For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുപ്രിയയും പൃഥ്വിയും കെട്ടിപ്പുണര്‍ന്നിരിക്കുന്ന ചിത്രം! ഉപ്പും കുരുമുളകും ചേര്‍ത്തുള്ള ക്യാപ്ഷനും

  |

  ആടുജീവിതം എന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ടായിരുന്നു നടന്‍ പൃഥ്വിരാജിനെ കുറിച്ച് നിരന്തരം വാര്‍ത്തകള്‍ വന്ന് കൊണ്ടിരുന്നത്. ജോര്‍ദാനില്‍ കുടുങ്ങിയ താരം തിരികെ നാട്ടിലെത്തിയതിന് ശേഷം ഭാര്യ സുപ്രിയയ്ക്കും മകള്‍ അലംകൃതയ്ക്കുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ്. ഇപ്പോള്‍ സിനിമകളുടെ ചിത്രീകരണ തിരക്കുകളൊന്നുമില്ലാത്തതിനാല്‍ കുടുംബ ജീവിതം ആസ്വദിക്കുകയാണ് പൃഥ്വി.

  കഴിഞ്ഞ ദിവസങ്ങളില്‍ ആലി എന്ന് വിളിക്കുന്ന മകള്‍ അലംകൃതയുടെ ചില ഫോട്ടോസും അവളുടെ എഴുത്തുകളുമൊക്കയായിരുന്നു പൃഥ്വിരാജ് ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്. അപ്പോഴും സുപ്രിയ എവിടെ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ പ്രിയതമയെ ചേര്‍ത്ത് പിടിച്ചുള്ള പുത്തന്‍ ചിത്രവുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍.

  ലോക്ഡൗണ്‍ പല തിരിച്ചറിവുകളുടെയും കാലമാണ്. കഴിഞ്ഞ കുറച്ച് നാളുകളിലായി പൃഥ്വിരാജിനെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയയെ കുറിച്ചും ചര്‍ച്ചകള്‍ വന്നിരുന്നു. സുപ്രിയ നല്‍കിയ പഴയ അഭിമുഖങ്ങളുടെ വീഡിയോ വീണ്ടും വൈറലായതോടെയാണ് താരപത്‌നിയോട് കൂടുതല്‍ മതിപ്പ് എല്ലാവര്‍ക്കും തോന്നിയത്. പൃഥ്വിരാജുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ സുപ്രിയ തുറന്ന് പറഞ്ഞിരുന്നു. അതുപോലെ തന്നെയാണ് പൃഥ്വിയ്ക്കുമെന്ന് തെളിയിക്കുന്നതാണ് പുതിയ ചിത്രം.

  പൃഥ്വിരാജിന് വേണ്ടി മകള്‍ ഒരുക്കി വെച്ച കിടിലൻ സമ്മാനം | FilmiBeat Malayalam

  പൃഥ്വി എടുത്ത ഒരു സെല്‍ഫി ചിത്രമായിരുന്നു പുറത്ത് വന്നിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി നീട്ടി വളര്‍ത്തിയ താടിയൊക്കെ കുറച്ച് പുതിയൊരു ലുക്കിലായിരുന്നു താരം. പൃഥ്വിരാജിനെ കെട്ടിപൂണര്‍ന്നിരിക്കുന്ന സുപ്രിയയാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. 'ഉപ്പും കുരുമുളകും... ധാരാളം മധുരവും ചേര്‍ത്ത്' എന്നായിരുന്നു ചിത്രത്തിന് പൃഥ്വിരാജ് നല്‍കിയ ക്യാപ്ഷന്‍. മാത്രമല്ല പൃഥ്വിയുടെ താടിയില്‍ നര വന്ന് തുടങ്ങിയതും ആരാധകര്‍ കണ്ടെത്തിയിരിക്കുകയാണ്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് എന്നാണ് താരം ഉദ്ദേശിച്ചതെന്നും ചിലര്‍ പറയുന്നു.

  ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറിയായി സുപ്രിയയും ഈ ഫോട്ടോ പങ്കുവെച്ചിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ട് താരദമ്പതിമാരുടെ പ്രണയം ആരാധകര്‍ ഏറ്റുപിടിച്ചത്. നടിമാരായ നസ്രിയ നസീം, മാളവിക മോഹനന്‍, നേഹ സക്‌സേന തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഉത്തമ ദാമ്പത്യത്തിന് ഉദ്ദാഹരണമാണ് പൃഥ്വിരാജും സുപ്രിയയുമെന്നാണ് എല്ലാവര്‍ക്കും പറയാനുള്ളത്. നിങ്ങളോടുള്ള സ്‌നേഹവും ബഹുമാനവും ഓരോ ദിവസവും കൂടി വരികയാണെന്നും കമന്റുകളില്‍ പറയുന്നു.

  2011 ല്‍ വിവാഹിതരായ പൃഥ്വിരാജും സുപ്രിയയും ഏറ്റവും കൂടുതല്‍ പിരിഞ്ഞ് നിന്നത് ഈ വര്‍ഷമായിരുന്നു. ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിന് ജോര്‍ദ്ദാനിലേക്ക് പോയ പൃഥ്വി അവിടെ കുടുങ്ങി പോവുകയായിരുന്നു. അതിനിടെ ഇരുവരുടെയും വിവാഹവാര്‍ഷികവും വന്ന് പോയി. ഭര്‍ത്താവ് അടുത്തില്ലാതെ ആദ്യമായിട്ടാണ് സുപ്രിയയ്ക്ക് ആനിവേഴ്‌സറി ആഘോഷിക്കേണ്ടി വന്നത്. പ്രിയതമനെ എത്രത്തോളം മിസ് ചെയ്യുന്നുണ്ടെന്ന് അന്ന് താരപത്‌നി പങ്കുവെച്ചിരുന്നു. ശേഷം നാട്ടിലെത്തിയ പൃഥ്വിയ്ക്ക് വലിയ സ്വീകരണമായിരുന്നു ഒരുക്കി വെച്ചിരുന്നത്.

  കഴിഞ്ഞ ആഴ്ചകളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഇരുവരുടെയും പഴയ ചിത്രങ്ങളൊക്കെ സുപ്രിയ പങ്കുവെച്ചിരുന്നു. മകള്‍ക്കൊപ്പം നില്‍ക്കുന്നതും പൃഥ്വിയ്‌ക്കൊപ്പം വിദേശത്ത് യാത്ര നടത്തിയ ഫോട്ടോസൊക്കെ അതിലുണ്ടായിരുന്നു. പൃഥ്വിരാജിനെ പോല തന്നെ വലിയ ആരാധക പിന്‍ബലമുള്ള വ്യക്തിയാണ് സുപ്രിയ. ഇന്‍സ്റ്റാഗ്രാമിലൂടെ സുപ്രിയയുടെ പോസ്റ്റുകള്‍ക്കും വലിയ സ്വീകരണമാണ് ലഭിക്കാറുള്ളത്.

  English summary
  Prithviraj Sukumaran Shared His Salt N Pepper Look Caption With A Funny Meme
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X