For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിയുടെ ക്വാറന്റൈൻ ജീവിതം ഇങ്ങനെയാണ്, ചിത്രം പങ്കുവെച്ച് താരം, ആഘോഷമാക്കി ആരാധകർ

  |

  ലോക്ക് ഡൗണിനെ തുടർന്ന് ജോർദാനിൽ കുടങ്ങിപ്പോയ നടൻ പൃഥ്വിരാജും ആടുജീവിതം ടീമും കഴിഞ്ഞ ദിവസം കേരളത്തിൽ മടങ്ങി എത്തിയിരുന്നു. പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ പൃഥ്വി സ്വയം കാറോടിച്ച് ഫോർ‍ട്ട് കൊച്ചിയിലുള്ള നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് പോകുകയായിരുന്നു. സർക്കാർ നിർദേശം പാലിച്ച് 14 ദിവസം സംഘം നിരീക്ഷണത്തിൽ കഴിയും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പൃഥ്വിരാജിന്റെ ക്വാറന്റൈൻ കാഴ്ചകളാണ്. വെറുതെ ഇരുന്ന് സമയം കളയാതെ ലഭിച്ച സമയം ക്രിയാത്മകമായി വിനിയോഗിക്കുകയാണ് താരം. പൃഥ്വിക്കായി ഫോർട്ട് കൊച്ചിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ ഒരു മിനി ജിം തന്നെ ഒരുക്കിയിട്ടുണ്ട്. പഴയ ശരീരം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോൾ.

  Prithviraj Sukumaran

  ലോക് ഡൗൺ നീണ്ടതോടെ ബജറ്റ് താളം തെറ്റി‌, ചെലവായത് രണ്ടിരട്ടി, അടുത്ത ഷെഡ്യൂളിനെ കുറിച്ച് ബ്ലെസി

  ജിം ഉപകരണങ്ങളുടെ ചിത്രം പങ്കു വച്ചുകൊണ്ടുള്ള താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.തിരികെ നല്ല രൂപത്തിലേക്ക് മടങ്ങി വരാനുള്ള ആഗ്രഹം വലുതാകുമ്പോൾ ക്വാറന്റീൻ കേന്ദ്രത്തിൽ എത്തും മുമ്പ് തന്നെ അവിടെ ഒരു മിനി ജിം ഒരുങ്ങിയിരിക്കും. ഇത്തരത്തിൽ സൗകര്യമൊരിക്കി നൽകിയവർക്കും പൃഥ്വി നന്ദി അറിയിക്കുന്നുണ്ട്. നടന്റെ പോസ്റ്റ് ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ്. പൃഥ്വി ഇനി സിക്സ് പായ്ക്ക് രൂപത്തിലേക്ക് മടങ്ങി വരാനുള്ള ഒരുക്കത്തിലാണെന്നാണ് ആരാധകർ പറയുന്നത്.

  നാട്ടിലെത്തിയ ശേഷം ലോക്ക് ഡൗൺ അനുഭവത്തെ കുറിച്ച് സംവിധായകൻ ബ്ലെസി പറഞ്ഞത് ഇങ്ങനെയാണ്.ഇപ്പോഴിത ജോർദാനിലെ വാദിറാം മരുഭൂമിയിലെ ലോക് ഡൗൺ ജീവിതത്തെ കുറിച്ച് ബ്ലെസി. ചെറിയ കാലയളവിൽ വലിയ പാഠങ്ങളാണ് പഠിച്ചതെന്ന് സംവിധായകൻ ബ്ലെസി പറയുന്നു. മടങ്ങി എത്തിയതിൽ വളരെ സന്തോഷമുണ്ടെന്നും സംവിധായകൻ പറഞ്ഞു. ഒരിക്കലും നേരിടാത്ത സാഹചര്യത്തിലൂടെ, ലോകം കടന്നു പോകുന്നതിന്റെ എല്ലാ ആകുലതകളും സെറ്റിലും ഉണ്ടായിരുന്നു .ഒന്നും ചെയ്യാൻ ഇല്ലാതെ അറുപതോളം പേർ പരസ്പരം നോക്കിയിരിക്കുക അത്ര എളുപ്പമായിരുന്നില്ല.

  എപ്പോൾ വേണമെങ്കിലും തന്റെ യുട്യൂബ് ചാനൽ അടിച്ച് പോയേക്കാം, പ്രേക്ഷകരോട് അഭ്യർഥനയുമായി അർജുൻ

  Prithviraj Sukumaran arrives in Kochi, Aadujeevitham team returns from Jordan | Filmibeat Malayalam

  ഏകദേശം 3 മാസത്തിനു ശേഷമാണ് പൃഥ്വിരാജും സംഘവും ജോർദാനിൽ നിന്ന് നാട്ടിൽ തിരികെ എത്തുന്നത്. മാർച്ച് 16 ന് ആരംഭിച്ച ഷൂട്ടിങ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഏപ്രിൽ 1 വരെ നിർത്തി വയ്ക്കുകയായിരുന്നു. പിന്നീട് ഇളവുകൾ ലഭിച്ചപ്പോൾ ഷൂട്ടിങ് പൂർത്തിയാക്കുകയായിരുന്നു. ലോക്ക് ഡൗൺ നീണ്ടതോടെ സിനിമ ബജറ്റ് ആകെ താളം തെറ്റിയിരുന്നു. നാട്ടിൽ ചെലവാകുമായിരുന്ന തുകയുടെ രണ്ടിരട്ടിയാണു ഷൂട്ടിങ്ങിനു വേണ്ടി വന്നത്.

  ചിത്രം കാണാം

  English summary
  Prithviraj Sukumaran Shared An Image Of Mini Gym Set up From His Room,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X