ഇന്ത്യയിലെ എറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് വിജയ് സര്‍! സൂപ്പര്‍താരത്തെക്കുറിച്ച് പൃഥ്വിരാജ്‌

By Midhun Raj

തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ ഒന്നടങ്കം തിളങ്ങിനില്‍ക്കുന്ന താരമാണ് ദളപതി വിജയ്. സൂപ്പര്‍ താരത്തിന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും വിജയ് ചിത്രങ്ങങ്ങള്‍ നേട്ടമുണ്ടാക്കാറുണ്ട്.

വിജയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ബിഗില്‍ ലോകമെമ്പാടുമായി തരംഗമായി മാറിയിരുന്നു. നടന്റെ കരിയറിലെ എറ്റവും വലിയ വിജയ ചിത്രമായിട്ടാണ് ബിഗില്‍ മാറിയത്. 300 കോടിയിലധികമാണ് സിനിമ നേടിയത്. ദളപതി വിജയ്‌യെക്കുറിച്ച് അടുത്ത പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇന്ത്യന്‍ സിനിമയിലെ

ഇന്ത്യന്‍ സിനിമയിലെ തന്നെ വലിയൊരു താരമാണ് വിജയ് എന്നാണ് പൃഥ്വി തുറന്നുപറഞ്ഞത്. ആരാധകരുമായി നടന്ന സംവാദത്തിലാണ് തമിഴ് സൂപ്പര്‍താരത്തെക്കുറിച്ച് പൃഥ്വിരാജ് മനസുതുറന്നത്. ഇന്ത്യയിലെ എറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് വിജയ് സര്‍. തമിഴില്‍ നിന്ന് മാത്രമല്ല,ഇന്ത്യയില്‍ നിന്നു തന്നെ ഏറെ റെവന്യൂ ജനറേറ്റ് ചെയ്യാന്‍ കഴിയുന്ന സ്റ്റാറ് കൂടിയാണ് അദ്ദേഹം.

അദ്ദേഹത്തിന്റെ ഓരോ സിനിമകളും

അദ്ദേഹത്തിന്റെ ഓരോ സിനിമകളും ഇറങ്ങുമ്പോള്‍ ഒരു ഇന്‍ഡസ്ട്രിയുടെ തന്നെ തലങ്ങളാണ് മാറുന്നത്. ഒരു തമിഴ് സിനിമയ്ക്ക് ഇത്രത്തോളം റവന്യൂ ജനറേറ്റ് ചെയ്യാം എന്ന വിശ്വാസമാണ് അവിടെ വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഇന്ന് തമിഴ് കൊമേര്‍ഷ്യല്‍ സിനിമകളുടെ ഒരു പ്രധാന കണ്ണിയാണ് വിജയ് സര്‍ എന്ന സൂപ്പര്‍ സ്റ്റാര്‍.

ഒരു താരമായും

ഒരു താരമായും അഭിനേതാവായും കഴിഞ്ഞ കുറെ വര്‍ഷങ്ങളായിട്ടുളള അദ്ദേഹത്തിന്റെ വളര്‍ച്ച വളരെ വലിയൊരു പ്രചോദനമാണ്. വളരെ സൂക്ഷ്മമായി കുറച്ചു ചിത്രങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് അദ്ദേഹത്തിന്റെ സ്‌പേസ് മനസിലാക്കി ചെയ്യുന്ന അദ്ദേഹം ബുദ്ധി പരമായിട്ടാണ് ഓരോന്നും ചെയ്യുന്നത്. നേരിട്ട് കാണുമ്പോള്‍ അദ്ദേഹത്തിന് സ്വന്തമായൊരു താരപരിവേഷമുണ്ടെന്ന് മനസിലാകും.

അധികം സംസാരിക്കില്ലെങ്കിലും

അധികം സംസാരിക്കില്ലെങ്കിലും അത് അദ്ദേഹത്തില്‍ നിന്നും നേരിട്ടറിയുവാന്‍ സാധിക്കും. അമിതാഭ് ബച്ചന്‍ സാറിനെ കാണുമ്പോള്‍ ഒകെ അത് തോന്നും. പൃഥ്വി പറഞ്ഞു. അതേസമയം ലൂസിഫര്‍,ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ സിനിമകളിലൂടെ കഴിഞ്ഞ വര്‍ഷം തിളങ്ങിയ താരമാണ് പൃഥ്വി. ആദ്യ സംവിധാന സംരംഭം തന്നെ വലിയ വിജയമാക്കാന്‍ നടന് സാധിച്ചിരുന്നു. അയ്യപ്പനും കോശിയും പൂര്‍ത്തിയാക്കിയതിന് ശേഷം നിലവില്‍ ആടു ജീവിതം എന്ന ബ്ലെസി ചിത്രത്തിന് വേണ്ടിയുളള തയ്യാറെടുപ്പുകളിലാണ് താരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X