ജാവ ബൈക്കുമായി പിതാവ് സുകുമാരന് അടുത്ത ബന്ധമുണ്ട്, ആ പഴയ കഥ വെളിപ്പെടുത്തി പൃഥ്വിരാജ്

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജ് പോലീസ് ഗെറ്റപ്പിൽ എത്തുന്ന ചിത്രമാണ് കോൾഡ് കേസ്. തനു ബാലക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എസിപി സത്യജിത്തായിട്ടാണ് പൃഥ്വി എത്തുന്നത്. ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. എസിപി സത്യജിത്തായിട്ടുളള ഗെറ്റപ്പും ലൊക്കേഷൻ ചിത്രങ്ങളും ദിവസങ്ങൾക്ക് മുൻപ് പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും വൈറലായിരുന്നു.

Recommended Video

ജാവ ബൈക്കുമായി പിതാവ് സുകുമാരന് അടുത്ത ബന്ധമുണ്ട് | FilmiBeat Malayalam

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് ജാവ ഫോർട്ടി ടുവിൽ ഇരിക്കുന്ന പൃഥ്വിരാജിന്റെ ചിത്രമാണ്. ഈ ബൈക്കുമായി നടനുമായി ഒരു ബന്ധമുണ്ട്. ചിത്രം വൈറലായതിന് പിന്നാലെ താരം തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് മറുപടിയായിട്ടാണ് ബൈക്കുമായിട്ടുള്ള തന്റെ ബന്ധത്തെ കുറിച്ച് നടൻ തുറന്ന് പറയുന്നത്.

 ആനന്ദ് മഹീന്ദ്രയുടെ വാക്ക്

ജാവ ഫോർട്ടി ടുവിൽ ഇരിക്കുന്ന ചിത്രം പൃഥ്വരാജ് സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിനാണ് ആനന്ദ് മഹേന്ദ്ര കമന്റുമായി എത്തിയത്. ട്വിറ്ററിലായിരുന്നു താരങ്ങളുടെ രസകരമായ സംഭാഷണം. 'ഇതാണ് അടിസ്ഥാന ജ്യോതിശാസ്ത്രം, രണ്ട് താരങ്ങളുടെ കൂടിച്ചേരല്‍''. പൃഥ്വിയുടെ ചിത്രത്തിന് ചുവടെയായി ആനന്ദ് കമന്റ് ചെയ്തു. ഇതിന് മറുപടിയായിട്ടായിരുന്നു ജാവ ബൈക്കുമായുള്ള താരത്തിന്റ ആ അടുത്ത ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

 അച്ഛനും ജാവ ബൈക്കും തമ്മിലുള്ള  ബന്ധം

പിതാവും നടനുമായ സുകുമാരനും ജാവ ബൈക്കും തമ്മിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു പൃഥ്വി വെളിപ്പെടുത്തിയത്.'താരങ്ങളെ കുറിച്ച് അറിയില്ല, പക്ഷെ കൂടിച്ചേരല്‍ എന്നു പറയുന്നത് ഒരുപക്ഷെ ശരിയാണ്. അഭിനയത്തിലേക്കെത്തുന്നതിന് മുമ്പ് അച്ഛന്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായിരുന്നു. ജാവ ബൈക്കോടിച്ചായിരുന്നു അദ്ദേഹം കോളേജിലേക്ക് പോയിരുന്നത്. എന്നാല്‍ ജാവ ബൈക്കിനൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രം തന്റെ കൈവശമില്ലെന്നും പൃഥ്വിരാജ് കുറിച്ചു. നടന്റെ ട്വീറ്റ് വൈറലായിട്ടുണ്ട്.

കോൾഡ് കേസ്

യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട് ഒരുങ്ങുന്ന ചിത്രമാണ് കോൾഡ് കേസ്. അരുവി ഫെയിം അദിതി ബാലനാണ് നായിക. ചിത്രത്തിൽ ഏറെയും ഇൻഡോർ സീക്വൻസുകളാണെന്നും കൊവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ച് കൊണ്ടാകും ചിത്രീകരണം നടക്കുക എന്ന് സംവിധായകൻ തനുബാലക്കും നിർമ്മാതാക്കളും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഗിരീഷ് ഗംഗാധരനും ജോമോൻ.ടി. ജോണുമാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ആന്റോ ജോസഫും പ്ലാൻ ജെ സ്റ്റുഡിയോയുടെ ബാനറിൽ ജോമോൻ.ടി.ജോൺ, ഷമീർ മുഹമ്മദ് എന്നിവരും ചേർന്നാണ് കോൾഡ് കേസ് നിർമ്മിക്കുന്നത്. ഛായാ​ഗ്രാഹകനും നിരവധി പരസ്യചിത്രങ്ങൾ ഒരുക്കിയിട്ടുള്ള തനു ബാലക്ക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

  പൃഥ്വിരാജിന്റെ പോലീസ് വേഷം

2014 ൽ പുറത്തിറങ്ങിയ ടമാർ പഠാർ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് പോലീസ് ഗെറ്റപ്പിൽ എത്തുന്ന ചിത്രമാണ് കോൾഡ് കേസ്. നടന്റെ പോലീസ് ചിത്രങ്ങൾക്ക് മികഗച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിന് മുൻപ് അഭിനയിച്ച സത്യം,മുംബൈ പോലീസ്, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളിലെ പൃഥ്വിയുടെ പോലീസ് വേഷം പ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നടൻ വീണ്ടും പോലീസ് കഥാപാത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. എസിപി സത്യജിത്തിന് മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X