ഇത്തരമൊരു സാഹസം എടുക്കാന്‍ ഞാന്‍ ആരോടും പറയില്ല: പൃഥ്വിരാജ് സുകുമാരന്‍
മലയാളത്തില്‍ തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായി മുന്നേറുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. സമീപകാലത്ത് നടന്റെതായി ഇറങ്ങിയ സിനിമകളെല്ലാം പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ലൂസിഫറിലൂടെ തുടങ്ങിയ വിജയഗാഥ ഇപ്പോള്‍ അയ്യപ്പനും കോശിയിലാണ് എത്തിനില്‍ക്കുന്നത്. അയ്യപ്പനും കോശിക്കും പിന്നാലെ ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന് വേണ്ടിയുളള തയ്യാറെടുപ്പുകളിലാണ് പൃഥ്വി.

ശരീരഭാരം കുറക്കാന്‍ വേണ്ടി സിനിമയില്‍ നിന്നും മൂന്ന് മാസത്തെ ഇടവേള എടുത്തിരിക്കുകയാണ് താരം. ഇതിനായി കടുത്ത ഡയറ്റിങ്ങിലാണ് താരം ഉളളത്. 30 കിലോയോളം കുറച്ചുകൊണ്ടാണ് പൃഥ്വി ആടുജീവിതത്തിലെ കഥാപാത്രത്തിനായി തയ്യാറെടുക്കുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഇത്തരമൊരു സാഹസം എടുക്കാന്‍ താന്‍ ആരോടും പറയില്ലെന്ന് പൃഥ്വി പറഞ്ഞിരുന്നു.
ഇത്തരം ഡയറ്റിങ്ങ് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പൃഥ്വി പറയുന്നത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടിയാണ് താനിങ്ങനെ ചെയ്യുന്നതെന്നും ആരും ഇത്തരത്തില്‍ ഡയറ്റിങ്ങില്‍ ഏര്‍പ്പെടരുതെന്നും നടന്‍ പറഞ്ഞു. അതേസമയം ബെന്യാമിന്‍ എഴുതിയ ആടുജീവിതം നോവലാണ് സംവിധായകന്‍ സിനിമയാക്കുന്നത്. ചിത്രത്തില്‍ പ്രവാസിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. ആടുജീവിതത്തിന്റെ അടുത്ത ഷെഡ്യൂള്‍ മാര്‍ച്ചിലാണ് ആരംഭിക്കുന്നത്.


Click it and Unblock the Notifications