ഞങ്ങള്‍ക്ക് ഒരു സുഹൃത്തിനും അപ്പുറമാണ് നിങ്ങള്‍, ദുല്‍ഖറിന്റെ പിറന്നാളിന് പൃഥ്വിരാജ്
താരപുത്രന്‍ എന്നതിലുപരി കഴിവ് കൊണ്ട് കൂടി മലയാളത്തില്‍ തിളങ്ങിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. വലിയ ആഘോഷമോ ആരവങ്ങളോ ഇല്ലാതെയാണ് ആദ്യ ചിത്രം സെക്കന്‍ഡ് ഷോയിലൂടെ ദുല്‍ഖര്‍ എത്തിയത്. തുടര്‍ന്ന് നടന്‍, താരം എന്നീ നിലകളിലുളള ദുല്‍ഖറിന്‌റെ വളര്‍ച്ച എല്ലാവരും കണ്ടു. പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡമുളള താരങ്ങളില്‍ ഒരാളാണ് ഇന്ന് ദുല്‍ഖര്‍ സല്‍മാന്‍. അതേസമയം ദുല്‍ഖറിന്‌റെ 35ാം പിറന്നാള്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. കുഞ്ഞിക്കയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്.
ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി ഇനിയ, വൈറല്‍ ചിത്രങ്ങള്‍ കാണാം
ആരാധകര്‍ക്കൊപ്പം ദുല്‍ഖറിന് ആശംസകള്‍ നേര്‍ന്നുളള താരങ്ങളുടെ പോസ്റ്റുകളും ശ്രദ്ധേയമായിരിക്കുകയാണ്. പ്രിയ സുഹൃത്തിന് പിറന്നാള്‍ ആശംസകളുമായി പൃഥ്വിരാജ് സുകുമാരനും എത്തി. ദുല്‍ഖറിനെ കുറിച്ചുളള പൃഥ്വിയുടെ പുതിയ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

ആടുജീവിതം സമയത്താണ് ദുല്‍ഖറും പൃഥ്വിയും അടുത്ത സുഹൃത്തുക്കളാവുന്നത്. ചിത്രീകരണവുമായി ബന്ധപ്പെട്ട് പൃഥ്വി ജോര്‍ദ്ദാനിലുളള സമയത്താണ് ഞങ്ങള്‍ കൂടുതല്‍ സംസാരിച്ചതെന്ന് ദുല്‍ഖര്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് പൃഥ്വി നാട്ടില്‍ എത്തിയ ശേഷം ഇവരുടെ ഒത്തുകൂടല്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങി. അടുത്തിടെ ദുല്‍ഖറിനും പൃഥ്വിക്കും ഒപ്പമുളള നസ്രിയയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

നസ്രിയ എടുത്ത ഫോട്ടോയില്‍ ദുല്‍ഖറിനും പൃഥ്വിക്കും പുറമെ ഫഹദ്, അമാല്‍, സുപ്രിയ തുടങ്ങിയവരും ഉണ്ടായിരുന്നു. പൃഥ്വിയുടെയും സുപ്രിയയുടെയും പോസ്റ്റുകള്‍ക്ക് താഴെ കമന്റുകളുമായി ദുല്‍ഖര്‍ ഇടയ്ക്ക് എത്താറുണ്ട്. കൂടാതെ പുതിയ സിനിമകളുടെ സമയത്ത് ദുല്‍ഖറിന് ആശംസകള്‍ നേര്‍ന്ന് പൃഥ്വിയും സുപ്രിയയും എത്തും. സിനിമാ തിരക്കുകള്‍ കഴിഞ്ഞാല്‍ ഒത്തുകൂടലിനായി സമയം കണ്ടെത്താറുണ്ട് ദുല്‍ഖറും പൃഥ്വിയും.

അതേസമയം ദുല്‍ഖറിനൊപ്പമുളള പുതിയൊരു ചിത്രം പങ്കുവെച്ചാണ് പൃഥ്വിരാജിന്‌റെ ആശംസാ പോസ്റ്റ് വന്നത്. 'ഹാപ്പി ബെര്‍ത്ത്‌ഡേ ബ്രദര്‍, സുപ്രിയയ്ക്കും എനിക്കും അല്ലിക്കും ഒരു സുഹൃത്തിനും അപ്പുറമാണ് നിങ്ങള്‍. എറ്റവും കൂളായ ചങ്ങാതിയും മനോഹരവുമായ വ്യക്ത്വിത്വവും ഒന്നിക്കുകയാണ് നിന്നില്‍. നേടിയ ഓരോ വിജയങ്ങളും നീ അര്‍ഹിക്കുന്നതാണ്. സിനിമയോട് എത്ര അഭിനിവേശമുളള ആളാണ് നിങ്ങളെന്ന് എനിക്ക് അറിയാം'.
Recommended Video

ബിഗ് എം സര്‍ നെയിം എത്ര അഭിമാനത്തോടെയാണ് നിങ്ങള്‍ കൊണ്ട് നടക്കുന്നത്. കുടുംബം, സിനിമ, കാറുകള്‍. നമ്മുടെ കൊച്ചുപെണ്‍കുട്ടികള്‍ ഒരുമിച്ച് വളരുന്നത് കാണുന്നത്, ഒരുപാട് സ്‌നേഹം ദുല്‍ഖര്‍ എന്നാണ് പ്രിയ സുഹൃത്തിന് ആശംസ നേര്‍ന്ന് പൃഥ്വിരാജ് കുറിച്ചത്. അതേസമയം ദുല്‍ഖറും പൃഥ്വിയും ഒന്നിക്കുന്ന ഒരു ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പൃഥ്വിയുടെ വരാനിരിക്കുന്ന സിനിമകളില്‍ ദുല്‍ഖര്‍ ഉണ്ടാവും എന്ന പ്രതീക്ഷകളിലാണ് ആരാധകര്‍. അതേസമയം കൈനിറയെ ചിത്രങ്ങളുമായാണ് ഇരുവരും മുന്നേറികൊണ്ടിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമകള്‍ വരുന്നുണ്ട്.


Click it and Unblock the Notifications