നടക്കുക. അതേസമയം പൃഥ്വിരാജിന്‌റെ പോസ്റ്റിന് പിന്നാലെ പലതരത്തിലുളള കമന്റുകളുമായാണ് ആരാധകര്‍ എത്തിയത്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്മാരാക്കി പൃഥ്വി സിനിമ സംവിധാനം ചെയ്യുന്നോ എന്ന് ചോദിച്ചാണ് ഒരാള്‍ എത്തിയത്.

  നഭ നടേഷിന്‌റെ കിടിലന്‍ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

  പൃഥ്വി മുന്‍പ് സൂചിപ്പിച്ച പോലെ ഒരു പാന്‍ ഇന്ത്യന്‍ പ്രോജക്ടിന്റെ പ്രഖ്യാപനമായിരിക്കും എന്ന് മറ്റൊരാളും പ്രവചിച്ചു. അല്‍ഫോണ്‍സ് പുത്രന്‌റെ സിനിമയാണ് എന്ന് ഒരു കമന്റ് വന്നിരിക്കുന്നത്. അതേസമയം സംവിധായകന്‍ വേണു ഒരുക്കുന്ന പൃഥ്വിരാജ് ചിത്രത്തിന്റെ പ്രഖ്യാപനമാണെന്ന് ചിലര്‍ പറയുന്നു. വേണു സംവിധാനം ചെയ്യുന്ന സിനിമയില്‍ പൃഥ്വിക്കൊപ്പം മഞ്ജു വാര്യര്‍, ആസിഫ് അലി, അന്ന ബെന്‍ തുടങ്ങിയവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത് എന്നും അഭ്യൂഹങ്ങളുണ്ട്. ചോക്ലേറ്റിന്‌റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനമാണ് ഉണ്ടാവുക എന്നാണ് മറ്റു ചിലരുടെ കമന്റുകള്‍.

  പുറത്താക്കിയവര്‍ക്കും അവഗണിച്ചവര്‍ക്കും കലാഭവന്‍ മണി നല്‍കിയ മറുപടി, അനുഭവം പങ്കുവെച്ച് വിഎം വിനു

  ആഗസ്റ്റ് 18ന് രാവിലെ 10മണിക്കാണ് പുതിയ പ്രഖ്യാപനം ഉണ്ടാവുക. വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും ഇതിനായി കാത്തിരിക്കുന്നത്. നിലവില്‍ ബ്രോ ഡാഡിയുടെ തിരക്കുകളുമായി ഹൈദരാബാദിലാണ് മോഹന്‍ലാലുളളത്. പുതിയ ലുക്കിലാണ് ചിത്രത്തില്‍ സൂപ്പര്‍താരം എത്തുന്നത്. പുഴുവാണ് മമ്മൂട്ടിയുടെ എറ്റവും പുതിയ ചിത്രം. ചിങ്ങം ഒന്നിനാണ് സിനിമ ആരംഭിച്ചത്. പാര്‍വ്വതിയാണ് ചിത്രത്തില്‍ മെഗാസ്റ്റാറിന്‌റെ നായിക. പുഴുവിന് പുറമെ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വവും മമ്മൂട്ടിയുടെ പുതിയ സിനിമയാണ്.

  Venu kunnappilly is going to produce another big budget movie with Mammootty after Mamangam

  ബിലാല്‍ മാറ്റിവെച്ചാണ് മമ്മൂട്ടിയും അമല്‍ നീരദും പുതിയ ചിത്രത്തിനായി ഒന്നിച്ചത്. താടിയും മുടിയും നീട്ടി പുതിയ ഗെറ്റപ്പിലാണ് നടന്‍ ചിത്രത്തില്‍ എത്തുന്നത്. മോഹന്‍ലാലിന്‌റെ 12ത് മാന്‍ എന്ന ചിത്രവും ചിങ്ങം ഒന്നിന് ആരംഭിച്ചു. ദൃശ്യം 2വിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലര്‍ സിനിമയാണ് 12ത് മാന്‍. വമ്പന്‍താര അണിനിരക്കുന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം ഉണ്ണി മുകുന്ദനും പ്രധാന വേഷത്തില്‍ എത്തുന്നു.

  Read more about: mammootty mohanlal prithviraj
  English summary
  prithviraj sukumaran's post about mammootty and mohanlal goies viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X