താനും അതിന് ഇരയാണ്, നടിമാര്‍ക്ക് മാത്രമല്ല നടന്മാര്‍ക്കും അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് പൃഥ്വിരാജ്!

സിനിമാ മേഖലയില്‍ നിന്നും ലൈംഗിക പീഡനത്തെ കുറിച്ചും അല്ലാതെയുമായി ഒട്ടനവധി ആരോപണങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. താരങ്ങള്‍ അവരുടെ അഭിപ്രായം തുറന്ന് പറഞ്ഞാല്‍ ഒരു വിഭാഗം ആളുകള്‍ അവരെ കടന്നാക്രമിക്കുന്നതാണ് അടുത്തിടെ കണ്ട് വരുന്നത്. നടന്‍ വിജയ് സേതുപതി ശബരിമലയെ കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞ കാര്യം ഇപ്പോള്‍ വിവാദമായി കൊണ്ടിരിക്കുകയാണ്. വിജയ് സേതുപതിയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയുമായി ഒരു കൂട്ടര്‍ എത്തിയിരിക്കുകയാണ്.

നിലപാടുകളെടുത്താല്‍ നടിമാര്‍ക്ക് മാത്രമല്ല നടന്മാര്‍ക്കും അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. സ്വാന്ത്ര്യമായ നിലപാടുകള്‍ എടുത്തതിന്റെ പേരില്‍ സിനിമയില്‍ നിന്നും തഴയപ്പെട്ടവരുടെ കൂട്ടത്തിലൊരാള്‍ താനാണെന്നും താരം പറയുന്നു. മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന അഭിമുഖത്തിലായിരുന്നു പൃഥ്വിയുടെ വെളിപ്പെടുത്തല്‍.

 പൃഥ്വിരാജിന്റെ വാക്കുകള്‍

പൃഥ്വിരാജിന്റെ വാക്കുകള്‍

കൈനിറയെ ചിത്രങ്ങളുമായി സിനിമകളില്‍ സജീവമായിരുന്ന നടി പാര്‍വ്വതി തനിക്ക് ഇപ്പോള്‍ സിനിമകള്‍ ലഭിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞിരുന്നു. ഇത് ചൂണ്ടി കാട്ടിയുള്ള ചോദ്യത്തിനാണ് പൃഥ്വിരാജ് തുറന്ന് സംസാരിച്ചത്. നിലപാടുള്ള നടിമാര്‍ക്ക് മാത്രമല്ല നടന്മാര്‍ക്കും അത്തരം അനുഭവങ്ങള്‍ ഉണ്ടാകു. ഒരു നിലപാട് എടുത്തതിന്റെ പേരില്‍ ഒരുപാട് സിനിമകളില്‍ നിന്നും ഒരു കാലത്ത് ഒഴിവാക്കപ്പെട്ട ഒരാളാണ് ഞാന്‍. നടന്മാര്‍ക്ക് അത്തരം അനുഭവഭങ്ങള്‍ ഉണ്ടാകില്ലെന്ന് പറയാന്‍ പറ്റില്ല. എനിക്ക് പണ്ട് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിലപാടുകള്‍ പറഞ്ഞതിന്റെ പേരില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടുണ്ടെന്ന് താരം വ്യക്തമാക്കുന്നു.

  ആ പൊയ്മുഖം അണിയാന്‍ ബുദ്ധിമുട്ടാണ്

ആ പൊയ്മുഖം അണിയാന്‍ ബുദ്ധിമുട്ടാണ്

ബാക്കിയുള്ളവര്‍ നമ്മളെ എങ്ങനെയാണ് സ്വീകരിക്കുന്നതെന്ന് എന്നതില്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റും. നമ്മള്‍ ഭയങ്കരമായൊരു പൊയ്മുഖം എപ്പോഴും നിലനിര്‍ത്താന്‍ തുനിഞ്ഞിറങ്ങിയാല്‍ കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റും. സിനിമയില്‍ വന്ന കാലം മുതല്‍ ഞാന്‍ ഞാനല്ലാത്ത ഒരാളായി ആള്‍ക്കാരോട് പെരുമാറിയിരുന്നെങ്കില്‍ ചിലപ്പോള്‍ ഈ ആരോപണങ്ങളൊന്നും എന്നെ കുറിച്ച് ഉണ്ടാകുമായിരുന്നില്ല. ഞാന്‍ എന്റെ സംസാരശൈലി അല്ലാത്തൊരു സംസാരശൈലിയില്‍ സംസാരിച്ചിരുന്നെങ്കില്‍ എന്റെതല്ലാത്തൊരു സ്വഭാവത്തില്‍ പെരുമാറിയിരുന്നെങ്കില്‍ ചിലപ്പോള്‍ ഈ ആരോപണങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു. പക്ഷെ ആ പൊയ്മുഖം അണിയുക ബുദ്ധിമുട്ടാണ്.

 പൃഥ്വിരാജിനെ  മനസിലാക്കി കഴിഞ്ഞു

പൃഥ്വിരാജിനെ മനസിലാക്കി കഴിഞ്ഞു

ഞാന്‍ തിരഞ്ഞെടുത്തതാണ്, ഞാന്‍ ഇങ്ങനെയൊക്കെയാണ്, എന്റെ ഒര്‍ജിനല്‍ ആറ്റിറ്റിയൂഡ് പുറത്ത് കാണിച്ചാല്‍ ഇത്തരത്തിലുള്ള ആരോപണങ്ങളും ഒബ്‌സര്‍വേഷന്‍സും എന്നെ കുറിച്ച് ഉണ്ടാകുമെന്ന് തിരിച്ചറിയാന്‍ മാത്രമുള്ള വിവേചന ബുദ്ധിയുള്ള വ്യക്തിയാണ് ഞാന്‍. അതറിഞ്ഞ് കൊണ്ട് തന്നെയാണ് മുന്നോട്ട് പോയത്. പിന്നെ എനിക്ക് അറിയാമായിരുന്നു കുറച്ച് കാലം കഴിയുമ്പോള്‍ ഒന്നുകില്‍ ഇവന്‍ രക്ഷപ്പെടില്ല, ഇവന്‍ നന്നാവില്ല എന്ന് ആള്‍ക്കാര്‍ പറയും. അല്ലെങ്കില്‍ ഞാനുമായിട്ട് അവര്‍ യൂസ്ഡ് ആകുമായിരിക്കും. എനിക്ക് തോന്നി, ആള്‍ക്കാര്‍ യൂസ്ഡ് ആയി എന്ന്. പൃഥ്വിരാജ് അയാള്‍ ഇങ്ങനെയാണ് സംസാരിക്കുന്നതെന്ന് മനസിലാക്കി കഴിഞ്ഞെന്നും താരം പറയുന്നു.

 9 വരുന്നു

9 വരുന്നു

പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 9. 100 ഡേയ്‌സ് ഓഫ് ലവ് എന്ന സിനിമയ്ക്ക് ശേഷം ജീനസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ചിത്രമായി ഒരുക്കുന്ന സിനിമയില്‍ വാമിഖ ഖബ്ബി, മംമ്ത മോഹന്‍ദാസ് എന്നിവരാണ് നായികമാര്‍. പ്രകാശ് രാജ്, ടോണി ലൂക്ക്, ശേഖര്‍ മേനോന്‍, വിശാല്‍ കൃഷ്ണ, രാഹുല്‍ മാധവ്, ആദില്‍ ഇബ്രാഹിം എന്നിവരാണ് മറ്റ് താരങ്ങള്‍. ഫെബ്രുവരി ഏഴിന് സിനിമ റിലീസിനെത്തുകയാണ്.

 ലൂസിഫര്‍ ഉടനെത്തും!!

ലൂസിഫര്‍ ഉടനെത്തും!!

നടനില്‍ നിന്നും നിര്‍മാതാവും ഗായകനുമൊക്കെയായി മാറിയ പൃഥ്വിരാജ് സംവിധാനത്തിലേക്ക് കൂടി അരങ്ങേറ്റം നടത്തുകയാണ്. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ലൂസിഫറാണ് പൃഥ്വിയുടെ സംവിധാനത്തിലെത്തുന്ന കന്നിച്ചിത്രം. മുരളി ഗോപിയുടെ തിരക്കഥയില്‍ വരുന്ന ലൂസിഫറിന്റെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. പൊളിറ്റിക്കല്‍ ഡ്രാമയായി വരുന്ന സിനിമ ആശീര്‍വാദ് സിനിമാസിന്റെ പേരില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ലൂസിഫര്‍ ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X