എന്നെ ധിക്കാരിയായി കാണാനാണ് ആളുകള്‍ക്ക് ഇഷ്ടമെങ്കില്‍ അങ്ങനെയാവട്ടെ! തുറന്നുപറഞ്ഞ് പൃഥ്വിരാജ്

By Midhun Raj

പൃഥ്വിരാജ് സുകുമാരന്റെ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. മലയാളത്തില്‍ വ്യത്യസ്ത സിനിമകള്‍ കൂടുതലായി ചെയ്യാറുളള താരങ്ങളില്‍ ഒരാള്‍ കൂടിയാണ് പൃഥ്വി. താരപുത്രന്‍ എന്നതിലുപരി സ്വന്തം കഴിവ് തെളിയിച്ചുകൊണ്ടുകൂടിയാണ് നടന്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയത്.

പരീക്ഷണ സിനിമകള്‍ക്കൊപ്പം പ്രണയ ചിത്രങ്ങളും മാസ് എന്റര്‍ടെയ്‌നറുകളും നടന്‍ മലയാളത്തില്‍ ചെയ്തിരുന്നു. ഏറെ നാളുകളുടെ കാത്തിരിപ്പിനൊടുവില്‍ പൃഥ്വിയുടെ ആദ്യ സംവിധാന സംരഭമായ ലൂസിഫര്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. ലൂസിഫര്‍ റിലീസിനോടനുബന്ധിച്ചുളള ഒരഭിമുഖത്തിലായിരുന്നു സിനിമയില്‍ വന്ന കാലം മുതല്‍ താന്‍ ധിക്കാരിയാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞത്.

പൃഥ്വി പറഞ്ഞത്

പൃഥ്വി പറഞ്ഞത്

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പൃഥ്വി ഇക്കാര്യം പറഞ്ഞത്. എന്തുക്കൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് അറിയില്ലെന്ന് പൃഥ്വി പറയുന്നു. അങ്ങനെ പറയുന്നത് ചിലപ്പോള്‍ എന്റെ ആകാരം കൊണ്ടായിരിക്കാം. അല്ലെങ്കില്‍ സംസാരം കൊണ്ടാകാം. ഞാന്‍ അത്തരക്കാരന്‍ അല്ലെന്ന് പറഞ്ഞ് മടുത്തു, ഇനിയും ആളുകള്‍ക്ക് അങ്ങനെ കരുതാനാണ് ഇഷ്ടമെങ്കില്‍ അങ്ങനെ ആയിക്കോട്ടെ.പൃഥി പറയുന്നു.

സഹോദരന്‍ ഇന്ദ്രജിത്ത്

സഹോദരന്‍ ഇന്ദ്രജിത്ത്

അതെല്ലാം ഞാന്‍ ചെറുതായി ആസ്വദിക്കുന്നു. സഹോദരന്‍ ഇന്ദ്രജിത്ത് തന്നേക്കാള്‍ വേഗത്തില്‍ സുഹൃത്തുക്കളെ ഉണ്ടാക്കുന്നതുകൊണ്ടായിരിക്കാം അദ്ദേഹത്തിന് ധിക്കാരി എന്ന പരിവേഷം ഇല്ലാത്തതെന്ന് പൃഥ്വി പറയുന്നു. എനിക്ക് സിനിമയില്‍ അധികം സുഹൃത്തുക്കളില്ല, കാരണം എനിക്ക് താല്‍പര്യമുളള വിഷയങ്ങള്‍ മറ്റുളളവര്‍ക്ക് ഇഷ്ടമാകണമെന്നില്ല.

ഷൂട്ടിംഗ് കഴിഞ്ഞാല്‍

ഷൂട്ടിംഗ് കഴിഞ്ഞാല്‍

ഷൂട്ടിംഗ് കഴിഞ്ഞാല്‍ മറ്റുളളവരുടെ മുറിയില്‍ പോയിരുന്ന് സംസാരിക്കുന്ന പതിവ് എനിക്കില്ല. ഞാന്‍ അതിന് ശ്രമിച്ചിട്ടുണ്ട്. പക്ഷേ സാധിച്ചില്ല. ഷൂട്ടിംഗ് കഴിഞ്ഞാല്‍ എന്റെ മുറിയില്‍ പോയിരുന്ന് എന്തെങ്കിലും വായിക്കും. അല്ലെങ്കില്‍ ടിവി കാണും. അങ്ങനെ ഒതുങ്ങിക്കഴിയുന്നത് കൊണ്ടായിരിക്കാം അഹങ്കാരി എന്ന് വിളിക്കുന്നത്. പൃഥ്വിരാജ് അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കി.

ലൂസിഫര്‍

ലൂസിഫര്‍

അതേസമയം പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫര്‍ മാര്‍ച്ച് അവസാന വാരമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ്.

ലാലേട്ടന്റെ പ്രകടനത്തിനൊപ്പം

ലാലേട്ടന്റെ പ്രകടനത്തിനൊപ്പം

ലൂസിഫറില്‍ ലാലേട്ടന്റെ പ്രകടനത്തിനൊപ്പം പൃഥ്വിയുടെ മേക്കിങ്ങും എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യമാണ്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ട്രെയിലറിനായും പാട്ടുകള്‍ക്കായും വലിയ ആകാംക്ഷകളോടെയാണ് ആരാധകരും സിനിമാ പ്രേമികളും കാത്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ലാലേട്ടന്റെ ലൂസിഫര്‍ വമ്പന്‍ റിലീസായിട്ടാകും തിയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X