സുപ്രിയയ്ക്ക് പിന്നിൽ ഒരു കള്ളച്ചിരിയുമായി പൃഥ്വിരാജ്, കമന്റുമായി ദുൽഖർ
ഒരു കാലത്ത് നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്ന നടനാണ് പൃഥ്വിരാജ്. എന്നാൽ പിന്നീട് തന്റെ സിനിമകളിലൂടെ ഹേറ്റേഴ്സിനെ പോലും ആരാധകരാക്കി മാറ്റുകയായിരുന്നു. ഇന്ന് മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് പൃഥ്വിരാജിനാണ്. നടനെ പോലെ തന്നെ പൃഥ്വിയുടെ കുടുംബത്തിനും നിരവധി ആരാധകരുണ്ട്. സുപ്രിയയും മകൾ അല്ലിയുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പൃഥ്വിരാജ് പങ്കുവെച്ച ചിത്രമാണ്. ഭാര്യ സുപ്രിയയ്ക്കൊപ്പമുള്ള ലേറ്റസ്റ്റ് ചിത്രമാണ് നടൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ബ്രോ ഡാഡിയുടെ ലൊക്കേഷൻ ചിത്രമാണിത്. ബ്രോ ഡാഡി പ്രോ വൈഫി എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിരാജിന്റേയും സുപ്രിയയുടേയും രസകരമായ ചിത്രം വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് ലഭിക്കുന്നത്.
ആരാധകരോടൊപ്പം താരങ്ങളും കമന്റുമായി എത്തിയിട്ടുണ്ട്. ദുൽഖർ സൽമാന്റെയാണ് ആദ്യത്തെ കമന്റ്. ക്യൂട്ടിസ് എന്നാണ് ദുൽഖർ കമന്റ് ചെയ്തിരിക്കുന്നത്. ഡിക്യൂവിന്റെ കമന്റിന് സുപ്രിയ മറുപടിയും നൽകിയിട്ടുണ്ട്. ചിരിക്കുന്ന ഇമോജിയാണ് നൽകിയിരിക്കുന്നത്. ഷിയാസ് കരീം, മാളവിക മേനോൻ തുടങ്ങിയവരും കമന്റുമായി എത്തിയിട്ടുണ്ട്.
Recommended Video
ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. സിനിമയുടെ ചിത്രീകരണം ഹൈദരാബാദിൽ ആരംഭിച്ചിരിക്കുകയാണ്. മോഹൻലാൽ, മീന, കല്യാണി പ്രിയദർശൻ , കനിഹ, മുരളി ഗോപി തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃഥ്വിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപ് കല്യാണിക്കൊപ്പമുളള ചിത്രം പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. താരങ്ങളുടെ സ്റ്റൈലൻ ഗെറ്റപ്പിലുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മോഹൻലാൽ ഉടനെ തന്നെ ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട്.


Click it and Unblock the Notifications











