twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോളേജ് വെക്കേഷനില്‍ നേരംപോക്കിന് വേണ്ടി ചെയ്ത സിനിമ! നന്ദനം ഓര്‍മ്മകള്‍ പങ്കുവെച്ച് പൃഥ്വിരാജ്‌

    By Midhun Raj
    |

    നന്ദനം എന്ന വിജയചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് പൃഥ്വിരാജ് സുകുമാരന്‍. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിലെ പൃഥ്വിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നന്ദനത്തിന്‌റെ വിജയത്തിന് പിന്നാലെയാണ് മോളിവുഡിലെ തിരക്കേറിയ യുവതാരങ്ങളില്‍ ഒരാളായി മാറുകയായിരുന്നു പൃഥ്വി. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പം എല്ലാം നടന്‍ സിനിമകള്‍ ചെയ്തിരുന്നു. അവിചാരിതമായി സിനിമയില്‍ എത്തിയ താരം കൂടിയാണ് പൃഥ്വി.

    ഓസ്‌ട്രേലിയയിലെ കോളേജ് പഠനത്തിനിടെ അവധിക്ക് നാട്ടിലെത്തിയ താരം ബോറടി മാറ്റാന്‍ സിനിമയില്‍ അഭിനയിക്കാനായി പോവുകയായിരുന്നു. സംവിധായകന്‍ രഞ്ജിത്ത് വിളിച്ചതിന് പിന്നാലെയാണ് പൃഥ്വി നന്ദനത്തിന്റെ സെറ്റില്‍ എത്തിയത്. അതേസമയം നന്ദനം ഓര്‍മ്മകള്‍ പങ്കുവെച്ച് പൃഥ്വിരാജ് സുകുമാരന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.

    ഒന്ന് അഭിനയിച്ച് നോക്കിയിട്ട്

    ഒന്ന് അഭിനയിച്ച് നോക്കിയിട്ട് വൊക്കേഷന്‍ തീരുമ്പോഴേക്കും ഓസ്‌ട്രേലിയയിലേക്ക് പോയി പഠനം തുടരാം എന്ന തീരുമാനത്തിലായിരുന്നു പൃഥ്വി. എന്നാല്‍ നന്ദനം വിജമായതിന് പിന്നാലെ സിനിമയില്‍ തന്നെ തുടരുകയായിരുന്നു നടന്‍. നവ്യാ നായരായിരുന്നു ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ചതെങ്കിലും പൃഥ്വിയുടെ കഥാപാത്രത്തിനും വലിയ പ്രാധാന്യമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

    നന്ദനം പൂജാ ദിവസത്തെ

    നന്ദനം പൂജാ ദിവസത്തെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പൃഥ്വി അരങ്ങേറ്റ ചിത്രത്തെ കുറിച്ച് എഴുതി ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. കോളേജ് പഠനത്തിനിടെ സിനിമയില്‍ അഭിനയിച്ചതും പിന്നീട് തിരിച്ച് പോവാത്തതിനെ കുറിച്ചുമൊക്കെ പൃഥ്വി തന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. പൃഥ്വിയുടെ വാക്കുകളിലേക്ക്: നന്ദനം പൂജയുടെ ദിവസം എടുത്ത ഫോട്ടോയാണിത്.

    വരുംവര്‍ഷങ്ങളില്‍ ജീവിതം

    വരുംവര്‍ഷങ്ങളില്‍ ജീവിതം എന്താണ് കരുതി വച്ചിട്ടുളളത് എന്നതിനെ കുറിച്ച് എനിക്ക് ഒരു സൂചനയും ഉണ്ടായിരുന്നില്ല, ആകെ അറിയാവുന്നത്, കോളേജിലേക്ക് മടങ്ങുന്നതിന് മുന്‍പ് വേനല്‍ അവധിക്കാലത്ത് സമയം ഫലപ്രദമായി ഉപയോഗിക്കാന്‍ എന്തോ എന്ന് ലഭിച്ച് എന്ന് മാത്രമായിരുന്നു. പക്ഷേ പിന്നീട് ഒരിക്കലും കോളേജില്‍ പോയിട്ടില്ല. അത് മുഴുവനായി എന്നെ കീഴടക്കി.

    ഞാന്‍ ഇപ്പോള്‍ ഉളളതെല്ലാം

    നന്നായി. ഞാന്‍ ഇപ്പോള്‍ ഉളളതെല്ലാം ഉള്‍ക്കൊളളുന്നു. ചില സമയങ്ങളില്‍ നിങ്ങളുടെ ഒഴുക്കിനെ വിശ്വസിക്കേണ്ടതുണ്ട്. കാരണം ഈ ജലത്തിന് നിങ്ങളെ ഉദ്ദേശിച്ച സ്ഥലത്തേക്ക് കൊണ്ടുപോകാനുളള ഒരു മാര്‍ഗമുണ്ട്. പൃഥ്വി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു. അതേസമയം 2002ലായിരുന്നു പൃഥ്വിയുടെ ആദ്യ ചിത്രമായ നന്ദനം പുറത്തിറങ്ങിയത്. നവ്യാ നായര്‍ക്ക് മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു നന്ദനം.

    Recommended Video

    Shaji Kailas Movie Kaduva Rolling Soon
    നന്ദനത്തിന് പിന്നാലെ

    നന്ദനത്തിന് പിന്നാലെ മലയാളത്തിലെ തിരക്കേറിയ താരങ്ങളില്‍ ഒരാളായി പൃഥ്വി മാറിയിരുന്നു. പതിനെട്ട് വര്‍ഷം നീണ്ട കരിയറില്‍ എല്ലാതരം സിനിമകളിലും നടന്‍ അഭിനയിച്ചിരുന്നു. നന്ദനത്തിന് പിന്നാലെ രഞ്ജിത്തിന്റെ സംവിധാനത്തില്‍ തിരക്കഥ, ഇന്ത്യന്‍ റുപ്പി തുടങ്ങിയ സിനിമകളിലും പൃഥ്വി അഭിനയിച്ചിരുന്നു. കൂടാതെ പൃഥ്വിക്കൊപ്പം സിനിമകളില്‍ ഒന്നിച്ചഭിനയിക്കുകയും ചെയ്തിരുന്നു രഞ്ജിത്ത്. കൂടെ, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളില്‍ അച്ഛനും മകനുമായിട്ടാണ് ഇരുവരും അഭിനയിച്ചിരുന്നത്.

    Read more about: prithviraj
    English summary
    prithviraj sukumaran shares the memmories of his debut movie nandanam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X