'എല്ലാത്തിനും നേതൃത്വം കൊടുത്ത മനുഷ്യൻ ഇപ്പോഴില്ല, കരയണോ ആഘോഷിക്കണോയെന്ന് അറിയില്ല'; സുപ്രിയ മേനോൻ!

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. നാല് വർഷത്തെ പ്രണയത്തിന് ശേഷമാണ് പൃഥ്വിരാജും സുപ്രിയയും വിവാഹിതരായത്. പൃഥ്വിരാജിനെ വിവാഹം ചെയ്യും മുമ്പ് സുപ്രിയ ബിബിസിയിൽ ജേർണലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.

ജീവിത്തതിൽ സ്വകാര്യത സൂക്ഷിക്കാൻ വളരെ അധികം ഇഷ്ടപ്പെടുന്നവരാണ് ഇരുവരും. സെലിബ്രിറ്റികളാണെങ്കിൽ കൂടിയും ഒരു പരിധിവിട്ട് തങ്ങളുടെ ജീവിതത്തിൽ കടന്നുകയറാൻ ആരെയും താരദമ്പതികൾ അനുവദിക്കാറില്ല.

പൃഥ്വിരാജ്-സുപ്രിയ പ്രണയം വിവാഹത്തിന് മുമ്പ് അധികമാർക്കും അറിയില്ലായിരുന്നു. വിവാഹവും അതുപോലെ ലളിതമായി അടുത്ത ബന്ധുക്കളെ മാത്രം ഉൾപ്പെടുത്തി നടത്തി. ശേഷം കൊച്ചിയിൽ സൽക്കാരം നടത്തിയപ്പോഴാണ് സിനിമാ രം​ഗത്തുള്ളവരെല്ലാം പങ്കെടുത്തത്. ആദ്യം പൃഥ്വിരാജും സുപ്രിയയും തമ്മിൽ സൗഹൃദമായിരുന്നു.

അത് പിന്നീട് പ്രണയത്തിലേക്ക് മാറി. പാലക്കാട് എലപ്പുള്ളി സ്വദേശിയായ വിജയ്.കെ.മേനോന്റെയും പത്മാ മേനോന്റെയും മകളാണ് സുപ്രിയ.

എല്ലാത്തിനും നേതൃത്വം കൊടുത്ത മനുഷ്യൻ ഇപ്പോഴില്ല

സുപ്രിയയുടെ അച്ഛൻ ഒരു വർഷം മുമ്പാണ് മരിച്ചത്. ഏക മകളായതിനാൽ അച്ഛനുമായി വലിയൊരു സൗഹൃദവും ആത്മബന്ധവും സുപ്രിയയ്ക്കുണ്ടായിരുന്നു. അച്ഛന്റെ വേർപാട് ഇപ്പോഴും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ലെന്ന് സുപ്രിയ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം സുപ്രിയയുടെ പിറന്നാളായിരുന്നു. ലണ്ടനിലാണ് ഭർത്താവ് പൃഥ്വിക്കൊപ്പം സുപ്രിയ പിറന്നാൾ ആഘോഷിച്ചത്.

ഭാര്യയ്ക്ക് പിറന്നാൾ ആശംസിച്ച് പൃഥ്വിരാജ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു. 'ഹാപ്പി ബർത്ത്ഡേ പാർട്‌നർ. നീ എന്റെ കൈ പിടിച്ച് കൂടെയുണ്ടെങ്കിൽ... ഏത് വഴക്കും കഠിനമല്ല. ഏത് യാത്രയും നീണ്ടതല്ല...' എന്നായിരുന്നു പൃഥ്വിയുടെ വാക്കുകൾ.

കരയണോ ആഘോഷിക്കണോയെന്ന് അറിയില്ല

തനിക്ക് പിറന്നാൾ ആശംസിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് സുപ്രിയ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. അച്ഛൻ തന്നെയാണ് സുപ്രിയയുടെ വൈകാരികമായ കുറിപ്പിൽ നിറഞ്ഞ് നിൽക്കുന്നത്.

ഡാഡിയുടെ അഭാവത്തില്‍ കരഞ്ഞിരിക്കണോ അതോ അദ്ദേഹം കൂടെയുള്ളതുപോലെ ആഘോഷിക്കണോയെന്ന് അറിയില്ലെന്നാണ് സുപ്രിയ കുറിപ്പിൽ പറയുന്നത്. 'പിറന്നാളുകള്‍ ഏറെ ആഘോഷമാക്കുന്നവരാണ് ഞങ്ങള്‍. അച്ഛനും അമ്മയും ചേര്‍ന്ന് എന്നെ ലോകത്തിന്റെ നെറുകയിലെത്തിക്കുന്ന സമയമാണത്.'

'പുതിയ വസ്ത്രങ്ങളും സമ്മാനങ്ങളും ബര്‍ത്ത്ഡെ കേക്കുമെല്ലാം ഉണ്ടാകാറുണ്ടായിരുന്നു. ഓരോ പിറന്നാളും എനിക്കേറെ സ്പെഷ്യലായിരുന്നു. എന്നാല്‍ എല്ലാ ആഘോഷങ്ങള്‍ക്കും നേതൃത്വം കൊടുത്തിരുന്ന മനുഷ്യന്‍ ഇന്നില്ല.'

അച്ഛന്റെ നഷ്ടത്തിൽ സുപ്രിയ

'ആ നഷ്ടം താങ്ങാനാകുന്നില്ലെന്ന് പറഞ്ഞ് കരയണോ അദ്ദേഹം കൂടെയുള്ളതുപോലെ ആഘോഷിക്കണമോയെന്ന് എനിക്കറിയില്ല. എന്റെ വിവാഹത്തലേന്ന് എടുത്ത ചിത്രങ്ങളാണിത്. മെഹന്ദി നൈറ്റില്‍ ഞാനും ഡാഡിയും ഡാന്‍സ് ചെയ്യുന്ന ചിത്രങ്ങള്‍.'

'ഒരു സുഹൃത്ത് പാട്ട് പ്ലേ ചെയ്തപ്പോള്‍ മറ്റൊരു സുഹൃത്ത് ഫോട്ടോ എടുത്തു. കല്ല്യാണ ഒരുക്കങ്ങളുമായി തിരക്കിലായിരുന്ന ഡാഡി കുറച്ച് സമയം ആശ്വാസം കണ്ടെത്തി ഞങ്ങള്‍ക്കൊപ്പം ചുവടുവെക്കുകയായിരുന്നു. അദ്ദേഹം എനിക്കെപ്പോഴും സ്‌പെഷ്യലാണ്.'

'ആശംസകള്‍ അറിയിച്ചവര്‍ക്കെല്ലാം നന്ദി പറയുന്നു' സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒപ്പം അച്ഛനൊപ്പമുള്ള ചില ഓർമ ചിത്രങ്ങളും സുപ്രിയ പങ്കുവെച്ചു.

Recommended Video

എന്റെ ഹൃദയത്തിന്റെ വലിയ ഭാഗം നഷ്ടപ്പെട്ടു..അച്ഛൻ പോയ വിഷമത്തിൽ സുപ്രിയ
മുപ്പത്തിയേഴിൽ പൃഥ്വിയുടെ സുപ്രിയ

2011ൽ ആയിരുന്നു സുപ്രിയയുമായുള്ള പൃഥ്വിരാജിന്റെ വിവാഹം നടന്നത്. ഇരുവർക്കും ഇപ്പോൾ അലംകൃതയെന്നൊരു മകൾ കൂടിയുണ്ട്. മുപ്പത്തിയേഴുകാരിയായ സുപ്രിയ ഇപ്പോൾ നിർമാണത്തിൽ പൃഥ്വിയെ സഹായിക്കുകയും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ കാര്യങ്ങൾ നോക്കി നടത്തുകയുമാണ് ചെയ്യുന്നത്.

നിരവധി അന്യഭാഷ ചിത്രങ്ങളുടെ വിതരണം അടക്കം പൃഥ്വിരാജ് പ്രൊഡക്ഷൻസ് വഴി നടക്കുന്നുണ്ട്. ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ പൃഥ്വിരാജ് ചിത്രം കടുവയാണ്.

മികച്ച പ്രതികരണവുമായി സിനിമയുടെ പ്രദർശനം തുടരുകയാണ്. സംയുക്ത മേനോനായിരുന്നു ചിത്രത്തിൽ നായികയായത്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം അടക്കം നിരവധി സിനിമകൾ ഇനി പൃഥ്വിരാജിന്റേതായി റിലീസിനെത്താനുണ്ട്.

Read more about: supriya menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X