എമ്പുരാന്‍ ഒരു അമ്പത് കോടിക്ക് തീരുമായിരിക്കും അല്ലെ രാജു, ആന്റണിയുടെ ചോദ്യത്തിന് പൃഥ്വിയുടെ റിയാക്ഷന്‍
മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന്‌റെ എമ്പുരാന്റെ വരവിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലൂസിഫറിന്‌റെ വമ്പന്‍ വിജയത്തിന് പിന്നാലെ പ്രഖ്യാപിച്ച ചിത്രം കോവിഡ് സാഹചര്യത്തില്‍ മാറ്റിവെച്ചിരിക്കുകയാണ്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന സിനിമ ഈ സമയത്ത് ചിത്രീകരിക്കുന്നത് ബുദ്ധിമുട്ടായതിനാലാണ് പൃഥ്വിയും ടീമും മാറ്റിവെച്ചത്. എമ്പുരാന് മുന്‍പ് മോഹന്‍ലാലിനെ നായകനാക്കി ബ്രോ ഡാഡി എന്ന ചിത്രം ഒരുക്കുകയാണ് പൃഥ്വി. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമയുടെ ചിത്രീകരണം തെലങ്കാനയിലാണ് പുരോഗമിക്കുന്നത്.
ശിവാനി നാരായണന്‌റെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ വൈറല്‍, കാണാം
ലാലേട്ടനൊപ്പം പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയില്‍ മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, സൗബിന്‍ ഷാഹിര്‍, മുരളി ഗോപി എന്നീ താരങ്ങളാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഇത്തവണയും മോഹന്‍ലാല്‍ ചിത്രത്തിന്‌റെ നിര്‍മ്മാണം.

ബ്രോ ഡാഡിയുടെ വിശേഷങ്ങള്‍ പൃഥ്വിരാജ് പങ്കുവെക്കാറുണ്ട്. അതേസമയം ഇത്തവണ നടന്‌റെതായി വന്ന പുതിയ പോസ്റ്റ് എമ്പുരാനുമായി ബന്ധപ്പെട്ടാണ്. രസകരമായ അടിക്കുറിപ്പോടെയാണ് പൃഥ്വിയുടെ പോസ്റ്റ് വന്നിരിക്കുന്നത്. മൂന്ന് ഭാഗങ്ങളുളള ഒരു ചിത്രമാണ് ലൂസിഫറെന്ന് മുന്‍പ് പൃഥ്വിരാജ് എല്ലാവരെയും അറിയിച്ചിരുന്നു. ക്ലൈമാക്‌സില്‍ മറ്റൊരു ഭാഗത്തിന് കൂടി സാധ്യതയുണ്ടെന്ന് സൂചന നല്‍കിയാണ് ലൂസിഫര്‍ സിനിമ തീരുന്നത്.

ലൂസിഫര്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ ശേഷം എമ്പുരാന്‍ പ്രഖ്യാപിക്കുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍. മോഹന്‍ലാല്‍, പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെയുളളവരാണ് അന്ന് ലൂസിഫറിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് അറിയിച്ചത്. ലൂസിഫറിനേക്കാള്‍ വലിയ ക്യാന്‍വാസിലുളള ചിത്രമായിരിക്കും എമ്പുരാനെന്നും പൃഥ്വി സൂചന നല്‍കി.

ചിത്രത്തിലെ താരനിരയെ കുറിച്ചുളള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. മോഹന്‍ലാലിനൊപ്പം ആദ്യ ഭാഗത്തിലെ താരങ്ങള്‍ വീണ്ടും എത്തുമോ എന്ന് അറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അതേസമയം എമ്പുരാന്‌റെ ബഡ്ജറ്റിനെ കുറിച്ചുളള ആന്‌റണി പെരുമ്പാവൂരിന്‌റെ ചോദ്യം കേട്ട് ഞെട്ടിയത് പോസ്റ്റിലൂടെ പ്രകടിപ്പിച്ചാണ് പൃഥ്വിരാജ് എത്തിയത്. 'രാജു, എമ്പുരാന്‍ ഒരു 50 കോടിക്ക് തീരുമായിരിക്കും അല്ലെ' എന്നാണ് ആന്റണി പെരുമ്പാവൂര്‍ ചോദിച്ചത്.
Recommended Video

നിര്‍മ്മാതാവിന്‌റെ ചോദ്യം കേട്ട് കണ്ണ് തളളുന്നതായാണ് പൃഥ്വിരാജ് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ ഇട്ടിരിക്കുന്നത്. പൃഥ്വിയുടെ പോസ്റ്റിന് പിന്നാലെ ലൂസിഫറില്‍ അഭിനയിച്ച സാനിയ അയ്യപ്പന്‍ ചിരിച്ചുകൊണ്ടുളള ഒരു കമന്റിട്ടു. സാനിയയ്ക്ക് പിന്നാലെ കല്യാണി പ്രിയദര്‍ശനും കമന്റുമായി എത്തി. അതേസമയം ബ്രോ ഡാഡിയുടെ റിലീസിന് ശേഷമാകും എമ്പുരാനെ കുറിച്ച് ഇനി പൃഥ്വി ആലോചിക്കുക. തിയ്യേറ്ററില്‍ തന്നെ രണ്ട് സിനിമകളും റിലീസ് ചെയ്യണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ എന്താകും അണിയറ പ്രവര്‍ത്തകരുടെ തീരുമാനമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.


Click it and Unblock the Notifications